മാർച്ച് 30 ന് അബുദാബി സായിദ് സ്പോർട്സ് സിറ്റിഗ്രൗണ്ടിലരങ്ങേറിയ എമിറേറ്റ്‌സ് കപ്പ് ' 18 സോക്കർ ലീഗ് ചാമ്പ്യൻഷിപ്പിനെ നവമാധ്യമങ്ങളിൽ വൻ പ്രചരണം നൽകി ജനകീയ മാക്കിയതിന് എമിറേറ്റ്‌സ് കപ്പ് '18 സംഘാടകസമിതി ജാഫർ കാഞ്ഞിരായിലിന് എമിറേറ്റ്‌സ് കപ്പ് വേദിയിൽ വെച്ച് നൽകിയ അനുമോദന സ്‌നേഹാദരം, കാസ്‌ക് കല്ലിങ്കാൽ പള്ളിക്കര സ്‌കൂൾ ഗ്രൗണ്ടിലൊരുക്കുന്ന കാസ്‌ക്ധമാക്ക '2018 ഫുട്ബോൾ ചാമ്പ്യൻഷിപ്പ് വേദിയിൽ വെച്ച് നേരിട്ട് എമിറേറ്റ്‌സ്‌കപ്പ് ' 18 ചെയർമാൻ എംഎം നാസർ ജാഫർ കാഞ്ഞിരായിലിന് നൽകി ആദരിച്ചു.

ചടങ്ങിൽതബാസ്‌കോ ഗ്രൂപ്പ് ചെയർമാൻ , ഹദിയ അതിഞ്ഞാൽ കൺവീനർ , ദയ ചാരിറ്റി യുടെപ്രവർത്തകർ തുടങ്ങി ഒട്ടനവധി വിശിഷ്ട വ്യക്തിത്വങ്ങൾ പങ്കെടുത്തു.