- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെപി മോഹനനും ഇന്ദുകുമാറിനും കടക്ക് പുറത്ത്! 7 ഗൾഫുകാർ പണവുമായി എത്തിയപ്പോൾ ചെന്നിത്തല ചാനലിന്റെ സർവ്വധികാര്യക്കാരനായി; കോടികളുടെ മുടക്ക് മുതലിൽ ചാനലിന്റെ ഉയർത്തെഴുന്നേൽപ്പിന് ഹൈക്കമാണ്ടിനും സമ്മതം; ഫണ്ടെത്തിച്ച് കോൺഗ്രസ് ചാനലും ഐ ഗ്രൂപ്പ് പിടിച്ചെടുത്തു; ജയ്ഹിന്ദിൽ ഇനി ഹസ്സനും ചെന്നിത്തലയ്ക്കും ഒരു മനസ്സ്; മൂന്ന് മാസമായി ശമ്പളമില്ലാതെ ജീവനക്കാർ നെട്ടോട്ടം തുടരുന്നു
തിരുവനന്തപുരം: കോൺഗ്രസ് ചാനലായ ജയ്ഹിന്ദ് ടിവിയിൽ മൂന്ന് മാസമായി ശമ്പളമില്ലാതെ ദുരിത കയത്തിലാണ്. ഇതിനിടെയാണ് ജയ്ഹിന്ദ് ടിവിയുടെ ഡയറക്ടർ ബോർഡ് യോഗം നടന്നത്. പുതിയ സൂചനകളും സമവാക്യങ്ങളുമാണ് യോഗത്തിന് ശേഷം ഉയരുന്നത്. രമേശ് ചെന്നിത്തലയാകും ചാനലിന്റെ പ്രസിഡന്റ്. കെപിസിസി അധ്യക്ഷനായ എംഎം ഹസൻ എംഡിയായി തുടരും. പ്രവാസികൾ നിക്ഷേപകരായെത്തും. കർണ്ണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് എല്ലാ പ്രശ്‌നങ്ങളും അവസാനിപ്പിക്കുമെന്നും തീരുമാനിച്ചു. എന്നാൽ ജീവനക്കാർക്ക് നൽകേണ്ട ശമ്പള കാര്യം മാത്രം യോഗം ചർച്ച ചെയ്തില്ല. കോൺഗ്രസിൽ രമേശ് ചെന്നിത്തലയുമായി ഹസൻ അടുക്കുന്നതിന്റെ സൂചനകളാണ് യോഗത്തിൽ നിറഞ്ഞത്. ജയ്ഹിന്ദിന്റെ ബൈലോ പ്രകാരം കെപിസിസി അധ്യക്ഷനാണ് ചാനൽ ചെയർമാൻ. വി എം സുധീരൻ അധ്യക്ഷനായിരുന്നപ്പോൾ എംഡിയായ ഹസനുമായി വലിയ തർക്കമുണ്ടായിരുന്നു. ചാനലിലെ ധൂർത്ത് ചൂണ്ടിക്കാട്ടിയുള്ള സുധീരന്റെ ഇടപെടലുകളെ ഹസൻ എതിർത്തു. ചാനൽ ദുരതത്തിലേക്ക് വീണപ്പോൾ സുധീരൻ പ്രസിഡന്റ് സ്ഥാനം രാജിവച്ചു. പുതിയ കെപിസിസി അധ്യക്ഷനായി ഹസൻ എത്തുകയ
തിരുവനന്തപുരം: കോൺഗ്രസ് ചാനലായ ജയ്ഹിന്ദ് ടിവിയിൽ മൂന്ന് മാസമായി ശമ്പളമില്ലാതെ ദുരിത കയത്തിലാണ്. ഇതിനിടെയാണ് ജയ്ഹിന്ദ് ടിവിയുടെ ഡയറക്ടർ ബോർഡ് യോഗം നടന്നത്. പുതിയ സൂചനകളും സമവാക്യങ്ങളുമാണ് യോഗത്തിന് ശേഷം ഉയരുന്നത്. രമേശ് ചെന്നിത്തലയാകും ചാനലിന്റെ പ്രസിഡന്റ്. കെപിസിസി അധ്യക്ഷനായ എംഎം ഹസൻ എംഡിയായി തുടരും. പ്രവാസികൾ നിക്ഷേപകരായെത്തും. കർണ്ണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് എല്ലാ പ്രശ്‌നങ്ങളും അവസാനിപ്പിക്കുമെന്നും തീരുമാനിച്ചു. എന്നാൽ ജീവനക്കാർക്ക് നൽകേണ്ട ശമ്പള കാര്യം മാത്രം യോഗം ചർച്ച ചെയ്തില്ല. കോൺഗ്രസിൽ രമേശ് ചെന്നിത്തലയുമായി ഹസൻ അടുക്കുന്നതിന്റെ സൂചനകളാണ് യോഗത്തിൽ നിറഞ്ഞത്.
