- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജാക്കിചാന്റെ മകനും കൂട്ടുകാരനും മയക്കുമരുന്നുമായി പൊലീസ് പിടിയിൽ; ചൈനീസ് പൊലീസ് അറസ്റ്റ് ചെയ്ത ഇരുവരും സിനിമാ താരങ്ങൾ
ബെയ്ജിങ്: മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസിൽ ജാക്കി ചാന്റെ മകൻ ജയ്‌സി ചാൻ(32) അറസ്റ്റിൽ. സിനിമാനടൻ കൂടിയായ ജയ്‌സി ചാനൊപ്പം സുഹൃത്തും തയ്‌വാൻ സിനിതാരവുമായ കായ് കോ (23) യെയും ബെയ്ജിങ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജയ്‌സി ചാന്റെ വീട്ടിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. മെഡിക്കൽ ടെസ
ബെയ്ജിങ്: മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസിൽ ജാക്കി ചാന്റെ മകൻ ജയ്‌സി ചാൻ(32) അറസ്റ്റിൽ. സിനിമാനടൻ കൂടിയായ ജയ്‌സി ചാനൊപ്പം സുഹൃത്തും തയ്‌വാൻ സിനിതാരവുമായ കായ് കോ (23) യെയും ബെയ്ജിങ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ജയ്‌സി ചാന്റെ വീട്ടിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. മെഡിക്കൽ ടെസ്റ്റിൽ ഇരുവരും മയക്കുമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞതായും പൊലീസ് പറഞ്ഞു. എന്നാണ് അറസ്റ്റ് നടന്നതെന്നു വ്യക്തമല്ലെങ്കിലും ബുധനാഴ്ച മുതൽ സോഷ്യൽ മീഡിയയിൽ ഇരുവരും സജീവമല്ലെന്നു ചൈനീസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രമുഖരുടെ മയക്കുമരുന്ന് ദുരപയോഗത്തിനെതിരേ കഴിഞ്ഞ രണ്ടു വർഷമായി നടക്കുന്ന നീക്കങ്ങളുടെ ഭാഗമായാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം മറ്റൊരു നടനായ ഗാവോ ഹുവും മയക്ക് മരുന്ന് കേസിൽ അറസ്റ്റിലായതിനെത്തുടർന്ന് ചൈനയിലെ 42 എന്റർടെയിന്മെന്റ് ആൻഡ് പെർഫോമൻസ് ഏജൻസികൾ മയക്കുമരുന്ന് ഉപയോഗിക്കുന്ന നടന്മാരെ അവരുടെ ചിത്രങ്ങളിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചിരുന്നു.
ജാക്കി ചാന് പിന്നാലെ സിനിമയിൽ സജീവമായ ജെയ്‌സി ചാന്റെ ചിത്രങ്ങളെല്ലാം പക്ഷേ ബോക്‌സോഫീസിൽ വൻ പരാജയങ്ങളായിരുന്നു. തന്റെ വഴിയിലേക്ക് മകൻ വരുന്നതിൽ താല്പര്യമില്ലെന്നും പക്ഷേ സന്നദ്ധ പ്രവർത്തനങ്ങൾക്ക് നൽകാനായി അവൻ സ്വയം പണം സമ്പാദിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ജാക്കി ചാൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഹോങ്കോംഗിൽ താമസിക്കുന്ന ജാക്കി ചാൻ ഏതാനും നാളായി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുമായി വളരെ അടുപ്പത്തിലാണ്. സർക്കാരുമായി ബന്ധപ്പെട്ട ഉപദേശക സമിതിയിൽ അംഗമായി കഴിഞ്ഞ വർഷം ജാക്കി ചാനെ നിയമിച്ചിരുന്നു.