- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവസാനത്തെ ഇടിമുറിയും നിഷ്പ്രഭമാകും വരെ എസ്.എഫ്.ഐ സമരം തുടരുമെന്ന് ജെയ്ക്ക് സി തോമസ്; ഇടിമുറി ആർഎസ്എസ് നേതാവ് സുഭാഷ് വാസുവിന്റേതാകുമ്പോൾ രമേശ് ചെന്നിത്തലയോ വി മുരളീധരനോ വരില്ല; പക്ഷേ നോക്കി നിൽക്കാൻ എസ്എഫ്ഐയ്ക്കാവില്ല
അവസാനത്തെ ഇടിമുറിയും നിഷ്പ്രഭമാകും വരെ എസ്.എഫ്.ഐ സമരം തുടരുമെന്ന് സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി തോമസ്. ഇടിമുറി ആർഎസ്എസ് നേതാവ് സുഭാഷ് വാസുവിന്റേതാകുമ്പോൾ സ്വന്തം വീടിന്റെയും മണ്ഡലത്തിന്റെയും അടുത്താണെങ്കിൽ പോലും രമേശ് ചെന്നിത്തല വരില്ല. നിരാഹാരം കിടക്കാൻ വി മുരളീധരനും എത്തില്ല. കണ്ണീരൊപ്പാൻ മാധ്യമങ്ങളും വൈകിയേക്കാം. പക്ഷേ നോക്കി നിൽക്കാൻ എസ്എഫ്‌ഐയ്ക്കാവില്ലെന്നും ജെയ്ക്ക് ഫേസ്‌ബുക്കിൽ കുറിച്ചിട്ടുണ്ട്. കായംകുളം വെള്ളാപ്പള്ളി നടേശൻ എഞ്ചിനീയറിങ് കോളേജിൽ വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെത്തുടർന്ന് എസ്.എഫ്.ഐ പ്രവർത്തകർ ഇന്നലെയും ഇന്നും കോളജ് അടിച്ചുതകർത്തതിന്റെ പശ്ചാത്തലത്തിലാണ് ജെയ്ക്കിന്റെ പ്രതികരണം. കാന്റീനിൽനിന്ന് ഭക്ഷണം കഴിക്കാതെ പുറത്തുപോയതിന് മാനസികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് അടുത്തിടെ വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇതേത്തുടർന്നാണ് എസ്.എഫ്.ഐ ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകൾ സമരം ശക്തമാക്കിയത്.
അവസാനത്തെ ഇടിമുറിയും നിഷ്പ്രഭമാകും വരെ എസ്.എഫ്.ഐ സമരം തുടരുമെന്ന് സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി തോമസ്.
ഇടിമുറി ആർഎസ്എസ് നേതാവ് സുഭാഷ് വാസുവിന്റേതാകുമ്പോൾ സ്വന്തം വീടിന്റെയും മണ്ഡലത്തിന്റെയും അടുത്താണെങ്കിൽ പോലും രമേശ് ചെന്നിത്തല വരില്ല. നിരാഹാരം കിടക്കാൻ വി മുരളീധരനും എത്തില്ല. കണ്ണീരൊപ്പാൻ മാധ്യമങ്ങളും വൈകിയേക്കാം. പക്ഷേ നോക്കി നിൽക്കാൻ എസ്എഫ്‌ഐയ്ക്കാവില്ലെന്നും ജെയ്ക്ക് ഫേസ്‌ബുക്കിൽ കുറിച്ചിട്ടുണ്ട്.
കായംകുളം വെള്ളാപ്പള്ളി നടേശൻ എഞ്ചിനീയറിങ് കോളേജിൽ വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെത്തുടർന്ന് എസ്.എഫ്.ഐ പ്രവർത്തകർ ഇന്നലെയും ഇന്നും കോളജ് അടിച്ചുതകർത്തതിന്റെ പശ്ചാത്തലത്തിലാണ് ജെയ്ക്കിന്റെ പ്രതികരണം.
കാന്റീനിൽനിന്ന് ഭക്ഷണം കഴിക്കാതെ പുറത്തുപോയതിന് മാനസികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് അടുത്തിടെ വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇതേത്തുടർന്നാണ് എസ്.എഫ്.ഐ ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകൾ സമരം ശക്തമാക്കിയത്.