- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജാഫർ ഇടുക്കിയുടെ മകളുടെ വിവാഹത്തിന് ആശംസകളുമായി സിനിമാ താരങ്ങൾ ഒഴുകി എത്തി; വെള്ളിത്തിരയിലെ താരങ്ങളെ അടുത്തു കിട്ടിയപ്പോൾ സെൽഫി എടുക്കാൻ തിരക്കു കൂട്ടി നാട്ടുകാരും: സെൽഫിക്ക് പോസ് ചെയ്ത് മടുത്ത് ആസിഫ് അലി; താരങ്ങൾ ഒഴുകിയെത്തിയ ജാഫർ ഇടുക്കിയുടെ മകളുടെ വിവാഹ വീഡിയോ കാണാം
ഹാസ്യ താരമായും സ്വഭാവ നടനായും ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരേ പോലെ തിളങ്ങുന്ന നടനാണ് ജാഫർ ഇടുക്കി. ജാഫർ ഇടുക്കിയുടെ മകളുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. വിവാഹച്ചടങ്ങിൽ വധു വരന്മാർക്ക് ആശംസകൾ അർപിച്ചുകൊണ്ട് നിരവധി താരങ്ങളാണ് നടന്റെ വീട്ടിലെത്തിയത്. വെള്ളിത്തിരയിലെ ചെറുതും വലുതുമായ നിരധി താരങ്ങളാൽ സമ്പന്നമായിരുന്നു ജാഫറിന്റ മകളുടെ വിവാഹം. രമേഷ് പിഷാരടി, ആസിഫ് അലി, കലാഭവൻ ഷാജോൺ, നാദിർഷ ,കോട്ടയം നസീർതുടങ്ങി നിരവധി താരങ്ങൾ വിവാഹത്തിനെത്തി. ഇതിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ബിഗ്‌സ്‌ക്രീനിലൂടെ തങ്ങൾക്ക് പ്രിയങ്കരിയായി മാറിയ സിനിമാ താരങ്ങൾ കൺമുന്നിലെത്തിയപ്പോൾ നാട്ടുകർക്കും ബന്ധുക്കൾക്കുമെല്ലാം ആവേശമായി. പിന്നെ സെൽഫി എടുക്കാനുള്ള തിരക്കും. യുവതാരം ആസിഫ് അലിയോടൊപ്പം സെൽഫിയെടുക്കാനായിരുന്നു ആരാധകർ കൂടുതൽ തിരക്ക് കാട്ടിയത്. തന്നോടൊപ്പം സെൽഫി എടുക്കാനെത്തിയവരെ ആരും ആസിഫും നിരാശപ്പെടുത്തിയില്ല. ക്ഷമയോടെ തന്നെ എല്ലാവർക്കും ഒപ്പം ആസിഫ് സെൽഫിക്ക് പോസ് ചെയ്തു. കലാഭവൻ ഷാജോണും പിഷാരടിയും അടക
ഹാസ്യ താരമായും സ്വഭാവ നടനായും ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരേ പോലെ തിളങ്ങുന്ന നടനാണ് ജാഫർ ഇടുക്കി. ജാഫർ ഇടുക്കിയുടെ മകളുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. വിവാഹച്ചടങ്ങിൽ വധു വരന്മാർക്ക് ആശംസകൾ അർപിച്ചുകൊണ്ട് നിരവധി താരങ്ങളാണ് നടന്റെ വീട്ടിലെത്തിയത്.
വെള്ളിത്തിരയിലെ ചെറുതും വലുതുമായ നിരധി താരങ്ങളാൽ സമ്പന്നമായിരുന്നു ജാഫറിന്റ മകളുടെ വിവാഹം. രമേഷ് പിഷാരടി, ആസിഫ് അലി, കലാഭവൻ ഷാജോൺ, നാദിർഷ ,കോട്ടയം നസീർതുടങ്ങി നിരവധി താരങ്ങൾ വിവാഹത്തിനെത്തി. ഇതിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.
ബിഗ്‌സ്‌ക്രീനിലൂടെ തങ്ങൾക്ക് പ്രിയങ്കരിയായി മാറിയ സിനിമാ താരങ്ങൾ കൺമുന്നിലെത്തിയപ്പോൾ നാട്ടുകർക്കും ബന്ധുക്കൾക്കുമെല്ലാം ആവേശമായി. പിന്നെ സെൽഫി എടുക്കാനുള്ള തിരക്കും. യുവതാരം ആസിഫ് അലിയോടൊപ്പം സെൽഫിയെടുക്കാനായിരുന്നു ആരാധകർ കൂടുതൽ തിരക്ക് കാട്ടിയത്. തന്നോടൊപ്പം സെൽഫി എടുക്കാനെത്തിയവരെ ആരും ആസിഫും നിരാശപ്പെടുത്തിയില്ല. ക്ഷമയോടെ തന്നെ എല്ലാവർക്കും ഒപ്പം ആസിഫ് സെൽഫിക്ക് പോസ് ചെയ്തു.
കലാഭവൻ ഷാജോണും പിഷാരടിയും അടക്കമുള്ള താരങ്ങളോടൊപ്പവും ഫോട്ടോ എടുക്കാൻ നാട്ടുകാർ തിരക്കു കൂട്ടി. സിനിമാ താരങ്ങളാണെന്ന് മറന്ന് സ്വന്തം കുടുംബത്തിലെ ഒരാളുടെ കല്ല്യാണത്തിനെന്ന പോലെയാണ് എല്ലാവരും എത്തിയത്. യുവാക്കളും പെൺകുട്ടികളുമെല്ലാം ഒരുപോലെ ആസഫിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തു. ഭക്ഷണം കഴിച്ച് ആസിഫ് മടങ്ങിയതിന് പിന്നാലെയാണ് കലാഭവൻ ഷാജോൺ കറുത്ത ഔഡി കാറിൽ വിവാഹ വേദിയിലേക്ക് എത്തിയത്. ഇതോടെ സെൽഫി എടുക്കാൻ എല്ലാവരും ഷാജോണിന് പുറകേ കൂടി.