- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎമ്മിനെ കരിവാരിത്തേയ്ക്കാൻ ശ്രമിച്ച ഫോട്ടോഷോപ്പ് പ്രയോഗം നടത്തിയ ജയ്ഹിന്ദ് ടിവിയിലെ മാദ്ധ്യമപ്രവർത്തകൻ മാപ്പു പറഞ്ഞു; പീപ്പിൾ ടിവി ലോഗോ ഉപയോഗിച്ചു തെറ്റായ പ്രചാരണം നടത്തുന്നതിനെതിരെ നിയമനടപടിക്ക് ഒരുങ്ങിയപ്പോൾ ഫേസ്‌ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തു തടിയൂരി
തിരുവനന്തപുരം: സൈബർ ലോകത്ത് ഫോട്ടോഷോപ്പ് വിവാദത്തിന്റെ പേരിൽ പഴികേട്ടിരുന്ന ഒരു വിഭാഗമാണ് സംഘപരിവാറുകാർ. എന്നാൽ, ഇപ്പോഴിതാ സിപിഐ(എം) വിരുദ്ധ ഫോട്ടോഷോപ്പ് പ്രചാരണത്തിൽ കോൺഗ്രസ് ചാനലിലെ ഒരു മാദ്ധ്യമപ്രവർത്തകനും രംഗത്ത്. ജയ്ഹിന്ദ് ടിവി കൊച്ചി ബ്യൂറോയിലെ സീനിയർ ന്യൂസ് എഡിറ്റർ ശ്രീനാഥാണ് ഒറിജിനലിനെ ഫോട്ടോഷോപ്പിലൂടെ വളച്ചൊടിച്ചു
തിരുവനന്തപുരം: സൈബർ ലോകത്ത് ഫോട്ടോഷോപ്പ് വിവാദത്തിന്റെ പേരിൽ പഴികേട്ടിരുന്ന ഒരു വിഭാഗമാണ് സംഘപരിവാറുകാർ. എന്നാൽ, ഇപ്പോഴിതാ സിപിഐ(എം) വിരുദ്ധ ഫോട്ടോഷോപ്പ് പ്രചാരണത്തിൽ കോൺഗ്രസ് ചാനലിലെ ഒരു മാദ്ധ്യമപ്രവർത്തകനും രംഗത്ത്.
ജയ്ഹിന്ദ് ടിവി കൊച്ചി ബ്യൂറോയിലെ സീനിയർ ന്യൂസ് എഡിറ്റർ ശ്രീനാഥാണ് ഒറിജിനലിനെ ഫോട്ടോഷോപ്പിലൂടെ വളച്ചൊടിച്ചു സൈബർ ലോകത്തു പ്രചരിപ്പിച്ചത്. പീപ്പിൾ ടിവിയുടെ ലോഗോ ഉപയോഗിച്ചു വ്യാജപ്രചാരണം നടത്തുന്നതിനെതിരെ കൈരളി ചാനൽ അധികൃതർ നിയമനടപടിക്കൊരുങ്ങിയതോടെ ശ്രീനാഥ് മാപ്പു പറഞ്ഞു രംഗത്തെത്തി.
ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത വ്യാജ ഗ്രാഫിക് കാർഡ് ഡിലീറ്റ് ചെയ്താണ് മാപ്പു പറഞ്ഞുള്ള പുതിയ പോസ്റ്റ് ശ്രീനാഥ് ഇട്ടത്. ''ഇത് കൈരളി പീപ്പിളിന്റെ സ്‌ക്രീൻ ഷോട്ട് അല്ലായെന്നാണ് ചാനൽ പറയുന്നത്. എങ്കിൽ ഇതിന്റെ യഥാർത്ഥ ഉറവിടം അന്വേഷിക്കേണ്ടതാണ്. ചാനൽ ഇത് തള്ളിപ്പറഞ്ഞ സ്ഥിതിക്ക് ഈ കാർഡ് എഫ് ബിയിൽ പോസ്റ്റ് ചെയ്തതിൽ ഞാൻ നിരുപാധികം മാപ്പു ചോദിക്കുന്നു. ആ പോസ്റ്റ് പിൻ വലിച്ചിട്ടുമുണ്ട്. ചാനലിനെയോ പാർട്ടിയെയോ അപകീർത്തിപ്പെടുത്താനുള്ള ഒരു ദുരുദ്ദേശവും എനിക്കില്ല എന്നും അറിയിക്കട്ടെ.'' എന്നാണു മറുപടിക്കുറിപ്പിൽ ശ്രീനാഥ് വിവരിക്കുന്നത്.
