- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടാമൂഴത്തിൽ മോഹൻലാലിനൊപ്പം ജാക്കിച്ചാനും; സൂപ്പർ താരത്തിന്റെ എൻട്രി ഭീമന് ഗറില്ലാ തന്ത്രങ്ങൾ ഉപദേശിക്കാനെത്തുന്ന നാഗരാജാവായി
രണ്ടാമൂഴത്തിനായി നമുക്കും കാത്തിരിക്കാം. ഭീമനെ അഭ്രപാളിയിൽ എത്തിക്കുന്ന മോഹൻലാൽ ചിത്രത്തിൽ ലാലേട്ടനൊപ്പം ജാക്കിച്ചാനും ത്തെുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഭീമന് ഗറില്ലാ തന്ത്രങ്ങൾ ഉപദേശിക്കാനെത്തുന്ന നാഗരാജാവായാണ് ജാക്കിചാൻ എത്തുന്നത്. എന്നാൽ ഇതുസംബന്ധിച്ച് പ്രതികരിക്കാൻ അണിയറ പ്രവർത്തകർ തയ്യാറായിട്ടില്ല. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ താര നിർണ്ണയം അവസാന ഘട്ടത്തിലെത്തുമ്പോൾ തെന്നിന്ത്യയിലേയും ബോളിവുഡിലേയും താരങ്ങൾ സിനിമയിൽ ഇടംപിടിച്ചിട്ടുണ്ട്. അജയ് ദേവഗൺ, നാഗാർജുന, മഹേഷ് ബാബു തുടങ്ങിയവർക്കൊപ്പം ചിത്രത്തിൽ ജാക്കിചാനും ഉണ്ടാവുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന സൂചനകൾ. 100 ഏക്കറോളം സ്ഥലമാണ് രണ്ടാമൂഴം ചിത്രീകരിക്കാൻ ആവശ്യമായിട്ടുള്ളത്. എറണാകുളം ജില്ലയിലെ സ്ഥലങ്ങളോ കോയമ്പത്തൂരിലെ സ്ഥലങ്ങളോ ആണ് പരിഗണനയിലുള്ളത്. ചിത്രീകരണത്തിനു ശേഷം ഈ സ്ഥലം 'മഹാഭാരത സിറ്റി' എന്ന പേരിൽ മ്യൂസിയമാക്കും. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിൽ ചിത്രികരിക്കുന്ന രണ്ടാമൂഴം പിന്നീട് ലോകത്തെ
രണ്ടാമൂഴത്തിനായി നമുക്കും കാത്തിരിക്കാം. ഭീമനെ അഭ്രപാളിയിൽ എത്തിക്കുന്ന മോഹൻലാൽ ചിത്രത്തിൽ ലാലേട്ടനൊപ്പം ജാക്കിച്ചാനും ത്തെുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഭീമന് ഗറില്ലാ തന്ത്രങ്ങൾ ഉപദേശിക്കാനെത്തുന്ന നാഗരാജാവായാണ് ജാക്കിചാൻ എത്തുന്നത്. എന്നാൽ ഇതുസംബന്ധിച്ച് പ്രതികരിക്കാൻ അണിയറ പ്രവർത്തകർ തയ്യാറായിട്ടില്ല.
ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ താര നിർണ്ണയം അവസാന ഘട്ടത്തിലെത്തുമ്പോൾ തെന്നിന്ത്യയിലേയും ബോളിവുഡിലേയും താരങ്ങൾ സിനിമയിൽ ഇടംപിടിച്ചിട്ടുണ്ട്. അജയ് ദേവഗൺ, നാഗാർജുന, മഹേഷ് ബാബു തുടങ്ങിയവർക്കൊപ്പം ചിത്രത്തിൽ ജാക്കിചാനും ഉണ്ടാവുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന സൂചനകൾ.
100 ഏക്കറോളം സ്ഥലമാണ് രണ്ടാമൂഴം ചിത്രീകരിക്കാൻ ആവശ്യമായിട്ടുള്ളത്. എറണാകുളം ജില്ലയിലെ സ്ഥലങ്ങളോ കോയമ്പത്തൂരിലെ സ്ഥലങ്ങളോ ആണ് പരിഗണനയിലുള്ളത്. ചിത്രീകരണത്തിനു ശേഷം ഈ സ്ഥലം 'മഹാഭാരത സിറ്റി' എന്ന പേരിൽ മ്യൂസിയമാക്കും.
മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിൽ ചിത്രികരിക്കുന്ന രണ്ടാമൂഴം പിന്നീട് ലോകത്തെ പ്രധാന ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യപ്പെടും.