ടൊറോന്റോ: നയാഗ്രാ ഫാൾസിൽ സ്ഥിരതാമസമാക്കിയ അതിരമ്പുഴ മണ്ണാർകുന്ന് ചളുക്കാട്ട് സി.എം ജോർജിന്റെ ഇളയ പുത്രൻ ജേക്കബ് ജോർജ് (ഷിബു - 46) നിര്യാതനായി.

ജൂൺ 17 ശനിയാഴ്ച രാവിലെ 10.30 നു സെന്റ് ആൻഡ്രൂസ് ചർച്ചിൽ (4 St.andrews avenue, Welland, ON L3B 1H4) സംസ്‌കാര ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് സംസ്‌കാരം 12.30ന് Holy Cross Cemetery, 50 Woodlawn Rd, Welland, ON L3C 3J5 ൽ നടക്കും.

ജൂൺ 16 വെള്ളിയാഴ്ച വൈകിട്ട് മൂന്നിനും അഞ്ചിനും ഇടയിലും ആറിനും ഒൻപതിനും ഇടയിലും George Darte Funeral Chapel 585 Carlton St, St Catharines ON L2M 4Y1 -ൽ മൃതശരീരം പൊതുദർശനത്തിന് വെയ്ക്കും .
കണ്ണൂർ ഉദയഗിരി കല്ലക്കാവുങ്കൽ കുടുംബാംഗമായ ബിന്ദുവാണ് ഭാര്യ. മക്കൾ: ഡേവിഡ്, എമിലി.മാതാവ്: പരേതയായ ഏലിക്കുട്ടി. സഹോദരങ്ങൾ: സിബി- റോസമ്മ, സാജി- ജോർജ് (തടത്തിൽ വയല), സാജു- ലെയ്മ, ഷാജി- സിൽവി, ഷാന്റി- ചെറിയാൻ(കുതിരവേലിൽ ഇലഞ്ഞി), ഷിജി- സോണി (വെട്ടിയാങ്കൽ തൊടുപുഴ).

നയാഗ്ര തരംഗം ചെണ്ടമേളം ടീമിലെ സജീവാംഗമായിരുന്ന ജേക്കബ് , സോഷ്യൽ വർക്കറായി സേവനമനുഷ്ഠിക്കുകയായിരുന്നു. ജേക്കബ് ജോർജിന്റെ നിര്യാണത്തിൽ കാനഡയിലെ വിവിധ മലയാളി അസോസിയേഷനുകളും സാമൂഹ്യ-സാംസ്‌കാരിക സംഘടനകളും നേതാക്കളും അനുശോചിച്ചു .