പീപ്പിൾ ടിവിയും സെന്റർ ഫോർ ഇലക്ടറൽ സ്റ്റഡീസും സംയുക്തമായി നടത്തിയ തെരഞ്ഞെടുപ്പ് അഭിപ്രായ സർവേയിൽ ഉപയോഗിച്ച ഗ്രാഫിക്‌സാണ് ശ്രീനാഥിന്റെ ഫേസ്‌ബുക്ക് പേജിൽ തെറ്റായി പ്രസിദ്ധീകരിച്ചത്. സോളാർ കേസിനെക്കുറിച്ചുള്ള അഭിപ്രായമെന്ന ഗ്രാഫിക്‌സാണ് സർക്കാരിനെതിരെ സരിത ഉന്നയിച്ച ആരോപണങ്ങൾക്കു പിന്നിൽ ആര് എന്ന ചോദ്യമാക്കി തിരുത്തി ഫേസ്‌ബുക്കിൽ പ്രചരിപ്പിച്ചത്.
പീപ്പിൾ ടിവിയെ അപകീർത്തിപ്പെടുത്തുകയും ജനമധ്യത്തിൽ തെറ്റിദ്ധാരണ ജനിപ്പിക്കുന്നതുമായ പ്രചാരണത്തിനെതിരെ നടപടി സ്വീകരിക്കുമെന്നു ചാനൽ അധികൃതർ അറിയിച്ചു. വ്യാജ ഗ്രാഫിക്‌സ് പോസ്റ്റ് ഷെയർചെയ്യുന്നവർക്കും ലൈക്ക് ചെയ്യുന്നവർക്കും എതിരേയും നടപടിയുണ്ടാകും.
അഭിപ്രായ സർവെയിൽ സോളാർ കേസിനെക്കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തുന്നതിനുള്ള ചോദ്യത്തിലാണു തിരുത്തലുണ്ടായിരിക്കുന്നത്. ചോദ്യം 'സർക്കാരിനെതിരെ സരിത ഉന്നയിച്ച ആരോപണങ്ങൾക്കു പിന്നിലാര്?' എന്നു തിരുത്തിയ 'ഫോട്ടോഷോപ്പ് വിദഗ്ധൻ' ഉത്തരങ്ങളിൽ ബാർ മുതലാളിമാർ, സിപിഐ(എം), ആരുമില്ല, പ്രതികരിക്കാത്തവർ എന്നും തിരുത്തൽ വരുത്തിയിട്ടുണ്ട്.
യഥാർഥ ഗ്രാഫിക്‌സ് ഇങ്ങനെ:
''ഇത് പറയുന്നത് ജയ്ഹിന്ദ് ടിവി അല്ല, സി പി എം ചാനലായ കൈരളി പീപ്പിൾ ടിവി ആണ്. അവർ ചെയ്ത കാര്യം അവർ പറയുമ്പോൾ നമ്മൾ എന്തിന് അവിശ്വസിക്കണം? ഇത് ഒരു കുറ്റസമ്മതമായും കണക്കാക്കാം... എല്ലാവരുടെയും സംശയം തീർന്നല്ലോ.....'' എന്നാണു ശ്രീനാഥ് ഈ പോസ്റ്റ് ഇട്ടശേഷം ഫേസ്‌ബുക്കിൽ കുറിച്ചത്. ഈ പോസ്റ്റ് ഡിലീറ്റ് ചെയ്താണ് നിരുപാധികം മാപ്പു പറഞ്ഞുള്ള പോസ്റ്റ് ശ്രീനാഥ് പ്രസിദ്ധീകരിച്ചത്.
സുഹൃത്തുക്കളേകൈരളി പീപ്പിൾ ടിവിയുടെ സർവ്വേ ഫലം സംബന്ധിച്ച് ഒരു വീഡിയോയും ഒരു കാർഡും ഇന്ന് രാവിലെ മുതൽ ഫേസ് ബുക്കിലും...
Posted by Sree Nath on Wednesday, February 24, 2016