ഒരു പ്ലാവിൽ നിന്നു പ്രതിവർഷം 400 കിലോ ചക്ക ലഭിക്കും; ഒരേക്കറിലെ കൃഷിയിലൂടെ പ്രതിവർഷം നാലര ലക്ഷം രൂപ വരെ നേടാം; റബ്ബർ മുറിച്ച് പ്ലാവ് വച്ച തോമസ് എന്ന കർഷകന് പറയാനുള്ളത്
കടുത്തുരുത്തി: റബ്ബർ കൃഷിക്ക് പഴയ ഗ്ലാമറില്ല. ആ സാഹചര്യത്തിൽ ഒരേക്കർ സ്ഥലത്തെ റബർ മരങ്ങൾ മുറിച്ചു മാറ്റി പ്ലാവ് കൃഷിയുമായി വേറിട്ട വഴി തെരഞ്ഞെടുക്കുകയാണ് ഇത്ാ ഒരു കർഷകൻ. ചക്കയിൽ നിന്നും മൂല്യ വർധിത ഉൽപ്പന്നങ്ങൽ ഉണ്ടാക്കുന്നതിനായി പലരും മുന്നോട്ടു വരുന്ന സാഹചര്യത്തിലാണ് ഇത്. വെള്ളൂർ സർവീസ് സഹകരണ ബാങ്കു സെക്രട്ടറിയായി വിരമിച്ച വെള്ളൂർ റോസ് കോട്ടേജിൽ പി.സി.തോമസാണു തന്റെ ഒരേക്കർ പുരയിടത്തിലെ റബർ മരങ്ങൽ മുറിച്ചു നീക്കി പ്ലാവു നട്ടത്. ചക്കകൃഷിക്ക് കേരളത്തിൽ വ്യാവസായിക അടിസ്ഥാനത്തിൽ മുന്നേറ്റം ഉണ്ടാക്കാൻ കഴിയുമെന്നാണു തോമസ് പറയുന്നത്. ഒന്നര വർഷത്തിനകം കായ്ക്കുന്ന വിയറ്റ്നാം എന്നയിനത്തിൽപ്പെട്ട ബഡ് പ്ലാവുകളാണു വച്ചു പിടിപ്പിച്ചിരിക്കുന്നത്. ചക്കവിറ്റു നാലര ലക്ഷത്തോളം രൂപ ലഭിക്കുമെന്നാണു പതീക്ഷ. ഒരു പ്ലാവിൽ നിന്നു പ്രതിവർഷം 400 കിലോ ചക്ക ലഭിക്കും. ഇതിനു കിലോക്ക് 20 രൂപ നിരക്കിൽ വിൽക്കുവാൻ കഴിയും. ഒരു പ്ലാവിൽ നിന്നും വർഷം 8000 രൂപ ലഭിക്കുമെന്നാണു കണക്കുകൂട്ടൽ. ഒരേക്കറിൽ 60 പ്ലാവുകൾ വരെ വയ്ക്കാൻ കഴ
- Share
- Tweet
- Telegram
- LinkedIniiiii
കടുത്തുരുത്തി: റബ്ബർ കൃഷിക്ക് പഴയ ഗ്ലാമറില്ല. ആ സാഹചര്യത്തിൽ ഒരേക്കർ സ്ഥലത്തെ റബർ മരങ്ങൾ മുറിച്ചു മാറ്റി പ്ലാവ് കൃഷിയുമായി വേറിട്ട വഴി തെരഞ്ഞെടുക്കുകയാണ് ഇത്ാ ഒരു കർഷകൻ. ചക്കയിൽ നിന്നും മൂല്യ വർധിത ഉൽപ്പന്നങ്ങൽ ഉണ്ടാക്കുന്നതിനായി പലരും മുന്നോട്ടു വരുന്ന സാഹചര്യത്തിലാണ് ഇത്.
വെള്ളൂർ സർവീസ് സഹകരണ ബാങ്കു സെക്രട്ടറിയായി വിരമിച്ച വെള്ളൂർ റോസ് കോട്ടേജിൽ പി.സി.തോമസാണു തന്റെ ഒരേക്കർ പുരയിടത്തിലെ റബർ മരങ്ങൽ മുറിച്ചു നീക്കി പ്ലാവു നട്ടത്. ചക്കകൃഷിക്ക് കേരളത്തിൽ വ്യാവസായിക അടിസ്ഥാനത്തിൽ മുന്നേറ്റം ഉണ്ടാക്കാൻ കഴിയുമെന്നാണു തോമസ് പറയുന്നത്. ഒന്നര വർഷത്തിനകം കായ്ക്കുന്ന വിയറ്റ്നാം എന്നയിനത്തിൽപ്പെട്ട ബഡ് പ്ലാവുകളാണു വച്ചു പിടിപ്പിച്ചിരിക്കുന്നത്. ചക്കവിറ്റു നാലര ലക്ഷത്തോളം രൂപ ലഭിക്കുമെന്നാണു പതീക്ഷ.
ഒരു പ്ലാവിൽ നിന്നു പ്രതിവർഷം 400 കിലോ ചക്ക ലഭിക്കും. ഇതിനു കിലോക്ക് 20 രൂപ നിരക്കിൽ വിൽക്കുവാൻ കഴിയും. ഒരു പ്ലാവിൽ നിന്നും വർഷം 8000 രൂപ ലഭിക്കുമെന്നാണു കണക്കുകൂട്ടൽ. ഒരേക്കറിൽ 60 പ്ലാവുകൾ വരെ വയ്ക്കാൻ കഴിയും. ഒന്നര വർഷത്തിനുള്ളിൽ വിളവും ലഭിക്കും. മാത്രമല്ല പ്ലാവിൽ നിന്നും നൂറു വർഷം വരെ ആദായവും ലഭിക്കുമെന്നു തോമസ് പറയുന്നു.
റബറിനു വിലയില്ലാതും റബർ കൃഷിയിൽ നിന്നു മാറി ചിന്തിക്കാനുള്ള കാരണം. ഇരുപതടി അകലത്തിലാണു പ്ലാവ് നടന്നുത്. ഇതിനിടയിൽ ഇടവിളയായി ആയൂർവേദ മരുന്നുകളും തോമസ് കൃഷി ചെയ്യുന്നുണ്ട്. കറ്റാർവാഴ, തിപ്പലി, കൊടുവേലിക്കിഴങ്ങ് എന്നിവയാണ് കൃഷി ചെയ്യുന്നത്.