തിരുവനന്തപുരം: അഴിമതിക്കെതിരേ സന്ധിയില്ലാ സമരം പ്രഖ്യാപിച്ചിരിക്കുന്ന സംസ്ഥാന വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് വെള്ളിത്തിരയിലേക്കും. ഫിയയാമ സിനിമയുടെ(Fiama Cinemas) ബാനറിൽ രാജേഷ് രാഘവൻ നിർമ്മിച്ചു അരുൺ നിശ്ചൽ ടി തിരക്കഥയെഴുതി സംവിധാനം ചെയുന്ന 'ജംഗിൾ.കോം' എന്ന സിനിമയിലാണ് ജേക്കബ് തോമസ് അഭിനയിക്കുന്നത്.

കാടിന്റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്. ഉടൻ റിലീസ് ചെയ്യുന്ന ചിത്രത്തിൽ ജീവിത യാഥാർഥ്യങ്ങളുടെയും കാഴ്ചയുടെയും ഒരു വ്യത്യസ്ത ലോകം തുറന്നു കാട്ടുമെന്ന് അണിയറപ്രവർത്തകർ പറഞ്ഞു.

ആർ. മണിപ്രസാദ് ഛായാഗ്രഹണം ചെയുന്ന സിനിമയിൽ പ്രശസ്ത സിനിമ നിർമ്മാതാവ് ശ്രീ. ശശി അയ്യഞ്ചിറ , പ്രശസ്ത മ്യൂസിക് ഡയറക്ടർ ഔസേപ്പച്ചൻ , നാഷണൽ അവാർഡ് ജേതാവ് ഗൗരവ് മേനോൻ (ജിഗ്രു ) , മിനോൻ , മനോജ് ഗിന്നസ് , കണ്ണൻ പെരുമുടിയുർ , നീന കുറുപ്പ് , ഗീത വിജയൻ, ആദി എന്നിവർ വെത്യസ്ത ഗെറ്റപ്പുകളിൽ എത്തുന്നുണ്ട്.