ജയ്ഹിന്ദിന്റെ ബൈലോ പ്രകാരം കെപിസിസി അധ്യക്ഷനാണ് ചാനൽ ചെയർമാൻ. വി എം സുധീരൻ അധ്യക്ഷനായിരുന്നപ്പോൾ എംഡിയായ ഹസനുമായി വലിയ തർക്കമുണ്ടായിരുന്നു. ചാനലിലെ ധൂർത്ത് ചൂണ്ടിക്കാട്ടിയുള്ള സുധീരന്റെ ഇടപെടലുകളെ ഹസൻ എതിർത്തു. ചാനൽ ദുരതത്തിലേക്ക് വീണപ്പോൾ സുധീരൻ പ്രസിഡന്റ് സ്ഥാനം രാജിവച്ചു. പുതിയ കെപിസിസി അധ്യക്ഷനായി ഹസൻ എത്തുകയും ചെയ്തു. താൽകാലികമായാണ് ഹസൻ കെപിസിസിയുടെ അധ്യക്ഷ സ്ഥാനത്തുള്ളത്. അടുത്ത മാസം പുതിയ പ്രസിഡന്റ് കെപിസിസിക്ക് വരും. അതിന് മുമ്പേ ചാനലിന്റെ ഉത്തരവാദിത്തം രമേശ് ചെന്നിത്തലയ്ക്ക് നൽകുകയാണ് ഹസൻ ചെയ്തത്. ഇതിലൂടെ അടുത്ത കെപിസിസി അധ്യക്ഷൻ ആരായാലും അയാൾ ചാനലിനെ നിയന്ത്രക്കാനെത്തില്ലെന്നും ഹസൻ ഉറപ്പിച്ചു. ഇതിന് പകരം ഹസനെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് സ്ഥിരമായി നിർത്താൻ ചെന്നിത്തലയും ഹൈക്കമാണ്ടിൽ സമ്മർദ്ദം ചെലുത്തും. അങ്ങനെ കോൺഗ്രസിൽ ചെന്നിത്തല-ഹസൻ ഗ്രൂപ്പുകൾ ഒരുമിക്കുകയാണ്.
