കുറച്ച് നാളുകളായി ബോളിവുഡിൽ പരക്കുന്ന ഗോസിപ്പുകളിലൊന്നാണ് ജാക്ലിൻ ഫെർണാണ്ടസും, അർജ്ജുൻ കപൂറും തമ്മിലുള്ള പ്രണയം. എന്നാൽ വാർത്തകൾ തെറ്റാണെന്ന് ജാക്ലിൻ പറയുന്നു. താനും അർജ്ജുനും നല്ല സുഹൃത്തുക്കൾ മാത്രമാണെന്നും നടി പറഞ്ഞു.

ഐഐഎഫ്എ അവാർഡിൽ ഞങ്ങൾ ഒരുമിച്ച് പങ്കെടുത്തിരുന്നു. അതിന് ശേഷമാണ് ഞങ്ങളെ ചേർത്ത് കഥയുണ്ടാക്കാൻ തുടങ്ങിയത് എന്നാണ് ജാക്ലിൻ പറഞ്ഞത്.

ഈ കഥകൾ വളരെ രസകരമാണെന്നാണ് അർജുൻ പറയുന്നതെന്നും തനിക്കും അങ്ങനെ തന്നെയാണ് തോന്നുന്നതെന്നും നടി വ്യക്തമാക്കി. തങ്ങൾ ഇരുവരും ഇപ്പോൾ കരിയറിനെപ്പറ്റി മാത്രമാണ് ചിന്തിക്കുന്നതെന്നും തങ്ങൾ സുഹൃത്തുക്കൾ മാത്രമാണെന്നും താരം ആവർത്തിച്ചു പറയുന്നു.

ബംഗിസ്ഥാൻ, ബ്രദേഴ്‌സ്,ഡിഷ്യൂം,ഹൗസ്ഫുൾ 3, ദി ഫ്‌ളൈയിങ് ജാറ്റ് എന്നീ ചിത്രങ്ങളിലാണ് ജാക്ലിൻ ഇപ്പോൾ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്.കി ആൻഡ് കാ എന്ന ചിത്രത്തിലാണ് അർജ്ജുൻ കപൂർ അടുത്തതായി അഭിനയിക്കുന്ന ചിത്രം. ചിത്രത്തിൽ കരീന കപൂറാണ് നായിക വേഷം അവതരിപ്പിക്കുന്നത്.