- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌ക്വാഷ് ബോൾ കളിക്കുന്നതിനിടെ ബോൾ കണ്ണിൽ പതിച്ച് നടി ജാക്വലിന് പരുക്കേറ്റു; ബോളിവുഡ് നടിക്ക് അപകടം പറ്റിയത് അബുദബിയിൽ നടന്ന റേസ് 3യുടെ ചിത്രീകരണത്തിനിടെ
ബോളിവുഡിലെ താര സുന്ദരിയായ ജാക്വലിൻ ഫെർണാണ്ടസിന് സിനിമയുടെ ചിത്രീകരണത്തിനിടെ ഗുരുതര പരിക്കേറ്റു. സൽമാൻ ഖാൻ നായകനായി അഭിനയിക്കുന്ന റേസ് 3 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കണ്ണിനാണ് അപകടം സംഭവിച്ചത്. അബുദാബി യിൽ നടന്ന ഷൂട്ടിനിടെ കണ്ണിന് സാരമായി പരിക്കേറ്റ നടിയെ ഉടനടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഈ വർഷം ജൂണിൽ റിലീസിന് വേണ്ടി ഒരുങ്ങുന്നതിനിടെയാണ് അപകടം. ചിത്രീകരണത്തിന് വേണ്ടി സ്‌ക്വാഷ് കളിക്കുന്നതിനിടെയായിരുന്നു നടി ജാക്വലിൻ ഫെർണാണ്ടസിന് പരിക്കേറ്റത്. ബോൾ കണ്ണിൽ ശക്തിയായി പതിക്കുകയായിരുന്നു. തുടർന്ന് കണ്ണിൽ നിന്നും അനിയന്ത്രിതമായി രക്തസ്രാവം ഉണ്ടാവുകയായിരുന്നു. നടിയിപ്പോൾ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. സൽമാൻ ഖാനൊപ്പമുള്ള ദബാംഗ് യാത്രയിൽ പങ്കെടുക്കുന്നതിനായി് ദുബായിൽ നിന്നും നാളെ പൂണെയിലേക്ക് തിരിക്കാനിരുന്നതായിരുന്നു ജാക്വിലിൻ. റേസ് 3 ക്ക് വേണ്ടി സ്‌ക്വാഷ് കളിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം നടി ഇൻസ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടിരുന്നു. 2008 ലായിരുന്നു റേസ് സീരിയസിലെ ആദ്യചിത്രം പുറത്തുവന
ബോളിവുഡിലെ താര സുന്ദരിയായ ജാക്വലിൻ ഫെർണാണ്ടസിന് സിനിമയുടെ ചിത്രീകരണത്തിനിടെ ഗുരുതര പരിക്കേറ്റു. സൽമാൻ ഖാൻ നായകനായി അഭിനയിക്കുന്ന റേസ് 3 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കണ്ണിനാണ് അപകടം സംഭവിച്ചത്. അബുദാബി യിൽ നടന്ന ഷൂട്ടിനിടെ കണ്ണിന് സാരമായി പരിക്കേറ്റ നടിയെ ഉടനടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഈ വർഷം ജൂണിൽ റിലീസിന് വേണ്ടി ഒരുങ്ങുന്നതിനിടെയാണ് അപകടം. ചിത്രീകരണത്തിന് വേണ്ടി സ്‌ക്വാഷ് കളിക്കുന്നതിനിടെയായിരുന്നു നടി ജാക്വലിൻ ഫെർണാണ്ടസിന് പരിക്കേറ്റത്. ബോൾ കണ്ണിൽ ശക്തിയായി പതിക്കുകയായിരുന്നു. തുടർന്ന് കണ്ണിൽ നിന്നും അനിയന്ത്രിതമായി രക്തസ്രാവം ഉണ്ടാവുകയായിരുന്നു. നടിയിപ്പോൾ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്.
സൽമാൻ ഖാനൊപ്പമുള്ള ദബാംഗ് യാത്രയിൽ പങ്കെടുക്കുന്നതിനായി് ദുബായിൽ നിന്നും നാളെ പൂണെയിലേക്ക് തിരിക്കാനിരുന്നതായിരുന്നു ജാക്വിലിൻ. റേസ് 3 ക്ക് വേണ്ടി സ്‌ക്വാഷ് കളിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം നടി ഇൻസ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടിരുന്നു. 2008 ലായിരുന്നു റേസ് സീരിയസിലെ ആദ്യചിത്രം പുറത്തുവന്നത്. അനിൽ കപൂർ, സെയിഫ് അലി ഖാൻ, കത്രീന കൈഫ്, ബിപാഷ ബസു തുടങ്ങിയവരായിരുന്നു സിനിമയിലെ താരങ്ങൾ.
2013 ൽ റേസ് 2 എന്ന പേരിൽ സിനിമയുടെ രണ്ടാം ഭാഗവും പുറത്തെത്തി. ആദ്യ സിനിമയെ ക്കാൾ സ്വീകരണമായിരുന്നു രണ്ടാം ഭാഗത്തിന് . ആദ്യ രണ്ട് ഭാഗങ്ങളും വിജയിച്ചതോടെയാണ് മൂന്നാമതായി ഒരു ഭാഗം കൂടി നിർമ്മിക്കാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചത്. 2017 ആഗസ്റ്റിൽ ചിത്രീകരണം ആരംഭിച്ച സിനിമ 2018 ജൂണിൽ റിലീസിനെത്തിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു.