ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസ് പുതുവർഷത്തെ വരവേല്ക്കാൻ അവധിയാഘോഷത്തിലാണ്. ഇന്തോനേഷ്യയിലെ ബാലിയിൽ ആണ് കുടുംബ സമേതം അവധിയാഘോഷിക്കാൻ നടി എത്തിയത്.

ബാലിയിലെ മൗണ്ട് ബാത്തൂരിൽ നടി അവധിയാഘോഷത്തിനിടെ എടുത്ത ചില ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽമീഡിയയിലെ താരം.ചിത്രങ്ങൾ പങ്ക് വച്ച താരം സ്വർഗം എന്നാണ് ബാലിയെ വിശേഷിപ്പിച്ചത്. ഇവിടുത്തെ അഗ്‌നി പർവതത്തിലേക്ക് നടത്തിയ ട്രെക്കിംഗിന്റെയും പർവതത്തിന് താഴെയുള്ള ചൂട് നീരുറവയിൽ കുളിക്കുന്നതിന്റെയും ചിത്രങ്ങളും താരം പങ്ക് വച്ചു. തന്റെ പിതാവിനും സഹോദരിക്കും ഒപ്പമാണ് താരം അവധി ആഘോഷിക്കാനെത്തിയത്.