ചാനലിന് ഫണ്ട് എത്തിക്കാമെന്ന് വാക്ക് നൽകിയാണ് ചെന്നിത്തല ചാനലിന്റെ നേതൃത്വം ഏറ്റെടുക്കുന്നത്. ഗൾഫിൽ നിന്നുള്ള ഏഴ് വ്യവസായികൾ ചെന്നിത്തലയാണെങ്കിൽ പണം മുടക്കാമെന്ന് സമ്മതിച്ചതായി ഡയറക്ടർ ബോർഡ് യോഗത്തെ ഹസൻ അറിയിച്ചു. ചെന്നിത്തല പ്രസിഡന്റാകണമെന്നതാണ് ഇവരുടെ വ്യവസ്ഥയെന്നും അറിയിച്ചു. ഇതോടെ ചെന്നിത്തല പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തു. അതിന് ശേഷം ബിഎസ് ഷിജുവിനെ ജോയിന്റ് എംഡിയായി നിയമിച്ച കാര്യവും ഹസൻ വിശദീകരിച്ചു. പിന്നീട് നാടകീയ രംഗങ്ങളാണ് യോഗത്തിലുണ്ടായത്. ചാനൽ സിഇഒയും മുതിർന്ന മാധ്യമ പ്രവർത്തകനുമായ കെപി മോഹനനേയും എക്‌സിക്യൂട്ടീവ് എഡിറ്റർ ജെഎസ് ഇന്ദുകുമാറിനേയും യോഗത്തിൽ നിന്നും ഇറക്കി വിട്ടു. ഡയറക്ടർമാരല്ലാത്തവർ യോഗ വേദി വിടണമെന്ന് ഹസൻ നിർദ്ദേശിച്ചു. അപ്പോഴും അവിടെ തുടർന്ന മോഹനനേയും ഇന്ദുകുമാറിനേയും കടക്ക് പുറത്തെന്ന പദമുയോഗിച്ച് ഹസനും ചെന്നിത്തലയും ഇറക്കി വിട്ടുവെന്നാണ് ആക്ഷേപം. മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമ പ്രവർത്തകരെ കടക്ക് പുറത്തെന്ന് പറഞ്ഞ അതേ മസ്‌ക്കറ്റ് ഹോട്ടിലിലായിരുന്നു ഈ യോഗവും.
കെപി മോഹനനും ഇന്ദുകുമാറും പുറത്തു പോയ ശേഷം ഷിജു വിശദമായ റിപ്പോർട്ടിങ് നടത്തി. എങ്ങനെ ചാനലിനെ രക്ഷിക്കാമെന്നായിരുന്നു ഇത്. കെടുകാര്യസ്ഥതയും അഴിമതിയും ജയ്ഹിന്ദിനെ മുക്കി കൊല്ലുന്നുവെന്നും കെപി മോഹനനും ഇന്ദുകുമാറും ഗ്രൂപ്പിസം വളർത്തുന്നുവെന്നുമായിരുന്നു ഷിജു ആരോപിച്ചത്. ഫണ്ട് വകമാറ്റം ഉൾപ്പെടെ പലതും ആരോപണമായെത്തി. കെപി മോഹനനേയും ഇന്ദുകുമാറിനേയും പുറത്താക്കണമെന്നായിരുന്നു ഷിജു പരോക്ഷമായി സൂചിപ്പിച്ചത്. എന്നാൽ ഇതിന ഹസൻ എതിർത്തു. പിരിച്ചു വിടേണ്ടെന്നും അവർ സ്വയം പോയ്ക്കുള്ളുമെന്നുമായിരുന്നു ഹസന്റെ നിലപാട്. ഇതോടെ ഇവരെ പറഞ്ഞു വിടാനുള്ള തീരുമാനം യോഗം എടുത്തില്ല. എന്നാൽ ചാനലിന്റെ തലപ്പത്തേക്ക് പുതിയ രണ്ട് പേരെ കൊണ്ടു വരാൻ തീരുമാനിച്ചു. ഏഷ്യാനെറ്റിലെ പ്രമുഖന്റെ പേരും ചർച്ച ചെയ്തു. ഓപ്പറേഷൻസിനെ നയിക്കാനും പുതിയ ആളെത്തും. അങ്ങനെ എല്ലാ അർത്ഥത്തിലും മുഖം മിനുക്കാനാണ് തീരുമാനം.
