- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജാക്കി ഷെറോഫിന്റെ മകൾ ഇൻസ്റ്റാഗ്രാമിൽ ചൂടൻ ചിത്രം പോസ്റ്റ് ചെയ്തതിന് പിന്നിലെ ലക്ഷ്യം ബോളിവുഡ് അരങ്ങേറ്റമോ? ആരാധകരെ ഞെട്ടിച്ച് ജാക്കിയുടെ മകൾ
ചലച്ചിത്ര താരങ്ങളുടെ മക്കൾ സിനിമയിൽ അരങ്ങറുന്നത് പതിവാണ്. മിക്കവാറും താരസന്തതികളെല്ലാം ഇന്ത്യൻ സിനിമകളിൽ ഉണ്ട് താനും. എന്നാൽ സിനിമയിലേക്ക് ഇറങ്ങും മുമ്പു തന്നെ ആരാധകരെ ഉണ്ടാക്കുകയും ഞെട്ടിക്കുകയും ചെയ്തിരിക്കുകയാണ് ബോളിവുഡിലെ മുൻ നായകൻ ജാക്കിഷെറോഫിന്റെ മകൾ. ജാക്കി ഷറഫിന്റെ രണ്ടു മക്കളും സിനിമാരംഗത്തു തിളങ്ങാനുള്ള തയ്യാറെട
ചലച്ചിത്ര താരങ്ങളുടെ മക്കൾ സിനിമയിൽ അരങ്ങറുന്നത് പതിവാണ്. മിക്കവാറും താരസന്തതികളെല്ലാം ഇന്ത്യൻ സിനിമകളിൽ ഉണ്ട് താനും. എന്നാൽ സിനിമയിലേക്ക് ഇറങ്ങും മുമ്പു തന്നെ ആരാധകരെ ഉണ്ടാക്കുകയും ഞെട്ടിക്കുകയും ചെയ്തിരിക്കുകയാണ് ബോളിവുഡിലെ മുൻ നായകൻ ജാക്കിഷെറോഫിന്റെ മകൾ.
ജാക്കി ഷറഫിന്റെ രണ്ടു മക്കളും സിനിമാരംഗത്തു തിളങ്ങാനുള്ള തയ്യാറെടുപ്പിലാണ്. മകൻ ടൈഗർ ഷറഫ് ആദ്യചിത്രമായ ഹീറോപന്തിയിലൂടെ വെള്ളിത്തിരയിൽ വരവറിയിച്ചിരുന്നു. ഇപ്പോഴിതാ മകൾ കൃഷ്ണ ഗ്ലാമർ കാണിച്ച് ബോളിവുഡിൽ അരങ്ങേറുന്നതിനുള്ള പദ്ധതിയാണെന്നാണ് പുതിയ ചിത്രങ്ങൾ നല്കുന്ന സൂചന.
ഇൻസ്റ്റാഗ്രാമിൽ ഒന്നാന്തരം ചൂടൻചിത്രം പോസ്റ്റ് ചെയ്താണ് ആരാധകരെ ഞെട്ടിച്ചത്. ജാക്കിയുടെ മകൾ കൃഷ്ണ തുടർച്ചയായി മൂന്ന് ചൂടൻ ചിത്രങ്ങളാണ് ആരാധകർക്കായി പുറകേ പുറകേ ഇട്ടത്. അതേസമയം പോസ്റ്റ് ഗഌമറിന്റെ കാര്യത്തിൽ അൽപ്പം കടുത്തുപോയോ എന്നാണ് ഇപ്പോൾ സംശയം ഉയർന്നിരിക്കുന്നത്.
മഹാനായ ഒരു നടന്റെ മകളാണ് കൃഷ്ണയെന്നും ഇത്തരത്തിലുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യരുതെന്നും ചിലർ ഉപദേശിച്ചപ്പോൾ ബോളിവുഡിൽ അരങ്ങേറുന്നതിനുള്ള തയ്യാറെടുപ്പിൽ കൃഷ്ണയ്ക്ക് അനേകരാണ് ആശംസ നേർന്നിരിക്കുന്നത്.