- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യാക്കോബൈറ്റ് ബാഡ്മിന്റൺ ടൂർണമെന്റ്; കിരീടം സ്വന്തമാക്കി വാട്ടർഫോഡ് സെന്റ്. മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് പള്ളി
ഡബ്‌ളിൻ.അയർലണ്ടിലെ യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് സഭയുടെ ഭദ്രാസനത്തിൻ കീഴിലുള്ള പള്ളികളിലെ യൂത്ത് അസോസിയേഷൻ പ്രവർത്തകരുടെ നേതൃത്വത്തിൽ Baldoyal Badminton Centre ൽ വച്ച് ഏപ്രിൽ 18 ചൊവ്വാഴ്ച നടത്തപ്പെട്ട വാശിയേറിയ Jacobile Badminton League 2017 (JBL - 2017) മത്സരത്തിൽ വാട്ടർഫോഡ് സെന്റ്. മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് പള്ളിയുടെ ടീമഗങ്ങളായ ബോബിയും അനൂപും ഒന്നാം സ്ഥാനവും ഡബ്‌ളിൻ .സെന്റ് ഗ്രിഗോറിയോസ് യാക്കോബായ പള്ളിയിലെ ജിബി ,അരുൺ എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഡബ്‌ളിൻ, കോർക്ക്, സ്വോർഡ്‌സ്, വാട്ടർഫോർഡ്, താലാ ഇടവകകളിൽ നിന്നുള്ള 11 ടീമഗങ്ങൾ പങ്കെടുത്ത മത്സരം ബിജു പാറേക്കാട്ടിൽ അച്ചൻ ഉത്ഘാടനം ചെയ്യുകയും വിജയികൾക്കുള്ള സമ്മാനദാനം ജേക്കബ് നടയിൽ അച്ചൻ നിർവ്വഹിക്കുകയും ചെയ്തു. പങ്കെടുത്ത ടീമഗങ്ങളോടും യൂത്ത് അസോസിയേഷൻ പ്രവർത്തകരോടും, പ്രോൽസാഹനങ്ങൾ നൽകിയ എല്ലാവരോടുമുള്ള നന്ദി യൂത്ത് അസോസിയേഷന്റെ പ്രസിഡന്റും ഭദ്രാസന സെക്രട്ടറിയുമായ ജിനോ അച്ചൻ അറിയിച്ചു.
ഡബ്‌ളിൻ.അയർലണ്ടിലെ യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് സഭയുടെ ഭദ്രാസനത്തിൻ കീഴിലുള്ള പള്ളികളിലെ യൂത്ത് അസോസിയേഷൻ പ്രവർത്തകരുടെ നേതൃത്വത്തിൽ Baldoyal Badminton Centre ൽ വച്ച് ഏപ്രിൽ 18 ചൊവ്വാഴ്ച നടത്തപ്പെട്ട വാശിയേറിയ Jacobile Badminton League 2017 (JBL - 2017) മത്സരത്തിൽ വാട്ടർഫോഡ് സെന്റ്. മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് പള്ളിയുടെ ടീമഗങ്ങളായ ബോബിയും അനൂപും ഒന്നാം സ്ഥാനവും ഡബ്‌ളിൻ .സെന്റ് ഗ്രിഗോറിയോസ് യാക്കോബായ പള്ളിയിലെ ജിബി ,അരുൺ എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ഡബ്‌ളിൻ, കോർക്ക്, സ്വോർഡ്‌സ്, വാട്ടർഫോർഡ്, താലാ ഇടവകകളിൽ നിന്നുള്ള 11 ടീമഗങ്ങൾ പങ്കെടുത്ത മത്സരം ബിജു പാറേക്കാട്ടിൽ അച്ചൻ ഉത്ഘാടനം ചെയ്യുകയും വിജയികൾക്കുള്ള സമ്മാനദാനം ജേക്കബ് നടയിൽ അച്ചൻ നിർവ്വഹിക്കുകയും ചെയ്തു.
പങ്കെടുത്ത ടീമഗങ്ങളോടും യൂത്ത് അസോസിയേഷൻ പ്രവർത്തകരോടും, പ്രോൽസാഹനങ്ങൾ നൽകിയ എല്ലാവരോടുമുള്ള നന്ദി യൂത്ത് അസോസിയേഷന്റെ പ്രസിഡന്റും ഭദ്രാസന സെക്രട്ടറിയുമായ ജിനോ അച്ചൻ അറിയിച്ചു.