ചാനലിൽ നിന്ന് പോയവരെല്ലാം തിരിച്ചു വരാൻ സന്നദ്ധരാണെന്നും പക്ഷേ കെപി മോഹനനും ഇന്ദുകുമാറും അതിന് മാറണമെന്നുമായിരുന്നു ഷിജുവിന്റെ നിലപാട്. ഏതായാലും മോഹനന്റേയും ഇന്ദുകുമാറിന്റേയും അധികാരങ്ങൾ ഷിജു ഏറ്റെടുക്കും. ചാനലിന്റെ പൂർണ്ണ അധികാരിയും ഷിജു തന്നെയാകും. കെപിസിസി പ്രസിഡന്റ് പദത്തിൽ തുടർന്നാലും ചാനലിലെ പദവി ഹസൻ രാജിവയ്ക്കില്ല. രമേശ് ചെന്നിത്തലയും ചാനൽ കാര്യങ്ങളിൽ ഇടപെടൽ സജീവമാക്കും. രാഹുൽ ഗാന്ധിയും ചാനൽ പ്രവർത്തനം കൂടുതൽ ഊർജ്ജസ്വലമാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് സാങ്കേതികമായും പുതിയ തലത്തിലേക്ക് ചാനൽ എത്തും. എന്നാൽ മൂന്ന് മാസമായി ശമ്പളം നൽകാത്ത ചാനലിന്റെ തീരുമാനങ്ങൾ നടപ്പാകുമോ എന്ന് ജീവനക്കാർക്ക് സംശയമുണ്ട്. കൂടുതൽ പേർ മറ്റ് ജോലി സാധ്യതകൾ തേടുകയുമാണ്. കെപി മോഹനൻ സ്വയം പിരിഞ്ഞു പോകില്ലെന്നും ജീവനക്കാർ വിലയിരുത്തുന്നു. അതുകൊണ്ട് തന്നെ ചാനലിലെ പ്രശ്‌നങ്ങൾ അനന്തമായി നീളാനാണ് സാധ്യതയെന്ന് ജീവനക്കാർ പറയുന്നു.
കഴിഞ്ഞ ചാനലിന്റെ ഡയറക്ടർ ബോർഡ് യോഗത്തിലാണ് സുധീരൻ ചെയർമാൻ സ്ഥാനം രാജിവച്ചത്. രാജി വച്ചാൽ തന്നെ ബൈലോ പ്രകാരം കെപിസിസി അധ്യക്ഷൻ തന്നെയാണ് ചെയർമാൻ സ്ഥാനത്തു വരിക. ഈ നിയമാവലി പൊളിച്ചെഴുതി പുതിയ ചെയർമാനെ പ്രതിഷ്ഠിക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ രമേശ് ചെന്നിത്തലും എംഎം ഹസനും ചേർന്ന് നടത്തിയിരുന്നു. കെടുകാര്യസ്ഥതയും അഴിമതിയും മൂലം പ്രതിസന്ധിയിലായ ചാനലിന്റെ മുന്നോട്ടുള്ള പോക്കിന് കോടികൾ വേണ്ടി വരും. ഇതിന് ആവശ്യമായ തുക മുടക്കാൻ സന്നദ്ധരായ ചില വ്യവസായികൾ രംഗത്തുണ്ട്. പത്ത് കോടി വരെ നിക്ഷേപിക്കാൻ തൽപ്പരരായി ഇവർ എത്തുമ്പോൾ കെപിസിസി അധ്യാക്ഷനാകണം ചാനൽ ചെയർമാൻ എന്ന ബൈലോയിൽ മാറ്റം വരുത്താൻ തീരുമാനിക്കുകയായിരുന്നു. ഇതിലൂടെ പ്രതിപക്ഷ നേതാവ് ചെന്നിത്തലയെ ചെയർമാനാക്കുകയാണ് ഹസൻ ചെയ്തത്.
