ബോളിവുഡ് താരസുന്ദരി ജാക്വിലിൻ ഫെർണാണ്ടസ് ശ്രീലങ്കൻ സ്വദേശിയാണ്. ഈ ശ്രീലങ്കൻ സൗന്ദര്യത്തിന് ഇന്ത്യയിൽ നിരവധി ആരാധകരുണ്ട്. തിളക്കമുള്ള ചർമ്മം, നല്ല കണ്ണുകൾ ,സുന്ദരമായ മുടി ഇതെല്ലാമാണ് താരത്തെ ആകർഷകയാക്കുന്നത്. ധാരാളം വെള്ളം കുടിക്കുന്നതും യോഗ ചെയ്യുന്നതുമാണ് സൗന്ദര്യം നിലനിർത്താൻ ചെയ്യുന്ന കാര്യങ്ങളെന്ന് താരം വെളിപ്പെടുത്തിയിരുന്നു. തന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളുമെല്ലാം താരം പങ്കുവെക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയെ തീപിടിപ്പിക്കുന്നത് താരത്തിന്റെ പുതിയ ചിത്രങ്ങളാണ്. അർധനഗ്നയായി ഇരിക്കുന്ന ജാക്വിലിനെയാണ് ചിത്രത്തിൽ കാണുന്നത്.

കറുത്തവസ്ത്രം നെഞ്ചോടു ചേർത്തു പിടിച്ചിരിക്കുകയാണ് ജാക്വിലിൻ. ഫാർ ഫാർ എവേ എന്ന അടിക്കുറിപ്പിലാണ് ജാക്വിലിൻ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കെയർലസ് ലുക്കിലും അതിസുന്ദരിയാണ് താരം. ഷാൻ മുട്ടത്തിലാണ് മേക്കപ്പ്. സ്റ്റാസി കർഡോസാണ് സ്‌റ്റൈൽ ചെയ്തത്. സെലിബ്രിറ്റികളും ആരാധകരും ഉൾപ്പടെ നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്.

ശ്രീലങ്കൻ വംശജയായ ജാക്വിലിൻ 2009 ൽ പുറത്തിറങ്ങിയ സുജയ് ഘോഷിന്റെ ‘അലാദിൻ' ചിത്രത്തിലൂടെയാണ് ബോളിവുഡിലെത്തിയത്. ‘ഹൗസ് ഫുൾ', ‘മർഡർ', ‘റേസ് 2' തുടങ്ങിയവ താരത്തിന്റെ ശ്രദ്ധേയ ചിത്രങ്ങളാണ്. ബോളിവുഡിൽ താരത്തിന് നിരവധി ആരാധകരുണ്ട്.പുതിയ ചിത്രം ഭൂത് പൊലീസിന്റെ ഷൂട്ടിങ് തിരക്കിലാണ് ഇപ്പോൾ ജാക്വിലിൻ. സെയ്ഫ് അലി ഖാൻ, യാമി ഗൗതം, അർജുൻ കപൂർ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രൺവീർ സിങ്ങിനൊപ്പമുള്ള സർകസ്, സൽമാന്റെ കിക്ക് 2 എന്നിവയാണ് ജാക്വിലിന്റെ മറ്റ് ചിത്രങ്ങൾ.

 

 
 
 
View this post on Instagram

A post shared by Jacqueline Fernandez (@jacquelinef143)