- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിജിലൻസിലും ജേക്കബ് തോമസിന് പണി ഇല്ലാത്ത അവസ്ഥ; ബാർ കോഴക്കേസ് അന്വേഷണത്തിൽ നിന്നും എഡിജിപിയെ ഒഴിവാക്കി; ഒതുക്കൽ അഴിമതി അന്വേഷണ ഏജൻസിയിൽ നിന്നും ഒഴിവാക്കാനുള്ള കുറുക്കുവഴിയോ?
തിരുവനന്തപുരം: ആഭ്യന്തരവകുപ്പിന് എഡിജിപി ജേക്കബ് തോമസിലുള്ള വിശ്വാസം കുറയുകയാണോ? പൊലീസ് സർവ്വീസിന് പുറത്ത് ജോലി ചെയ്തിരുന്ന ജേക്കബ് തോമസെന്ന സത്യസന്ധനായ ഐപിഎസുകാരന് കാക്കി തിരിച്ചു നൽകിയത് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായപ്പോഴാണ്. എന്നാൽ പാറ്റൂർ ഭൂമി ഇടപാട് കേസോടുകൂടി കാര്യങ്ങൾ മാറി മറിഞ്ഞു. സർക്കാരിന്റെ ഇഷ്ടത്തിന് വിര
തിരുവനന്തപുരം: ആഭ്യന്തരവകുപ്പിന് എഡിജിപി ജേക്കബ് തോമസിലുള്ള വിശ്വാസം കുറയുകയാണോ? പൊലീസ് സർവ്വീസിന് പുറത്ത് ജോലി ചെയ്തിരുന്ന ജേക്കബ് തോമസെന്ന സത്യസന്ധനായ ഐപിഎസുകാരന് കാക്കി തിരിച്ചു നൽകിയത് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായപ്പോഴാണ്. എന്നാൽ പാറ്റൂർ ഭൂമി ഇടപാട് കേസോടുകൂടി കാര്യങ്ങൾ മാറി മറിഞ്ഞു. സർക്കാരിന്റെ ഇഷ്ടത്തിന് വിരുദ്ധമായി ലോകായുക്തയിൽ സത്യം പറഞഅഞ ജേക്കബ് തോമസിന് പിന്നെ വിശ്രമമായി. പ്രധാനപ്പെട്ട പല കേസുകളും ജേക്കബ് തോമസിന് നഷ്ടമായി. വിജിലൻസ് ഡയറ്കടർ അവധിയിൽ പോയപ്പോഴും ആ ഉത്തരവാദിത്തം ജേക്കബ് തോമസിന് നൽകിയില്ല. ബാർ കോഴയിലും ഇതു തന്നെയാണ് സംഭിച്ചത്.
വിജിലൻസിൽ നിന്ന് ജേക്കബ് തോമസിനെ മാറ്റാനുള്ള ശ്രമങ്ങൾ മാദ്ധ്യമവാർത്തകളെ തുടർന്നുള്ള പ്രതിഷേധത്തിനെ തുടർന്ന് വേണ്ടെന്ന് വച്ചിരുന്നു. അതിന് ശേഷമാണ് ഒതുക്കൽ തുടങ്ങിയത്. സ്വയം മടുത്ത് വിജിലൻസിൽ നിന്ന് ഒഴിവാക്കണമെന്ന അപേക്ഷ ജേക്കബ് തോമസ് തന്നെ നൽകുന്നിടത്ത് കാര്യങ്ങൾ എത്തിക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായാണ് ബാർ കോഴ അന്വേഷണത്തിൽ നിന്ന് ഈ മുതിർന്ന ഐപിഎസുകാരനെ മാറ്റുന്നത്.
ബാർ ലൈസൻസ് ഫീ കുറച്ച് നൽകാൻ ബാർ ഉടമകളിൽനിന്ന് മന്ത്രി കെ. ബാബു കോഴ വാങ്ങിയെന്ന ആരോപണം അന്വേഷിക്കുന്നതിൽ നിന്ന് വിജിലൻസ് ഉത്തരമേഖല എ.ഡി.ജി.പി ജേക്കബ് തോമസിനെ ഒഴിവാക്കി. തുറമുഖ വകുപ്പിൽ മന്ത്രിക്കൊപ്പം ജേക്കബ് തോമസ് പ്രവർത്തിച്ചിരുന്നതിലാണ് അഭ്യന്തരവകുപ്പ് അദ്ദേഹത്തെ ഒഴിവാക്കിയത്. വിജിലൻസ് ഡയറക്ടർ വിൻസൻ എം. പോളിനെ തന്നെ ഈ അന്വേഷണ ചുമതലയും ഏൽപ്പിച്ചു. അദ്ദേഹത്തെ സഹായിക്കാൻ വിജിലൻസ് മധ്യമേഖല എസ്‌പി. കെ.എം. ആന്റണിയുടെ നേതൃത്വത്തിൽ ഡി.വൈ.എസ്‌പി. എം.എൻ. രമേശും സംഘവും ഉണ്ടാകും. കെ.ബാബുവിനെതിരെ ത്വരിത പരിശോധനയാണ് നടക്കുന്നത്. 15 ദിവസത്തിനുള്ളിൽ പ്രാഥമികാന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് ആലോചന. ഇതിന് കഴിഞ്ഞില്ലെങ്കിൽ 42 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കും.
