തിരുവനന്തപുരം : സംസ്ഥാന സർക്കാരിനെതിരെയുള്ള വിമർശനങ്ങൾക്ക് ചെറിയ ഇളവേള കൊടുത്ത് മൂന്നാം പാഠവുമായി ജേക്കബ് തോമസ്. ഭൂമി വിവാദത്തിൽ പെട്ടുഴലുന്ന സീറോ മലബാർ സഭയെ വിമർശിച്ചാണ് പുതിയ പോസ്റ്റ്.

സഭയ്ക്ക് മൊത്തമുള്ളത് മൂന്ന് ഏക്കറാണെന്നും അതിൽ രണ്ടേക്കർ 46 സെന്റ് വിറ്റുവെന്നും ജേക്കബ് തോമസ് പറയുന്നു. ഒമ്പത് കോടി കിട്ടിയെന്നും കിട്ടേണ്ട തുക 22 കോടിയാണെന്നും പറയുന്ന മുൻ വിജിലൻസ് മേധാവി 13 കോടിയാണ് ആധാരത്തിൽ കാണിച്ചിരിക്കുന്നതെന്നും സ്റ്റാമ്പ് ഡ്യൂട്ടി കണക്കാക്കാണമെന്നും വ്യക്തമാക്കുന്നു.

നേരത്തേ ഓഖി ദുരന്തത്തെ സംബന്ധിച്ചും സർക്കാരിനെ വിമർശിച്ച് പോസ്റ്റിട്ടിരുന്നു. പിന്നീട് സർക്കാരിന്റെ പരസ്യങ്ങളെ വിമർശിച്ചു പോസ്റ്റിട്ടു. ഇതിന് ശേഷമാണ് സഭയുടെ അഴിമതി ചൂണ്ടിക്കാട്ടി പോസ്റ്റിട്ടത്.