എം എം ഹസൻ മാനേജിങ് ഡയറക്ടറായിട്ടുള്ള ബോർഡ് ആയിരുന്നു ചാനലിന്റെ രൂപീകരണത്തിന് നേതൃത്വം കൊടുത്തത്. തുടക്കം മുതൽ തന്നെ അഴിമതിയും കെടുകാര്യസ്ഥതയും ഈ ചാനലിന്റെ മുഖമുദ്രയായിരുന്നു. പാർട്ടിയുടെ നയപരിപാടികൾ പ്രചരിപ്പിക്കുന്നതിൽ ചാനൽ ഒരു വൻ പരാജയമായിരുന്നു. ചാനലിന്റെ തലപ്പത്തുവന്ന മൂന്നംഗ സംഘം നടത്തിയ അഴിമതികൾ സുധീരൻ എത്തിയതോടെ തടഞ്ഞിരുന്നു. ചാനലിലേക്ക് വരുന്ന പരസ്യവരുമാനം മാർക്കറ്റിങ് മാനേജരും അയാളുടെ ശിങ്കിടികളും ചേർന്ന് തട്ടിയെടുക്കുകയായിരുന്നു എന്ന ആക്ഷേപവും സജീവമായിരുന്നു. ഇതിനെ സുധീരൻ ചോദ്യം ചെയ്തു. ചാനലിന്റെ പേര് പറഞ്ഞ് ഹസൻ പ്രവാസികളിൽ നിന്നായി വലിയ തുക തന്നെ വാങ്ങിയിരുന്നു. ഈ തുകയൊക്കെ എവിടെ പോയെന്ന ചോദ്യവും ശക്തമായിരുന്നു. ഈ വിവാദങ്ങളാണ് സുധീരന്റെ രാജിയിലേക്ക് കാര്യങ്ങളെത്തിച്ചത്. എംഎം ഹസൻ കെപിസിസിയുടെ താൽക്കാലിക അദ്ധ്യക്ഷനായി ചുമതലയേറ്റിട്ടും ചാനലിന്റെ അവസ്ഥയിൽ മാറ്റമുണ്ടായിട്ടില്ല. ഈ ഘട്ടത്തിലാണ് രമേശ് ചെന്നിത്തല ചാനലിന്റെ ഡയറക്ടർ ബോർഡിന്റെ പിന്തുണയോടുകൂടി അടിമുടി മാറ്റമെന്ന തീരുമാനത്തിലെത്തിയത്. തുടർന്നാണ് ജയ്ഹിന്ദ് ടിവിയുടേയും വീക്ഷണം പത്രത്തിന്റെയും ഡൽഹി ബ്യൂറോ ചീഫായിരുന്ന ബിഎസ് ഷിജുവിനെ ചാനലിന്റെ തലപ്പത്ത് എത്തിച്ചത്.
സി.പി.എം ഭരിക്കുന്ന കാലയളവിൽ പ്രതിപക്ഷത്തിന്റെ ചാനലെന്ന നിലയിൽ ജയ്ഹിന്ദിന് കൂടുതൽ കാര്യങ്ങൾ ചെയ്യാനാകുമെന്നും നിലവിലെ അവസ്ഥയിൽ ജയ്ഹിന്ദ് അത് സാധ്യമല്ലെന്നും മനസ്സിലാക്കിയാണ് ഇത്തരം നീക്കം നടത്തിയത്. ചാനലിന്റെ ഇതുവരെയുള്ള സാമ്പത്തിക ക്രമക്കേടുകളടക്കമുള്ള കാര്യങ്ങളിൽ കൃത്യമായ നടപടിയുണ്ടാകുമെന്ന സൂചനയും പുറത്തുവന്നു. ചാനൽ സിഇഒ കെപി മോഹനൻ, എക്സിക്യൂട്ടീവ് എഡിറ്റർ ഇന്ദുകുമാർ എന്നിവരുൾപെടെയുള്ളവരെ തലപ്പത്തുനിന്ന് നീക്കി കരുത്തുറ്റ ഒരു ടീമിനെ എഡിറ്റോറിയൽ തലത്തിലും മാനേജ്മെന്റ് തലത്തിലും എത്തിക്കാനാണ് ചെന്നിത്തലയുടെ നീക്കമെന്ന് അറിയുന്നു.