- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചരിത്രമെഴുതി ഇന്ത്യൻ വംശജൻ ജഗ്മീത് സിങ്; കാനഡയിലെ പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി സിഖുകാരൻ; വെള്ളക്കാരനല്ലാത്ത ഒരാൾ എൻഡിപിയുടെ തലപ്പത്തു വരുന്നത് ഇതാദ്യം
ടൊറന്റോ: കാനഡയെ നയിക്കാൻ ഇന്ത്യക്കാരനായ പ്രധാനമന്ത്രി വരുമോ? എല്ലാം പ്രവചനാതീതമായ ലോകത്ത് അത്ഭുതം സംഭവിക്കാനും ഇടയുണ്ട്. കാനഡയിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടികളിൽ ഒന്നിന്റെ നേതാവായി സിഖ് വംശജൻ. കാനഡയിലെ ന്യൂ ഡെമോക്രാറ്റിക് പാർട്ടിയുടെ (എൻഡിപി) മേധാവിയായാണ് അഭിഭാഷകനായ ജഗ്മീത് സിങ്ങിനെ (38) തിരഞ്ഞെടുത്തത്. ആദ്യമായാണ് വെളുത്ത വംശജനല്ലാത്തയാൾ കാനഡയിൽ പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ തലപ്പത്ത് എത്തുന്നത്. 2019ൽ നടക്കുന്ന ഫെഡറൽ തിരഞ്ഞെടുപ്പിൽ എൻഡിപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ജഗ്മീത് ട്വിറ്ററിൽ അറിയിച്ചു. എൻഡിപിയുടെ നേതൃത്വത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനും ന്യൂനപക്ഷ വിഭാഗക്കാരനുമാണു ജഗ് മീത്. കാനഡയിൽ വെളുത്ത വംശജനല്ലാത്ത പ്രധാനമന്ത്രി സ്ഥാനാർത്ഥി കൂടിയാവുകയാണ് ഇദ്ദേഹം. പാർട്ടി നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പിന്റെ ആദ്യ റൗണ്ടിൽ തന്നെ വിജയിച്ച ജഗ് മീതിന് ഒക്ടോബർ എട്ടിന് നടക്കുന്ന രണ്ടാംഘട്ട വോട്ടെടുപ്പ് ഒഴിവാക്കാനുമായി. ഒൻടാരിയോ പ്രവിശ്യയിലെ ജനപ്രതിനിധിയാണ് ജഗ്
ടൊറന്റോ: കാനഡയെ നയിക്കാൻ ഇന്ത്യക്കാരനായ പ്രധാനമന്ത്രി വരുമോ? എല്ലാം പ്രവചനാതീതമായ ലോകത്ത് അത്ഭുതം സംഭവിക്കാനും ഇടയുണ്ട്. കാനഡയിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടികളിൽ ഒന്നിന്റെ നേതാവായി സിഖ് വംശജൻ. കാനഡയിലെ ന്യൂ ഡെമോക്രാറ്റിക് പാർട്ടിയുടെ (എൻഡിപി) മേധാവിയായാണ് അഭിഭാഷകനായ ജഗ്മീത് സിങ്ങിനെ (38) തിരഞ്ഞെടുത്തത്. ആദ്യമായാണ് വെളുത്ത വംശജനല്ലാത്തയാൾ കാനഡയിൽ പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ തലപ്പത്ത് എത്തുന്നത്.
2019ൽ നടക്കുന്ന ഫെഡറൽ തിരഞ്ഞെടുപ്പിൽ എൻഡിപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ജഗ്മീത് ട്വിറ്ററിൽ അറിയിച്ചു. എൻഡിപിയുടെ നേതൃത്വത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനും ന്യൂനപക്ഷ വിഭാഗക്കാരനുമാണു ജഗ് മീത്. കാനഡയിൽ വെളുത്ത വംശജനല്ലാത്ത പ്രധാനമന്ത്രി സ്ഥാനാർത്ഥി കൂടിയാവുകയാണ് ഇദ്ദേഹം.
പാർട്ടി നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പിന്റെ ആദ്യ റൗണ്ടിൽ തന്നെ വിജയിച്ച ജഗ് മീതിന് ഒക്ടോബർ എട്ടിന് നടക്കുന്ന രണ്ടാംഘട്ട വോട്ടെടുപ്പ് ഒഴിവാക്കാനുമായി. ഒൻടാരിയോ പ്രവിശ്യയിലെ ജനപ്രതിനിധിയാണ് ജഗ്മീത്. കാനഡയിൽ ആകെയുള്ള 338 പാർലമെന്റ് സീറ്റിൽ 44 അംഗങ്ങളാണ് മൂന്നാം സ്ഥാനത്തുള്ള എൻഡിപിക്കുള്ളത്. പഞ്ചാബിൽനിന്നു കുടിയേറിയ ദമ്പതിമാർക്കു ജനിച്ച ജഗ്മീതിന്റെ പഠനവും പ്രവർത്തനവും കാനഡയിലായിരുന്നു.