ഇതോടു കൂടി വിജിലൻസിൽ ജേബക്ക് തോമസിന് കാര്യമായ റോളില്ലാതെയായി. പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ടി ഒ സൂരജിനെതിരായ കേസ് അന്വേഷണവും റെയ്ഡുമല്ലാം നടത്തിയത് ജേക്കബ് തോമസായിരുന്നു. അതിനിടെയിൽ ഭരണപക്ഷത്ത് നിന്ന് ചില എതിർപ്പുകളുയർന്നു. ഡിജിപി തസ്തികയിൽ നിന്ന് ഉയർത്തി വിജിലൻസിൽ നിന്ന് ജേക്കബ് തോമസിനെ മാറ്റാനും ശ്രമം വന്നു. എന്നാൽ എതിർപ്പുകളെ ഭയന്ന് ആ നീക്കും ഉപേക്ഷിച്ചു. പകരം ഉദ്യോഗസ്ഥനെ മൂലയ്ക്കിരുത്തി. ഇപ്പോൾ ബാർ കോഴയിലെ ബാബുവിനെതിരായ അന്വേഷണത്തിൽ ഒരു ഇടപെടലും ഈ ഉദ്യോഗസ്ഥൻ നടത്തരുതെന്ന ബോധപൂർവ്വമായ നീക്കമാണ് ഇപ്പോൾ നടന്നത്. ഇത് ആരേയും രക്ഷിക്കാനില്ല. മറിച്ച് ജേക്കബ് തോമസിന് വലിയ റോളിന് ഉണ്ടാകില്ലെന്ന സന്ദേശമാണ് നൽകുന്നത്.
മന്ത്രി കെ.എം. മാണി ഉൾപ്പെട്ട ബാർ കോഴ കേസിന്റെ ഭാഗമായി ബാർ ഉടമ ബിജു രമേശ് മജിസ്‌ട്രേറ്റിന് മുന്നിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബാബുവിനെതിരെ വിജിലൻസ് അന്വേഷണം. 30 ലക്ഷമായി ഉയർത്താൻ നിശ്ചയിച്ചിരുന്ന ബാർ ലൈസൻസ് ഫീ 23 ലക്ഷമായി കുറച്ച് നൽകിയതിന് മന്ത്രി ബാബു 10 കോടി കോഴ വാങ്ങിയെന്നായിരുന്നു ബിജു രമേശിന്റെ മൊഴി. മന്ത്രിയുടെ നിർദ്ദേശപ്രകാരം പലയിടങ്ങളിലായി പണമെത്തിച്ചുവെന്നും മൊഴിയിൽ പറയുന്നു. ക്വിക് വെരിഫിക്കേഷൻ നടത്തിയാൽ ബാബുവിനെതിരെ കേസ് എടുക്കേണ്ടി വരുമെന്നാണ് സൂചന. ബാബുവിന് പണം നൽകിയത് കണ്ടവരുണ്ട്. അങ്ങനെ വന്നാൽ എഫ്‌ഐആർ ഒഴിവാക്കാനാകില്ല. ലളിത കുമാരി കേസിലെ വിധിയനുസരിച്ച് മാണിക്കെതിരെ നടത്തിയ അതേ നടപടി ക്രമങ്ങൾ വേണ്ടിവരും. അങ്ങനൊരു സാഹചര്യത്തിൽ മന്ത്രിസ്ഥാനം ബാബു രാജിവയ്ക്കുമെന്നാണ് സൂചന.
ഈ പ്രത്യേക സാഹചര്യത്തിൽ അന്വേഷണ വിവരങ്ങൾ ചോരരുതെന്ന നിർദ്ദേശവും വിജിലൻസിന് ആഭ്യന്തര മന്ത്രി നൽകിയിട്ടുണ്ട്. ഏത് സാഹചര്യത്തിലും ആഭ്യന്തര വകുപ്പിനെ പ്രതിരോധത്തിലാകുന്ന ഒന്നും നടക്കരുത്. അന്വേഷണത്തിന്റെ വിശദാംശങ്ങൾ ആഭ്യന്തര മന്ത്രിയുമായി മാത്രം പങ്കുവച്ചാൽ മതിയെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്. കോൺഗ്രസിലെ ഗ്രൂപ്പ പോരുകൾക്കും ഈ അന്വേഷണം പുതിയ തലം നൽകിയിട്ടുണ്ട്. ബാർ കോഴയിൽ നേട്ടമുണ്ടാക്കാൻ ചെന്നിത്തലയും ഐ ഗ്രൂപ്പും പ്രത്യേക താൽപ്പര്യം എടുക്കുന്നതായാണ് എ ഗ്രൂപ്പിന്റെ വിമർശനം. ഈ സാഹചര്യത്തിൽ കൂടിയാണ് ആഭ്യന്തര മന്ത്രിയുടെ നേരിട്ടുള്ള മേൽനോട്ടത്തിനായി ജേക്കബ് തോമസിനെ അന്വേഷണ ചുമതലയിൽ നിന്ന് മാറ്റുന്നതെന്നാണ് ആക്ഷേപം.