- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
നവജാത ശിശുവിനെ ബാത്ത് ടബ്ബിൽ മുക്കി കൊന്ന കേസിൽ സിക്ക് വനിതക്ക് 29 വർഷം ജയിൽ ശിക്ഷ
കാലിഫോർണിയ: 15 വയസുള്ള പുത്രിക്ക് ഉണ്ടായ കുട്ടിയെ ബാത്ത് ടബ്ബിൽ മുക്കി കൊന്ന കേസിൽ ബിയാന്ത് കൗർ ധില്ലനു, 45, കോടതി 29 വര്ഷം പരോളില്ലാത്ത ജയിൽ ശിക്ഷ വിധിച്ചു. കെൺ കൗണ്ടി സുപ്പീരിയർ കോർട്ട് ജഡ്ജി കെന്നത് ട്വീസൽമാൻ ആണ് ശിക്ഷ വിധിച്ചത്. നേരത്തെ ജൂറി അവർ കുറ്റക്കാരി എന്ന് കണ്ടെത്തിയിരുന്നു. ഫസ്റ്റ് ഡിഗ്രി കൊലപാതകം, കുറ്റകരമായി വലിയ ശക്തി ഉപയോഗിച്ച് കുട്ടികളെ ഉപദ്രവിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് അവർക്കെതിരെ ചാർജ് ചെയ്തിരുന്നത്.
2018-ൽ ആയിരുന്നു സംഭവം. 2019 മാർച്ചിൽ ബിയാന്ത് കൗറിന്റെ ഭർത്താവ് 48 വയസ്സുള്ള ജസ്ഗീർ സിങ് ധില്ലൻ ആത്മഹത്യ ചെയ്തിരുന്നു. ബേക്കേഴ്സ് ഹില്ലിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. 15 വയസ്സുള്ള പുത്രി ഗർഭിണിയായതോടെയാണ് അവരുടെ ജീവിതം തകിടം മറിയുന്നത്. ഗർഭിണിയാണെന്ന കാര്യം പുത്രി ആരേയും അറിയിച്ചില്ല. അയഞ്ഞ വസ്ത്രമുടുത്ത് വീട്ടുകാരിൽ നിന്നു വിവരം മറച്ചുവെച്ചു. 2018 നവംബറിൽ മകൾ ഒരു കുട്ടിയെ വീട്ടിലെ ബാത്ത്റൂമിൽ പ്രസവിച്ചു. ആർക്കെങ്കിലും ദത്തെടുക്കാൻ നൽകുകയാണെന്നു പറഞ്ഞ് അമ്മ ബിയാന്ത്, കുട്ടിയെ വാങ്ങി. തുടർന്ന് അവർ കുട്ടിയെ ബാത്ത് ടബിൽ മുക്കിക്കൊന്നു. കുട്ടിയുടെ ശരീരം ഒരു ബാഗിലാക്കി വച്ചു.
അന്നു രാത്രി ജസ്ഗിർ സിംഗും മരുമകൻ ബക്ഷിന്ദർ സിങ് മാനും (23) ചേർന്നു വീടിനു പുറകിലെ തോട്ടത്തിൽ മൃതദേഹം കുഴിച്ചിട്ടുവെന്നാണ് കേസ്. കുടുംബത്തിന് ചീത്തപ്പേര് ഉണ്ടാകാതിരിക്കാനാണ് കുട്ടിയെ കൊന്നതെന്ന് ബിയാന്ത് സമ്മതിച്ചതായി പൊലീസ് റിപ്പോർട്ടിൽ പറയുന്നു. സംഭവം കഴിഞ്ഞ് മാസങ്ങൾക്കു ശേഷമാണ് പൊലീസ് രംഗത്തുവരുന്നത്. പിതാവ് തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതായും കഷണം കഷണമാക്കുമെന്നു പറഞ്ഞതായും പുത്രി അദ്ധ്യാപകരോട് പറഞ്ഞു. തന്നെ വിവാഹം കഴിച്ചുവിടുമെന്നു ഭീഷണിപ്പെടുത്തുന്നുവെന്നും അറിയിച്ചു.
അദ്ധ്യാപകർ പൊലീസിൽ അറിയിച്ചു. അവസാനം വീട്ടിലെത്തിയ പൊലീസ് പെൺകുട്ടിയെ ചോദ്യംചെയ്തു. ശിശുവിന്റെ ജഡം പിറകിൽ കുഴിച്ചിട്ടിട്ടുണ്ടെന്നു തന്റെ സഹോദരൻ പറഞ്ഞതായി പെൺകുട്ടി പൊലീസിനെ അറിയിച്ചു. തുടർന്നു പൊലീസ് പരിശോധനയിൽ മൃതദേഹം കണ്ടെടുത്തു. ജസ്ഗിറിനേയും ബിയാന്തിനേയും അറസ്റ്റ് ചെയ്തു. കൊലയ്ക്ക് കൂട്ടുനിന്നുവെന്നും കുട്ടിയോട് ക്രൂരത കാട്ടിയെന്നുമായിരുന്നു ജസ്ഗിറിനെതിരേയുള്ള ചാർജ്. അയാൾക്ക് പിന്നീട് ജാമ്യം കിട്ടി. കൊലക്കേസ് ചാർജ് ചെയ്യപ്പെട്ട ബിയാന്തിന് ജാമ്യം കിട്ടിയില്ല.
കുട്ടി ചാപിള്ളയാണെന്നാണ് കരുതിയതെന്നാണ് ബിയാന്ത് ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാൽ ചോദ്യം ചെയ്യലിലൽ കുട്ടിയെ ടബ്ബിൽ കമഴ്ത്തിപ്പിടിച്ചുവെന്ന് സമ്മതിച്ചു. ക്രമേണ കുഞ്ഞ് നിശ്ചലമായി. സ്കൂളിലെ ഒരു സീനിയർ സ്റ്റുഡന്റുമായിട്ടാണ് തന്റെ ബന്ധമെന്ന് പുത്രി പറഞ്ഞു. എന്നാൽ തന്റെ മരുമകൻ ബക്ഷിന്ദർ തന്നെയാണ് ഇതിനു പിന്നിലെന്ന് ജസ്ഗിർ പൊലീസിനോട് പറഞ്ഞു.
അറസ്റ്റ് ചെയ്ത ബക്ഷിന്ദർപാൽ സിംഗിനെ ഇലക്ട്രോണിക് മോണിറ്ററിങ് ഉപകരണം ഘടിപ്പിച്ച് ജാമ്യത്തിൽ വിട്ടു. എന്നാൽ ഉപകരണം മുറിച്ച് അയാൾ സ്ഥലംവിട്ടു. ഇപ്പോൾ ഇവിടെ എന്നറിയില്ല. ഭർത്താവ് ജസ്ഗിറിന്റെ സംസ്കാര വേളയിൽ ഭാര്യയെ പൊലീസിന്റെ അകമ്പടിയോടെ കൊണ്ടുവന്നിരുന്നു. മകളെ ചൈൽഡ് പ്രൊട്ടക്ഷൻ സർവീസ് കൊണ്ടുപോയി. ശിക്ഷാവിധി കേട്ട മകനും മകളും അമ്മയെ തങ്ങൾ സ്നേഹിക്കുന്നുവെന്നും അവരുമായി ബന്ധം നിലനിർത്തുമെന്നും പറഞ്ഞതായി പ്രാദേശിക പടഹരങ്ങൾ റിപ്പോർട്ട് ചെയ്തു.