തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ പേരിൽ ഏത് അന്വേഷണവും നേരിടാൻ ഒരുക്കമെന്ന് ഗെയിംസ് സിഇഒ ജേക്കബ് പുന്നൂസ്. ഗെയിംസിൽ വ്യാപക അഴിമതിയും ധൂർത്തുമാണെന്ന ആരോപണങ്ങൾ അദ്ദേഹം വാർത്താസമ്മേളനത്തിൽ തള്ളിക്കളഞ്ഞു. കോടികളുടെ ധൂർത്താണ് ഗെയിംസുമായി ബന്ധപ്പെട്ട് നടക്കുന്നതെന്നത് ആരോപണം മാത്രമാണ്. ജനങ്ങളുടെ നികുതി പണമാണെന്ന ബോധ്യം തങ്ങൾക്കുണ്ടെന്നും വളരെ ശ്രദ്ധയോടെയാണ് ഓരോ കാര്യങ്ങളും ചെയ്യുന്നതെന്നും ജേക്കബ് പുന്നൂസ് പറഞ്ഞു.