- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
കാൻബറ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മലയാളി: രണ്ടാം തവണയും ഭാഗ്യപരീക്ഷണത്തിന് ജേക്കബ് വടക്കേടത്ത്; സ്ഥാനാർത്ഥിയാകുന്നത് യാരാബി മണ്ഡലത്തിൽ
കാൻബറ: കാൻബറ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരത്തിന് മലയാളിയും. നാലു വർഷം മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പിൽ നിന്ന അനുഭവസമ്പത്തുമായാണ് ഇത്തവണ ജേക്കബ് വടക്കേടത്ത് എന്ന കൊല്ലം സ്വദേശി മത്സരത്തിന് ഇറങ്ങുന്നത്. കൊല്ലം പട്ടത്താനം സ്വദേശിയായ ജേക്കബ് വടക്കേടത്ത് 2012-ൽ ഗിന്നിൻഡെരയിലാണ് മത്സരിച്ചത്. ലിബറൽ പാർട്ടി സ്ഥാനാർത്ഥിയായി ബഹു അംഗത്വ മണ്ഡലമായ യാരാബിയിലാണ് ജേക്കബ് വടക്കേടത്ത് മത്സരത്തിനിറങ്ങുന്നത്. കഴിഞ്ഞ തവണ എഴുന്നൂറിൽ താഴെ വോട്ടുകൾക്ക് പരാജയപ്പെട്ട ജേക്കബിന് തന്റെ രണ്ടാമൂഴത്തിൽ ഏറെ വിജയപ്രതീക്ഷയാണുള്ളത്. ഒക്ടോബർ 15 നാണു തിരഞ്ഞെടുപ്പ്. അഞ്ചു മണ്ഡലങ്ങളിൽ നിന്നായി 25 എംഎൽഎമാർ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെടും. ഓരോ മണ്ഡലത്തിലും ഏറ്റവും കൂടുതൽ വോട്ട് നേടുന്ന അഞ്ചു പേർ വീതം എംഎൽഎമാരാകും. ഓസ്ട്രേലിയൻ പ്രതിനിധിസഭയിലേക്കും പാർലമെന്റായ സെനറ്റിലേക്കും അടുത്ത മാസം നടക്കുന്ന തെരഞ്ഞെടുപ്പിൽ രണ്ട് സ്ത്രീകളടക്കം അഞ്ച് ഇന്ത്യൻ വംശജരും മത്സരിക്കുന്നുണ്ട്. ഗ്രീൻ പാർട്ടി സ്ഥാനാർത്ഥിയായ 51 കാരി അലക്സ് ബാദലും ലേബർ പാർട
കാൻബറ: കാൻബറ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരത്തിന് മലയാളിയും. നാലു വർഷം മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പിൽ നിന്ന അനുഭവസമ്പത്തുമായാണ് ഇത്തവണ ജേക്കബ് വടക്കേടത്ത് എന്ന കൊല്ലം സ്വദേശി മത്സരത്തിന് ഇറങ്ങുന്നത്. കൊല്ലം പട്ടത്താനം സ്വദേശിയായ ജേക്കബ് വടക്കേടത്ത് 2012-ൽ ഗിന്നിൻഡെരയിലാണ് മത്സരിച്ചത്.
ലിബറൽ പാർട്ടി സ്ഥാനാർത്ഥിയായി ബഹു അംഗത്വ മണ്ഡലമായ യാരാബിയിലാണ് ജേക്കബ് വടക്കേടത്ത് മത്സരത്തിനിറങ്ങുന്നത്. കഴിഞ്ഞ തവണ എഴുന്നൂറിൽ താഴെ വോട്ടുകൾക്ക് പരാജയപ്പെട്ട ജേക്കബിന് തന്റെ രണ്ടാമൂഴത്തിൽ ഏറെ വിജയപ്രതീക്ഷയാണുള്ളത്.
ഒക്ടോബർ 15 നാണു തിരഞ്ഞെടുപ്പ്. അഞ്ചു മണ്ഡലങ്ങളിൽ നിന്നായി 25 എംഎൽഎമാർ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെടും. ഓരോ മണ്ഡലത്തിലും ഏറ്റവും കൂടുതൽ വോട്ട് നേടുന്ന അഞ്ചു പേർ വീതം എംഎൽഎമാരാകും.
ഓസ്ട്രേലിയൻ പ്രതിനിധിസഭയിലേക്കും പാർലമെന്റായ സെനറ്റിലേക്കും അടുത്ത മാസം നടക്കുന്ന തെരഞ്ഞെടുപ്പിൽ രണ്ട് സ്ത്രീകളടക്കം അഞ്ച് ഇന്ത്യൻ വംശജരും മത്സരിക്കുന്നുണ്ട്. ഗ്രീൻ പാർട്ടി സ്ഥാനാർത്ഥിയായ 51 കാരി അലക്സ് ബാദലും ലേബർ പാർട്ടി സ്ഥാനാർത്ഥിയായ 43 കാരി ലിസ സിങ്ങുമാണ് മത്സരിക്കുന്ന ഇന്ത്യൻ വംശജരായ വനിതകൾ. ലേബർ പാർട്ടി സ്ഥാനാർത്ഥികളായാ ശശി ബാട്ടിയും ക്രിസ് ഗാംബിയനും ലിബറൽ പാർട്ടി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മോഹിത്കുമാറുമാണ് മറ്റ് ഇന്ത്യൻ വംശജർ.