ഡബ്ലിൻ:  യാക്കോബായ സുറിയാനി സഭയുടെ വനിതാ സമാജം വാഷിക സെമിനാർ ജൂൺ 18 ന് റ്റാല സെന്റ് ഇഗ്‌നേഷ്യസ് സുറിയാനി ഓർത്തഡോക്‌സ് ഇടവകയിൽ വച്ച് നടക്കുന്നു. അയർലണ്ടിലെ എല്ലാ ഇടവകകളിൽ നിന്നുമുള്ള വനിതാ സമാജം പ്രവർത്തകർ പങ്കെടുക്കുന്നു. വാർഷിക സെമിനാറിന്റെ ഭാഗമായി ഉപന്യാസ മത്സരം, ആരാധനാ ഗീതം (സുറിയാനി), ആരാധനാ ഗീതം (മലയാളം), ബൈബിൾ ക്വിസ്, ബൈബിൾ റെഫറൻസ് എന്നീ മത്സരങ്ങളും നടത്തും.

പോയിന്റെ നിലയിൽ ഒന്നാമതെത്തുന്ന ഇടവകയ്ക്ക് മോറാൻ മോർ ഇഗ്‌നാത്തിയോസ് സാഖാ പ്രഥമൻ ബാവാ മെമോറിയൻ എവർ റോളിങ്ങ് ട്രോഫിയും രണ്ടാം സ്ഥാനത്തെത്തുന്ന ഇടവകയ്ക്ക് ആബൂൻ മോർ ബസേലിയോസ് പൗലോസ് ദ്വിതീയൻ ബാവാ മെമോറിയൽ ട്രോഫിയും നൽകുന്നതായിരിക്കുമെന്ന് വനിതാ സമാജം ഭാരവാഹികൾ അറിയിച്ചു.
കൂടാതെ, വാര്ഷിക സെമിനാറിനുള്ള ഒരുക്കങ്ങൾ എല്ലാ വിടവകകളിലും പൂർത്തിയായി വരുന്നു. ഒരുക്കങ്ങളുടെ ഭാഗമായുള്ള പ്രൊമോ വീഡിയോ യൂഹാനോൻ മോർ മിലിത്തിയോസ് തിരുമേനിയുടെ അനുഗ്രഹാശിസ്സുകളോടെ റിലീസ് ചെയ്തു.
പ്രൊമോ വീഡിയോ