- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ഷേത്രത്തിൽ നിന്ന് നിശബ്ദ പ്രചരണത്തിന് തുടക്കം; താമര മാലയുമായി ജേക്കബ് തോമസ് ഇരിഞ്ഞാലക്കുട ക്ഷേത്രത്തിൽ; തന്റെ ചിഹ്‌നം ഭഗവാന്റെ ഇഷ്ട പുഷ്പവും ഒന്നായപ്പോൾ വഴിപാട് ചെയ്യണമെന്ന് തോന്നിയെന്ന് എൻഡിഎ സ്ഥാനാർത്ഥി
തൃശൂർ: താമര മാലയുമായി ജേക്കബ് തോമസ് ഇരിഞ്ഞാലക്കുട ക്ഷേത്രത്തിൽ. ഇരിഞ്ഞാലക്കുട കുടൽമണിക്ക ക്ഷേത്ര ത്തിലെ പ്രശസ്ത വഴിപാടാണ് കുടൽ മണിക്യ സ്വാമിക്ക് താമര മാല . താമര ചിഹ്നത്തിൽ ഇരിഞ്ഞാലക്കുട മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മുൻ ഡിജിപി ഡോ ജേക്കബ തോമസ് ഇന്ന് നിശബ്ദ പ്രചാരണം ആരംഭിച്ചത് ഇരിഞ്ഞാലക്കുട ക്ഷേത്രത്തിൽ നിന്നാണ്.
രാവിലെ 8.30 നു ക്ഷേത്രത്തിൽ എത്തിയ ജേക്കബ് തോമസ് താമര മാല ക്ഷേത്രത്തിൽ സമർപ്പിച്ചു.ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തിന് പുറത്തുവച്ച് മേൽശാന്തി പുത്തില്ലത്ത് ആനന്ദ് നമ്പൂതിരിപ്പാടിൽ നിന്നും വഴിപാട് പ്രസാദം അദ്ദേഹം സ്വീകരിച്ചു. തെക്കേ വാരിയത്ത് ഹരികൃഷ്ണൻ, ബിജെപി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ.സി വേണു മാസ്റ്റർ, വാർഡ് കൗൺസിലർ സ്മിത കൃഷ്ണകുമാർ, ഏ.ടി.നാരായണൻ നമ്പൂതിരിപ്പാട് തുടങ്ങിയവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ഭഗവാന്റെ ഇഷ്ട വഴിപാട് ആണ് താമര മാല സമർപ്പണം എന്നു താൻ അറിയുന്നത് ഇരിഞ്ഞാലക്കുട എത്തിയതിനു ശേഷമാണ് , ഉദിഷ്ടകാര്യ സിദ്ധി ആണ് വഴിപാട് കഴിച്ചാൽ ലഭിക്കുക എന്നുമാണ് വിശ്വാസം, തന്റെ ചിഹ്‌നം ഭഗവാന്റെ ഇഷ്ട പുഷ്പവും ഒന്നായപ്പോൾ അത് ചെയ്യണം എന്ന് തോന്നി എന്നും , തിരഞ്ഞെടുപ്പ് ദിനത്തിന് തലേ ദിവസം തന്നെ അത് ചെയ്യണം എന്ന് ആദ്യമേ തീരുമാനിച്ചത് ആണെന്നും ജേക്കബ് തോമസ് പറഞ്ഞു.