- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജാഹിദ് സമ്മേളനം പ്രചരണോദ്ഘാടനം ഇന്ന് സാൽമിയയിൽ
കുവൈത്ത് : 'മതം: സഹിഷ്ണുത, സഹവർത്തിത്വം, സമാധാനം' എന്ന പ്രമേയവുമായി ഡിസംബർ 28, 29, 30, 31 തിയ്യതികളിൽ മലപ്പുറം കൂരിയാടിൽ സംഘടിപ്പിക്കുന്ന മുജാഹിദ് ഒൻപതാമത് സംസ്ഥാന സമ്മേളനത്തിന്റെ കുവൈത്ത് തല പ്രചരണോദ്ഘാടനത്തിൽ പങ്കെടുക്കാനായി എത്തിയ പ്രമുഖ പണ്ഡിതനും യുവ പ്രാസംഗികനുമായ അബ്ദുല്ലത്തീഫ് കരുമ്പുലാക്കലിന് എയർപോർട്ടിൽ ഊഷ്മള സ്വീകരണം നൽകി. ഇന്ത്യൻ ഇസ്ലാഹി സെന്റർ ചെയർമാൻ ഇബ്രാഹിം കുട്ടി സലഫി, മുഹമ്മദ് ബേബി, യൂനുസ് സലീം, എൻജി. ഫിറോസ് ചുങ്കത്തറ, എൻ.കെ മുഹമ്മദ് റഹീം മാറഞ്ചേരി, ഷമീമുള്ള സലഫി, ടി.എം അബ്ദുറഷീദ്, ശാനിബ് പേരാമ്പ്ര, അബ്ദുന്നാസർ മൗലവി, ബദറുദ്ധീൻ പുളിക്കൽ, ഫൈസൽ വടകര, സഅ്ദ് പുളിക്കൽ, അനസ് അഹ്മദ്, അബ്ദുൽ ഗഫൂർ എന്നിവർ സ്വീകരണ സംഗമത്തിൽ പങ്കെടുത്തു. കുവൈത്ത് തല പ്രചരണോദ്ഘാടനം നാളെ (ഡിസംബർ 8 ന് വെള്ളിയാഴ്ച) വൈകുന്നേരം 6.30 ന് സാൽമിയ ഇന്ത്യൻ പബ്ലിക് സ്‌കൂളിൽ നടക്കും. സംഗമം ഔക്കാഫ് പ്രതിനിധി ഉദ്ഘാടനം ചെയ്യും. സമ്മേളന പ്രമേയത്തിൽ പ്രമുഖ പണ്ഡിതനും യുവ പ്രാസംഗികനുമായ അബ്ദുല്ലത്തീഫ് കരുമ്പുലാക്കൽ മുഖ
കുവൈത്ത് : 'മതം: സഹിഷ്ണുത, സഹവർത്തിത്വം, സമാധാനം' എന്ന പ്രമേയവുമായി ഡിസംബർ 28, 29, 30, 31 തിയ്യതികളിൽ മലപ്പുറം കൂരിയാടിൽ സംഘടിപ്പിക്കുന്ന മുജാഹിദ് ഒൻപതാമത് സംസ്ഥാന സമ്മേളനത്തിന്റെ കുവൈത്ത് തല പ്രചരണോദ്ഘാടനത്തിൽ പങ്കെടുക്കാനായി എത്തിയ പ്രമുഖ പണ്ഡിതനും യുവ പ്രാസംഗികനുമായ അബ്ദുല്ലത്തീഫ് കരുമ്പുലാക്കലിന് എയർപോർട്ടിൽ ഊഷ്മള സ്വീകരണം നൽകി.
ഇന്ത്യൻ ഇസ്ലാഹി സെന്റർ ചെയർമാൻ ഇബ്രാഹിം കുട്ടി സലഫി, മുഹമ്മദ് ബേബി, യൂനുസ് സലീം, എൻജി. ഫിറോസ് ചുങ്കത്തറ, എൻ.കെ മുഹമ്മദ് റഹീം മാറഞ്ചേരി, ഷമീമുള്ള സലഫി, ടി.എം അബ്ദുറഷീദ്, ശാനിബ് പേരാമ്പ്ര, അബ്ദുന്നാസർ മൗലവി, ബദറുദ്ധീൻ പുളിക്കൽ, ഫൈസൽ വടകര, സഅ്ദ് പുളിക്കൽ, അനസ് അഹ്മദ്, അബ്ദുൽ ഗഫൂർ എന്നിവർ സ്വീകരണ സംഗമത്തിൽ പങ്കെടുത്തു.
കുവൈത്ത് തല പ്രചരണോദ്ഘാടനം നാളെ (ഡിസംബർ 8 ന് വെള്ളിയാഴ്ച) വൈകുന്നേരം 6.30 ന് സാൽമിയ ഇന്ത്യൻ പബ്ലിക് സ്‌കൂളിൽ നടക്കും. സംഗമം ഔക്കാഫ് പ്രതിനിധി ഉദ്ഘാടനം ചെയ്യും.
സമ്മേളന പ്രമേയത്തിൽ പ്രമുഖ പണ്ഡിതനും യുവ പ്രാസംഗികനുമായ അബ്ദുല്ലത്തീഫ് കരുമ്പുലാക്കൽ മുഖ്യ പ്രഭാഷണം നടത്തും. ഐ.ഐ.സി ഉപാധ്യക്ഷൻ വി.എ മൊയ്തുണ്ണി ആധ്യക്ഷ്യം വഹിക്കും.പരിപാടിയിലേക്ക് കുവൈത്തിന്റെ വിവിധ ഏരിയകളിൽ നിന്ന് വാഹന സൗകര്യം ഏർപ്പാട് ചെയ്തിട്ടുണ്ട്. വിശദ വിവരങ്ങൾക്ക് വിളിക്കുക 99060684