- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവർക്ക് സാധാരണക്കാരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കാൻ കഴിയില്ല; ഗണേശ് കുമാറിനെതിരെ വിമർശനം ചൊരിഞ്ഞ് ജഗദീഷ്; പത്തനാപുരത്ത് സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കും മുമ്പേ പോരു കൊഴുപ്പിച്ച് നടൻ
പത്തനാപുരം: പത്തനാപുരത്ത് കോൺഗ്രസ് സ്ഥാനാർത്ഥിയായി ജഗദീഷ് എത്തുമെന്ന കാര്യം ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥിയായി കെ ബി ഗണേശ് കുമാറും എത്തുന്നതോടെ ഇവിടെ പോരാട്ടം കടുക്കുമെന്നത് ഉറപ്പാണ്. എന്തായാലും ഔദ്യോഗിക പ്രഖ്യാപനവും നോമിനേഷനും ഒന്നും തീരുമാനം ആകും മുമ്പ് ജഗദീഷ് അങ്കപ്പുറപ്പാടുമായി രംഗത്തെത്തി കഴിഞ്ഞു. കെ ബി ഗണേശ്‌കുമാറിനെതിരെ പരോക്ഷമായി വിമർശിച്ചു കൊണ്ടാണ് ജഗദീഷ് പ്രവർത്തരം തുടങ്ങിയത്. വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവർക്ക് സാധാരണക്കാരുടെ പ്രശ്‌നങ്ങൾ മനസിലാക്കാൻ കഴിയില്ല. നാടിന് അപമാനകരമായ യാതൊരു കാര്യവും നേതാക്കന്മാരായവർ പ്രവർത്തിക്കാൻ പാടില്ലെന്നും ജഗദീഷ് പറഞ്ഞു. പത്തനാപുരം സ്‌കൂളിലെ പൊതുപരിപാടിയിലായിരുന്നു ജഗദീഷിന്റെ പ്രസംഗം. കെ ബി ഗണേശ്‌കുമാറിനെതിരെ ജഗദീഷ് തന്നെയാകും യുഡിഎഫ് സ്ഥാനാർത്ഥിയെന്ന് ഉറപ്പായതോടെയാണ് പൊതുപരിപാടികളിൽ പങ്കെടുത്ത് ജഗദീഷ് മണ്ഡലത്തിൽ സാന്നിധ്യമറിയിക്കുന്നത്. രാഷ്ട്രീയ വേദികളിലേക്ക് എത്തും മുമ്പ് പത്തനാപുരത്തെ പൊതുപരിപാടികളിലും സ്‌കൂൾ വാർ
പത്തനാപുരം: പത്തനാപുരത്ത് കോൺഗ്രസ് സ്ഥാനാർത്ഥിയായി ജഗദീഷ് എത്തുമെന്ന കാര്യം ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥിയായി കെ ബി ഗണേശ് കുമാറും എത്തുന്നതോടെ ഇവിടെ പോരാട്ടം കടുക്കുമെന്നത് ഉറപ്പാണ്. എന്തായാലും ഔദ്യോഗിക പ്രഖ്യാപനവും നോമിനേഷനും ഒന്നും തീരുമാനം ആകും മുമ്പ് ജഗദീഷ് അങ്കപ്പുറപ്പാടുമായി രംഗത്തെത്തി കഴിഞ്ഞു. കെ ബി ഗണേശ്‌കുമാറിനെതിരെ പരോക്ഷമായി വിമർശിച്ചു കൊണ്ടാണ് ജഗദീഷ് പ്രവർത്തരം തുടങ്ങിയത്.
വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവർക്ക് സാധാരണക്കാരുടെ പ്രശ്‌നങ്ങൾ മനസിലാക്കാൻ കഴിയില്ല. നാടിന് അപമാനകരമായ യാതൊരു കാര്യവും നേതാക്കന്മാരായവർ പ്രവർത്തിക്കാൻ പാടില്ലെന്നും ജഗദീഷ് പറഞ്ഞു. പത്തനാപുരം സ്‌കൂളിലെ പൊതുപരിപാടിയിലായിരുന്നു ജഗദീഷിന്റെ പ്രസംഗം. കെ ബി ഗണേശ്‌കുമാറിനെതിരെ ജഗദീഷ് തന്നെയാകും യുഡിഎഫ് സ്ഥാനാർത്ഥിയെന്ന് ഉറപ്പായതോടെയാണ് പൊതുപരിപാടികളിൽ പങ്കെടുത്ത് ജഗദീഷ് മണ്ഡലത്തിൽ സാന്നിധ്യമറിയിക്കുന്നത്. രാഷ്ട്രീയ വേദികളിലേക്ക് എത്തും മുമ്പ് പത്തനാപുരത്തെ പൊതുപരിപാടികളിലും സ്‌കൂൾ വാർഷികങ്ങളിലും മുഖ്യാതിഥിയാണ് ജഗദീഷ്.
പൊതുപരിപാടികളിലെ പ്രസംഗങ്ങൾക്കിടെ എതിരാളിയായ കെ ബി ഗണേശ്‌കുമാറിനെതിരെ ഒളിയമ്പുകളും ജഗദീഷ് തൊടുക്കുന്നുണ്ട്. രാഷ്ട്രീയ പരിപാടിയില്ലങ്കിലും ജഗദീഷെത്തുന്ന വേദികളിലെല്ലാം കോൺഗ്രസ് പ്രവർത്തകരുടെയും തിരക്കാണ്. താരത്തിനൊപ്പം നിന്ന് സെൽഫിയെടുക്കാനും മറ്റുമായി തിരക്കു കൂട്ടുകയാണ് കോൺഗ്രസ് പ്രവർത്തകർ.
കോൺഗ്രസുമായി അടുത്തുനിൽക്കുന്ന സിനിമാക്കാരനായതു കൊണ്ടാ ജഗദീഷിന് മത്സരിക്കാൻ അവസരം ഒരുക്കിയത്. അതിനപ്പുറത്തേക്ക് ഒന്നും സംഭവിച്ചില്ല. ഇതിൽ ജഗദീഷിന് നീരസവും ഉണ്ടായിരുന്നു. എന്നാൽ ഇത്തവണ കാര്യങ്ങൾ എല്ലാം ജഗദീഷിന് അനുകൂലമായി മാറുകയായിരുന്നു. പത്താനാപുരത്ത് മൂന്ന് തവണയായി ഗണേശാണ് എംഎൽഎ. മൂന്ന് തെരഞ്ഞെടുപ്പിലും സിനിമാക്കാരുടെ പട തന്നെ പ്രചരണത്തിനായി എത്തി. ഈ ഗ്ലാമറും ഗണേശ് കുമാറിന്റെ വിജയത്തെ സ്വാധീനിച്ചിട്ടുണ്ട്. ഇത്തവണയും ഈ കളിക്ക് ഗണേശ് തയ്യാറാകും. ഇടതു പക്ഷമാകുമ്പോൾ കൂടുതൽ പേരെത്തും. ഇതിന് തടയാൻ ജഗദീഷാണ് മികച്ച സ്ഥാനാർത്ഥിയെന്നാണ് മുഖ്യമന്ത്രിയുടെ പക്ഷം.
ജഗദീഷ് സ്ഥാനാർത്ഥിയാകുമ്പോൾ ഗണേശിനായി വോട്ട് ചോദിച്ച് വെള്ളിത്തിരയിലെ പ്രധാനികൾ ആരും എത്തില്ല. ഇത് ഗണേശിന്റെ ജനപ്രിയത കുറയ്ക്കും. സിനിമാക്കാർക്ക് പോലും ഗണേശിനെ താൽപ്പര്യമില്ലെന്ന് വരുത്താനാണ് നീക്കം. പ്രചരണ യോഗത്തിലേക്ക് സിനിമാ നടന്മാരുടെ ഗ്ലാമർ കാട്ടി ആളെ കൂട്ടാനുള്ള ഗണേശിന്റെ തന്ത്രം പൊളിയും. ജഗദീഷിന്റെ സ്ഥാനാർത്ഥിത്വത്തിന് എതിരെ മണ്ഡലത്തിൽ ചില പോസ്റ്ററുകളെല്ലാം പ്രത്യക്ഷപ്പെട്ടെങ്കിലും പിന്നീട് വിവാദം കെട്ടടങ്ങുകയായിരുന്നു.