- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിംഹങ്ങൾക്കൊപ്പം രവീന്ദ്ര ജഡേജയുടെ വിവാദ സെൽഫി..! 20,000 രൂപ പിഴയിട്ട് ഗുജറാത്ത് വനം വകുപ്പ്; പിഴ അടച്ച് തടിയൂരി ഇന്ത്യൻ ക്രിക്കറ്റ് താരം
അഹമ്മദാബാദ്: സിംഹങ്ങൾക്കൊപ്പം സെൽഫിയെടുത്ത ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ വിവാദത്തിലായി. സോഷ്യൽ മീഡിയയിൽ സെൽഫി ചിത്രങ്ങൾ വൈറലായപ്പോഴാണ് ക്രിക്കറ്റ് താരത്തിന്് പിഴ വിധിച്ചത്. അധികം വിവാദമാകും മുമ്പ് പിഴയടിച്ച് ജഡേജ വിവാദത്തിന്റെ മടയിൽനിന്നു തലയൂരി!. ഗുജറാത്ത് വനം വകുപ്പിന്റെ നിർദേശപ്രകാരം 20,000 രൂപയാണു പിഴയടച്ചത്. ഇപ്പോൾ സ്ഥലത്തില്ലാത്തതിനാൽ ഭാര്യാപിതാവ് ഹർദേവ് സിങ് സോളങ്കിയാണ് ജഡേജയ്ക്കു വേണ്ടി ഹാജരായി പിഴയടച്ചത്. ഇക്കഴിഞ്ഞ ജൂണിലാണു ജഡേജയും ഭാര്യ റീവയും ഗുജറാത്തിലെ ഗീർ വന്യജീവി സങ്കേതം സന്ദർശിച്ചത്. പശ്ചാത്തലത്തിൽ സിംഹങ്ങളുമായി ദമ്പതികളുടെ സെൽഫികൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. സെൽഫികളിലൊന്നിൽ ജഡേജയും റീവയും നിലത്തിരിക്കുമ്പോൾ പിന്നിലെ മരത്തണലിൽ ഒരു സിംഹം വിശ്രമിക്കുന്നതു കാണാം. മറ്റൊന്നിൽ, ക്രിക്കറ്റ് താരം സിംഹത്തിനുനേരെ വിരൽ ചൂണ്ടിനിൽക്കുന്നു. ചില സെൽഫികളിൽ ദമ്പതികൾക്കൊപ്പം വനംവകുപ്പു ജീവനക്കാരെയും കാണാമായിരുന്നു.
അഹമ്മദാബാദ്: സിംഹങ്ങൾക്കൊപ്പം സെൽഫിയെടുത്ത ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ വിവാദത്തിലായി. സോഷ്യൽ മീഡിയയിൽ സെൽഫി ചിത്രങ്ങൾ വൈറലായപ്പോഴാണ് ക്രിക്കറ്റ് താരത്തിന്് പിഴ വിധിച്ചത്. അധികം വിവാദമാകും മുമ്പ് പിഴയടിച്ച് ജഡേജ വിവാദത്തിന്റെ മടയിൽനിന്നു തലയൂരി!. ഗുജറാത്ത് വനം വകുപ്പിന്റെ നിർദേശപ്രകാരം 20,000 രൂപയാണു പിഴയടച്ചത്.
ഇപ്പോൾ സ്ഥലത്തില്ലാത്തതിനാൽ ഭാര്യാപിതാവ് ഹർദേവ് സിങ് സോളങ്കിയാണ് ജഡേജയ്ക്കു വേണ്ടി ഹാജരായി പിഴയടച്ചത്. ഇക്കഴിഞ്ഞ ജൂണിലാണു ജഡേജയും ഭാര്യ റീവയും ഗുജറാത്തിലെ ഗീർ വന്യജീവി സങ്കേതം സന്ദർശിച്ചത്. പശ്ചാത്തലത്തിൽ സിംഹങ്ങളുമായി ദമ്പതികളുടെ സെൽഫികൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.
സെൽഫികളിലൊന്നിൽ ജഡേജയും റീവയും നിലത്തിരിക്കുമ്പോൾ പിന്നിലെ മരത്തണലിൽ ഒരു സിംഹം വിശ്രമിക്കുന്നതു കാണാം. മറ്റൊന്നിൽ, ക്രിക്കറ്റ് താരം സിംഹത്തിനുനേരെ വിരൽ ചൂണ്ടിനിൽക്കുന്നു. ചില സെൽഫികളിൽ ദമ്പതികൾക്കൊപ്പം വനംവകുപ്പു ജീവനക്കാരെയും കാണാമായിരുന്നു.