മസ്‌കത്ത്: മുപ്പത്തിയഞ്ച് വർഷത്തോളമായി മസ്‌കത്തിൽ താമസിച്ച് വന്നിരുന്ന മലയാളി ഹൃദയാഘാതം മൂലം മരിച്ചു; അടൂർ സ്വദേശി ജേകബ് ആണ് ഇന്നലെ മരണമടഞ്ഞത്. പരേതന് 60 വയസായിരുന്നു പ്രായം.

ഇന്നലെ പുലർച്ചെ 1.30ന് അൽ ഖൂദ് ബദർ അൽ സമ ആശുപത്രിയിലാണ് മരണം സംഭവിച്ചത്. 35 വർഷമായി ഒമാനിൽ പ്രവാസ ജീവിതം നയിക്കുകയായിരുന്ന ജേക്കബ് 2009 മുതൽ ഓർബിറ്റൽ പ്രോജെക്ട്‌സ് ആൻഡ് സർവീസസ് എന്ന കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യയും രണ്ട് പെൺമക്കളും അടങ്ങുന്നതാണ് കുടുംബം.

പൊലീസ് നടപടികൾ പൂർത്തിയാക്കി ഇന്ന് രാത്രി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കമ്പനി അധികൃതർ അറിയിച്ചു.