- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാദങ്ങളൊന്നും കൃഷ്ണയെ ബാധിച്ചില്ല; വീണ്ടും ചൂടൻ ടോപ് ലെസ് ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് ജാക്കിയുടെ മകൾ; ലക്ഷ്യം ബോളിവുഡ് തന്നെ
ബോളീവുഡ് നടൻ ജാക്കി ഷറഫിന്റെ മകൾ കൃഷ്ണയ്ക്ക് വിവാദങ്ങളൊന്നും ഒരു പ്രശ്‌നമേയല്ല. താരപുത്രിക്ക് ലക്ഷ്യം ഒന്നേയുള്ളൂ. ബോളിവുഡ് പ്രവേശനം. എന്തായാലും ആദ്യത്തെ ടോപ്പ്‌ലെസ്സ് ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് വൻ വിവാദത്തിന് വഴിയൊരുക്കിയതിന് പിന്നാലെ അതിലും ചൂടൻ ചിത്രവുമായി കൃഷ്ണ എത്തിയിരിക്കുകയാണ്. അർദ്ധനഗ്‌നയായി കിടക്കുന്ന ഒ
ബോളീവുഡ് നടൻ ജാക്കി ഷറഫിന്റെ മകൾ കൃഷ്ണയ്ക്ക് വിവാദങ്ങളൊന്നും ഒരു പ്രശ്‌നമേയല്ല. താരപുത്രിക്ക് ലക്ഷ്യം ഒന്നേയുള്ളൂ. ബോളിവുഡ് പ്രവേശനം. എന്തായാലും ആദ്യത്തെ ടോപ്പ്‌ലെസ്സ് ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് വൻ വിവാദത്തിന് വഴിയൊരുക്കിയതിന് പിന്നാലെ അതിലും ചൂടൻ ചിത്രവുമായി കൃഷ്ണ എത്തിയിരിക്കുകയാണ്.
അർദ്ധനഗ്‌നയായി കിടക്കുന്ന ഒരു ചിത്രമാണ് ഇൻസ്റ്റഗ്രാമിൽ താരം വീണ്ടും പോസ്റ്റ് ചെയ്തത്. രണ്ടാമത്തെ ചിത്രവും ഇതിനോടകം ബോളിവുഡ് മാദ്ധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു.
ആദ്യ ചിത്രത്തിന് വ്യത്യസ്തമായ കമന്റുകളാണ് ചിത്രത്തിന് ലഭിച്ചതും. മഹാനായ ഒരു നടന്റെ മകളാണ് കൃഷ്ണയെന്നും ഇത്തരത്തിലുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യരുതെന്നും ആരാധകർ ചിത്രത്തിന് താഴെ കമന്റ് ചെയ്തിരുന്നു.പ്രതികരണം ചോദിച്ച ചില മാദ്ധ്യമ പ്രവർത്തകരോട് അച്ഛൻ ജാക്കി ഷ്‌റഫ് കോപിഷ്ടനായതും വാർത്തിയിൽ ഇടം പിടിച്ചിരുന്നു.
മക്കളുടെ സ്വാതന്ത്ര്യത്തിൽ ഇടപെടാറില്ലെന്നായിരുന്നു ജാക്കിയുടെ പ്രതികരണം. വസ്ത്രങ്ങളൊന്നും ധരിക്കാതെ അല്ല മകളുടെ ഫോട്ടോ എന്നും ഇത്ര വിവാദമാക്കാൻ മാത്രം ഒന്നുമില്ലെന്നായിരുന്നു ജാക്കി അന്ന് പറഞ്ഞത്.ഒരു വസ്ത്രവും അണിയാതെ നിൽക്കുമ്പോഴാണ് അത് ടോപ്പ് ലെസ് ആകുന്നത്, ഇവിടെ എന്റെ മകൾ ടൗവൽ അണിഞ്ഞാണ് നിൽക്കുന്നത്. ജാക്കി പറഞ്ഞിരുന്നു.
ടോപ് ലെസ് വിവാദത്തെക്കുറിച്ച് കൃഷ്ണ അന്ന് പറഞ്ഞത് ഇങ്ങനെയാണ് ''എന്റെ അടുത്ത സുഹൃത്ത് ബെഡ് റൂമിൽ നടത്തിയ ഒരു ഫോട്ടോ ഷൂട്ടിലെ ചിത്രങ്ങളാണ് ഇത്. ഫോട്ടോഗ്രാഫറായ സുഹൃത്ത് അവളുടെ പോർട്ട് ഫോളിയോയുടെ ഭാഗമായി പകർത്തിയ ചിത്രങ്ങളാണ് ഇവ''. അഭിനയത്തെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ലെന്നായിരുന്നു കൃഷ്ണ നേരത്തെ പറഞ്ഞിരുന്നത്.
ബോളിവുഡ് താരം ജാക്കി ഷറഫിന്റെ രണ്ടു മക്കളും സിനിമാരംഗത്തു തിളങ്ങാനുള്ള തയ്യാറെടുപ്പിലാണ്. മകൻ ടൈഗർ ഷറഫ് ആദ്യചിത്രമായ ഹീറോപന്തിയിലൂടെ വെള്ളിത്തിരയിൽ വരവറിയിച്ചിരുന്നു. ഇപ്പോഴിതാ മകൾ കൃഷ്ണ ഗ്ലാമർ രംഗത്തേക്കുള്ള പാതയിലാണ്.