- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാർത്ത കണ്ടപ്പോൾ ടിവി ഓഫ് ചെയ്യാൻ ആവശ്യപ്പെട്ടു; മുറിയിലേക്കു പോയി വേദന കടിച്ചമർത്തി കട്ടിലിൽ മുഖം താഴ്ത്തിക്കിടന്നു: മികച്ച പിന്തുണയേകിയ സഹതാരത്തിനു കണ്ണുനീരിൽ ചാലിച്ച് ജഗതി ശ്രീകുമാറിന്റെ അന്ത്യാഞ്ജലി
തിരുവനന്തപുരം: രോഗശയ്യയിൽ ഒന്നും മിണ്ടാനാകാത്ത അവസ്ഥയിലും കൽപ്പനയുടെ മരണം മലയാളത്തിന്റെ മഹാനടൻ ജഗതി ശ്രീകുമാറിന്റെ മനസിൽ സൃഷ്ടിച്ചതു തീരാനോവിന്റെ വിങ്ങലുകൾ. ടിവിയിൽ വാർത്ത കണ്ടപ്പോൾ ഓഫ് ചെയ്യാൻ ആവശ്യപ്പെട്ടു. തുടർന്നു മുറിയിലേക്കു പോയി വേദന കടിച്ചമർത്തി കട്ടിലിൽ മുഖം താഴ്‌ത്തിക്കിടന്നാണ് സഹപ്രവർത്തകയായ പ്രിയതാരത്തിന്റെ വ

തിരുവനന്തപുരം: രോഗശയ്യയിൽ ഒന്നും മിണ്ടാനാകാത്ത അവസ്ഥയിലും കൽപ്പനയുടെ മരണം മലയാളത്തിന്റെ മഹാനടൻ ജഗതി ശ്രീകുമാറിന്റെ മനസിൽ സൃഷ്ടിച്ചതു തീരാനോവിന്റെ വിങ്ങലുകൾ. ടിവിയിൽ വാർത്ത കണ്ടപ്പോൾ ഓഫ് ചെയ്യാൻ ആവശ്യപ്പെട്ടു. തുടർന്നു മുറിയിലേക്കു പോയി വേദന കടിച്ചമർത്തി കട്ടിലിൽ മുഖം താഴ്‌ത്തിക്കിടന്നാണ് സഹപ്രവർത്തകയായ പ്രിയതാരത്തിന്റെ വിയോഗത്തിൽ ജഗതി ആദരാഞ്ജലി അർപ്പിച്ചത്.
ഒപ്പം അഭിനയിച്ച ഏറ്റവും നല്ല ഹാസ്യനടിയുടെ നിര്യാണം മലയാളസിനിമയുടെ എക്കാലത്തെയും മികച്ച നടന്മാരിലൊരാളായ ജഗതി ശ്രീകുമാറിനെ പിടിച്ചുലച്ചുവെന്നാണു പ്രതികരണത്തിൽ നിന്നു വ്യക്തമാകുന്നതെന്നു ബന്ധുക്കൾ പറഞ്ഞു.
മലയാള സിനിമ കണ്ട ഏറ്റവും മികച്ച ഹാസ്യജോഡികളിൽ ഒന്നാണു ജഗതി ശ്രീകുമാർ-കല്പന ജോഡി. ഇരുവരും ഒന്നിച്ചഭിനയിച്ചപ്പോൾ നിരവധി കോമഡി ക്ലാസിക്കുകളാണു പിറന്നത്. കുറേ വേഷങ്ങൾ തനിയ്‌ക്കൊപ്പം അഭിനയിച്ച് അനശ്വരയാക്കിയ നടി മരിച്ചതിൽ ഒന്നു പൊട്ടിക്കരയാൻ പോലുമാകാതെ ഉള്ളിൽ നീറുന്ന വേദന കടിച്ചമർത്തിക്കഴിയുകയാണ് ജഗതി ശ്രീകുമാർ.

ടിവി വയ്ക്കാൻ വീട്ടുകാരോട് ആവശ്യപ്പെട്ട ജഗതി കണ്ടതു കൽപ്പനയുടെ മരണവാർത്തയാണ്. അൽപ്പനേരം കഴിഞ്ഞപ്പോൾ ടിവി ഓഫ് ചെയ്യാൻ ആവശ്യപ്പെട്ടു. ഒന്നും മിണ്ടാതെ സ്വന്തം കിടപ്പുമുറിയിലേയ്ക്ക് ജഗതി പോകുകയായിരുന്നു. തുടർന്നു കട്ടിലിൽ മുഖം അമർത്തി ജഗതി കിടക്കുകയായിരുന്നുവെന്നാണു ബന്ധുക്കൾ പറഞ്ഞത്.
ജഗതിയുടെ പ്രതികരണം അദ്ദേഹത്തിനൊപ്പമുള്ളവരെയെല്ലാം വേദനയിലാഴ്‌ത്തുകയും ചെയ്തു. ജോഡികളായും കോമ്പിനേഷൻ സീനുകളിലും ഒട്ടേറെ തവണ ജഗതിയും കൽപനയും സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒന്നിനൊന്നു മികച്ചു നിന്ന ഇതുപോലുള്ള ഹാസ്യജോഡികളെ കണ്ടെത്താൻ ഇനി കഴിയുമോ എന്ന കാര്യവും സംശയമാണ്. എന്നോട് മത്സരിക്കാൻ കൽപ്പന മാത്രമേ ഉള്ളൂ എന്നു ജഗതി തന്നെ വിശേഷിപ്പിച്ചിട്ടുമുണ്ട്.


