- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വിജിലൻസ് മുൻ കമ്മീഷണർ ജേക്കബ് തോമസ് അറസ്റ്റ് ഭയക്കേണ്ടതില്ല; കോടതിയലക്ഷ്യ നടപടിയിൽ വളരെ തിടുക്കത്തിൽ ആരെയും അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കാറില്ല; കോടതിയലക്ഷ്യ നടപടികൾ സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി ജേക്കബ് തോമസ് സുപ്രീം കോടതിയിൽ
ന്യൂഡൽഹി: കോടതിയലക്ഷ്യ കേസിൽ വിജിലൻസ് മുൻ കമ്മീഷണർ ജേക്കബ് തോമസ് അറസ്റ്റ് ഭയക്കേണ്ടതില്ലെന്ന് സുപ്രീംകോടതി. കോടതിയലക്ഷ്യ നടപടിയിൽ വളരെ തിടുക്കത്തിൽ ആരെയും അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കാറില്ലെന്നും കോടതി സൂചിപ്പിച്ചു. തനിക്കെതിരേ ഹൈക്കോടതി ആരംഭിച്ച കോടതിയലക്ഷ്യ നടപടികൾ ചോദ്യം ചെയ്ത് ജേക്കബ് തോമസ് സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴായിരുന്നു സുപ്രീംകോടതി നിരീക്ഷണം. ഹർജി അടിയന്തര സ്വഭാവത്തിൽ പരിഗണിക്കണമെന്നും കോടതിയലക്ഷ്യ നടപടികൾ സ്റ്റേ ചെയ്യണമെന്നുമായിരുന്നു ജേക്കബ് തോമസിന്റെ ആവശ്യം. എന്നാൽ കോടതിയലക്ഷ്യ നടപടിയിൽ വളരെ തിടുക്കത്തിൽ ആരെയും അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കാറില്ലെന്നും ജേക്കബ് തോമസ് അറസ്റ്റിനെ ഭയക്കേണ്ടതില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. അതിനാൽ അടിയന്തര സ്വഭാവത്തിൽ ഹർജി പരിഗണിക്കണമെന്ന വാദം സുപ്രീംകോടതി തള്ളി. ഹർജി ഏപ്രിൽ രണ്ടിന് ഇനി പരിഗണിക്കുമെന്നും കോടതി അറിയിച്ചു. ജഡ്ജിമാരെ വിമർശിച്ചുവെന്ന ഹൈക്കോടതി കണ്ടെത്തൽ തെറ്റാണെന്നാണ് ജേക്കബ് തോമസിന്റെ ഹർജിയിലെ പ്രധാന വാദം. താൻ വിജിലൻ

ന്യൂഡൽഹി: കോടതിയലക്ഷ്യ കേസിൽ വിജിലൻസ് മുൻ കമ്മീഷണർ ജേക്കബ് തോമസ് അറസ്റ്റ് ഭയക്കേണ്ടതില്ലെന്ന് സുപ്രീംകോടതി. കോടതിയലക്ഷ്യ നടപടിയിൽ വളരെ തിടുക്കത്തിൽ ആരെയും അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കാറില്ലെന്നും കോടതി സൂചിപ്പിച്ചു. തനിക്കെതിരേ ഹൈക്കോടതി ആരംഭിച്ച കോടതിയലക്ഷ്യ നടപടികൾ ചോദ്യം ചെയ്ത് ജേക്കബ് തോമസ് സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴായിരുന്നു സുപ്രീംകോടതി നിരീക്ഷണം.
ഹർജി അടിയന്തര സ്വഭാവത്തിൽ പരിഗണിക്കണമെന്നും കോടതിയലക്ഷ്യ നടപടികൾ സ്റ്റേ ചെയ്യണമെന്നുമായിരുന്നു ജേക്കബ് തോമസിന്റെ ആവശ്യം. എന്നാൽ കോടതിയലക്ഷ്യ നടപടിയിൽ വളരെ തിടുക്കത്തിൽ ആരെയും അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കാറില്ലെന്നും ജേക്കബ് തോമസ് അറസ്റ്റിനെ ഭയക്കേണ്ടതില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. അതിനാൽ അടിയന്തര സ്വഭാവത്തിൽ ഹർജി പരിഗണിക്കണമെന്ന വാദം സുപ്രീംകോടതി തള്ളി. ഹർജി ഏപ്രിൽ രണ്ടിന് ഇനി പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
ജഡ്ജിമാരെ വിമർശിച്ചുവെന്ന ഹൈക്കോടതി കണ്ടെത്തൽ തെറ്റാണെന്നാണ് ജേക്കബ് തോമസിന്റെ ഹർജിയിലെ പ്രധാന വാദം. താൻ വിജിലൻസ് കമ്മീഷണർ ആയിരിക്കേ ചില സുപ്രധാന കേസുകളിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ പ്രോസിക്യൂഷൻ വേണ്ട രീതിയിൽ മുന്നോട്ടുപോകാതെ വന്നതോടെ കോടതിയിൽ കേസ് നിലനിൽക്കാതെ വന്നു. ഇതിനെതിരേയാണ് താൻ പ്രതികരിച്ചത്.
ചീഫ് സെക്രട്ടറിക്ക് പകർപ്പ് നൽകിയ ശേഷമാണ് താൻ കേന്ദ്ര വിജിലൻസ് കമ്മീഷണർക്ക് പരാതി നൽകിയത്. ജഡ്ജിമാരെ താൻ വിമർശിച്ചിട്ടില്ലെന്നും വിസിൽ ബ്ലോവർ നിയമത്തിന്റെ പരിധിയിൽ നിന്നുകൊണ്ടു മാത്രമേ പരാതി നൽകിയിട്ടുള്ളൂ എന്നും ജേക്കബ് തോമസ് സുപ്രീംകോടതിയെ അറിയിച്ചു.

