- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജേക്കബ് തോമസിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി നിയമസഭയിൽ; അഴിമതിക്കെതിരെ കുരിശുയുദ്ധം നടത്തുന്ന വിജിലൻസ് ഡയറക്ടർക്കെതിരായ ഐഎഎസ് ലോബിയുടെ നീക്കം പൊളിഞ്ഞു; ഫോൺ ചോർത്തൽ വിവാദം ക്രൈംബ്രാഞ്ച് അന്വേഷിക്കും; ജേക്കബ് തോമസ് മുന്നോട്ട് തന്നെന്ന് വ്യക്തമാക്കി പിണറായി
തിരുവനന്തപുരം: വിജിലൻസ് മേധാവി സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിന് മാറ്റില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ഡിജിപി കൂടിയായ ജേക്കബ് തോമസിന്റെ ഫോൺ ചോർത്തിയെന്ന ആരോപണം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഫോൺ ചോർത്തിയ സംഭവവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയത്തിന് നോട്ടീസിന് മറുപടി നൽകവെയാണ് അദ്ദേഹം ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്നും മാറ്റണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് കത്ത് നൽകിയിരുന്നു. അതിനോട് സർക്കാർ യോജിക്കുന്നില്ല. അദ്ദേഹം വിജിലൻസ് ഡയറക്ടറായി തുടരണമെന്നാണ് സർക്കാർ ആഗ്രഹം. വിജിലൻസ് തലപ്പത്ത് നല്ല രീതിയിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ് ജേക്കബ് തോമസ്. അദ്ദേഹത്തിന് എല്ലാ പിന്തുണയും സർക്കാർ നൽകും. സർക്കാർ തലപ്പത്തോ പൊലീസ് തലപ്പത്തോ അദ്ദേഹത്തെ വളഞ്ഞിട്ട് ആക്രമിക്കുന്ന തരത്തിൽ ഒരു നീക്കവുമുണ്ടായിട്ടില്ല. എന്നാൽ ജേക്കബ് തോമസിനെതിരെ മറ്റു പല രീതിയിൽ ഒട്ടേറെ നീക്കങ്ങളുണ്ടാകുന്നുണ്ട്. പൊതുസമൂഹം ഇതു കാണുന്നുണ്ട്.
തിരുവനന്തപുരം: വിജിലൻസ് മേധാവി സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിന് മാറ്റില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ഡിജിപി കൂടിയായ ജേക്കബ് തോമസിന്റെ ഫോൺ ചോർത്തിയെന്ന ആരോപണം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഫോൺ ചോർത്തിയ സംഭവവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയത്തിന് നോട്ടീസിന് മറുപടി നൽകവെയാണ് അദ്ദേഹം ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്.
വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്നും മാറ്റണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് കത്ത് നൽകിയിരുന്നു. അതിനോട് സർക്കാർ യോജിക്കുന്നില്ല. അദ്ദേഹം വിജിലൻസ് ഡയറക്ടറായി തുടരണമെന്നാണ് സർക്കാർ ആഗ്രഹം. വിജിലൻസ് തലപ്പത്ത് നല്ല രീതിയിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ് ജേക്കബ് തോമസ്. അദ്ദേഹത്തിന് എല്ലാ പിന്തുണയും സർക്കാർ നൽകും. സർക്കാർ തലപ്പത്തോ പൊലീസ് തലപ്പത്തോ അദ്ദേഹത്തെ വളഞ്ഞിട്ട് ആക്രമിക്കുന്ന തരത്തിൽ ഒരു നീക്കവുമുണ്ടായിട്ടില്ല. എന്നാൽ ജേക്കബ് തോമസിനെതിരെ മറ്റു പല രീതിയിൽ ഒട്ടേറെ നീക്കങ്ങളുണ്ടാകുന്നുണ്ട്. പൊതുസമൂഹം ഇതു കാണുന്നുണ്ട്. ഇത്തരത്തിലുണ്ടാകുന്ന നീക്കങ്ങളിൽ സർക്കാർ അദ്ദേഹത്തിന് പൂർണ പിന്തുണ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഫോൺ ചോർത്തലിനെക്കുറിച്ച് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് പരാതി നൽകിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആരുടെയും ഫോൺ ചോർത്താൻ അനുമതി നൽകിയിട്ടില്ല. ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തുന്നത് സർക്കാർ നയമല്ല. അദ്ദേഹത്തിന്റെ ഫോൺ വിളികളും ഇ മെയ്!ലും ചോർത്തുന്നുവെന്നു മാദ്ധ്യമവാർത്തകൾ വന്നിരുന്നു. ഇതിൽ ആശങ്കയറിച്ചുകൊണ്ട് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് അദ്ദേഹം പരാതി നൽകി. ഇത് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
നിയമസഭയിൽ വിശദീകരണം നൽകവെ ഫോൺ ചോർത്തൽ ഡിജിപി അന്വേഷിക്കുമെന്നായിരുന്നു ആദ്യം മുഖ്യമന്ത്രി അറിയിച്ചത്. പിന്നീടാണ് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തൽ സർക്കാരിന്റെ നയമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അടിയന്തരപ്രമേയനോട്ടീസിൽ പറയുന്നതു പോലെയുള്ള പരാതിയല്ല ജേക്കബ് തോമസ് നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫോൺ ചോർത്തി എന്ന വാർത്ത അന്വേഷിക്കാനാണ് ജേക്കബ് തോമസ് ആവശ്യപ്പെട്ടത്. ജേക്കബ് തോമസിന് സർക്കാരിന്റെ പൂർണ പിന്തുണയുണ്ട്. വിജിലൻസിന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഒരു നടപടിയുമുണ്ടാകില്ലെന്ന് അദ്ദേഹം ഉറപ്പ് നൽകി.
ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് ജേക്കബ് തോമസിന്റെ പരാതി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷത്തുനിന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനാണ് അടിന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ഉന്നത ഉദ്യോഗസ്ഥർക്കിടയിൽ ശീതയുദ്ധം നിലനിൽക്കുകയാണെന്നും ജേക്കബ് തോമസ് പ്രതിക്കൂട്ടിൽ നിർത്തിയത് മുഖ്യമന്ത്രിയേയാണെന്നും പ്രതിപക്ഷം ആരോപിച്ചു. വിഷയത്തിൽ കേന്ദ്ര ഏജൻസി അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
ഉദ്യോഗസ്ഥർ തമ്മിൽ പരസ്പരം പാരവയ്പും കുതികാൽവെട്ടുമാണെന്ന് അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകിക്കൊണ്ട് തിരുവഞ്ചൂർ രാധാക!ൃഷ്ണൻ പറഞ്ഞു. ഫോൺ ചോർത്തൽ വിഷയത്തിൽ ജേക്കബ് തോമസ് പ്രതിക്കൂട്ടിൽ നിർത്തിയത് മുഖ്യമന്ത്രിയെയാണ്. പൊലീസിന്റെ വിശ്വാസ്യത തന്നെ ചോർന്നിരിക്കുന്നുവെന്നും തിരുവഞ്ചൂർ പറഞ്ഞു. തന്റെ ഫോൺ വിളികളും ഇ മെയ്!ലും ചോർത്തുന്നുവെന്ന പരാതിയുമായി വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് നേരത്തെ രംഗത്തെത്തിയിരുന്നു. ഇതു സംബന്ധിച്ചു സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് അദ്ദേഹം രേഖാമൂലം പരാതിയും നൽകി. ഡിജിപി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെക്കൊണ്ട് ഇക്കാര്യം അന്വേഷിപ്പിക്കണമെന്നാണു ജേക്കബ് തോമസിന്റെ ആവശ്യം. ഈ വിഷയത്തിൽ ആദ്യമായാണ് മുഖ്യമന്ത്രി വ്യക്തമായ പ്രതികരണം നടത്തുന്നത്.