- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരിങ്ങാലക്കുടയിലെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കും; കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നാമ നിർദേശപത്രിക സമർപ്പിച്ച് മുൻ ഡിജിപി ജേക്കബ് തോമസ്
ഇരിങ്ങാലക്കുട: നാമനിർദേശ പത്രിക സമർപ്പിച്ച് ഇരിങ്ങാലക്കുട നിയോജകമണ്ഡലം എൻ ഡി എ സ്ഥാനാർത്ഥിയും മുൻ ഡിജിപിയുമായ ഡോ. ജേക്കബ് തോമസ്.
പ്രവർത്തകരും നേതാക്കന്മാരുമായി 12.15ന് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിലെത്തി അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ, അജയ്ക്ക് മുമ്പാകെ പത്രിക സമർപ്പിച്ചു. ഇരിങ്ങാലക്കുട നേരിടുന്ന പ്രശ്‌നങ്ങൾക്കുള്ള പരിഹാരമായിരിക്കും ബിജെപി അധികാരത്തിലെത്തിയാൽ ചെയ്യുക എന്ന് അദ്ദേഹം വ്യക്തമാക്കി. പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.
ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ്. കൃപേഷ് ചെമ്മണ്ട, ന്യുനപക്ഷമോർച്ച സംസ്ഥാന സെക്രട്ടറി ജോസഫ് പടമാടൻ, ജില്ലാ പ്രഭാരി എ. ഉണ്ണികൃഷ്ണൻ,വൈസ് പ്രസിഡന്റ്. മനോജ് കല്ലിക്കാട്ട്, ചീഫ് ഇലക്ഷൻ ഏജന്റ് രഞ്ജിത് മേനോൻ, കൗൺസിലർ ടി കെ ഷാജൂട്ടൻ,ബിജെപി ജനറൽ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ടിൽ, കെസി. വേണുമാസ്റ്റർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.