- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
കൊലപാതക കുറ്റത്തിന് 34 വർഷം ജയിലിൽ; ഒടുവിൽ നിരപരാധിയെന്ന് കണ്ടെത്തി വിട്ടയയ്ക്കുന്നു
ഡാളസ്: ജെഫ്രി യംഗ് എന്ന തുണിക്കച്ചവടക്കാരന്റെ കാർ തട്ടിയെടുത്ത് കവർച്ച ചെയ്ത ശേഷം വധിച്ച കേസ്സിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി 34 വർഷം ജയിലിൽ കഴിയേണ്ടി വന്ന ഹതഭാഗ്യനായ ബെഞ്ചമിൻ സ്പെൻസറെ വിട്ടയക്കാൻ മാർച്ച് 11 ന് ഡാളസ് കൗണ്ടി ഡിസ്ട്രിക്ട് അറ്റോർണി ഓഫീസ് ജഡ്ജിയോട് അഭ്യർത്ഥിച്ചു.
1987 മാർച്ചിൽ ഡാലസ്സിലായിരുന്നു സംഭവത്തിന്റെ തുടക്കം 33 വയസ്സുള്ള വ്യാപാരി തന്റെ വെയർ ഹൗസിൽ രാത്രി ജോലി കഴിഞ്ഞു ബി.എം.ഡബ്ല്യൂ കാറിൽ പുറത്തിറങ്ങവെ ബഞ്ചമിനും കൂട്ടുകാരൻ റോബർട്ട് മിച്ചലും ചേർന്ന് കാറിലിട്ട് മർദ്ദിച്ചവശനാക്കിയ ശേഷം കയ്യിലുണ്ടായിരുന്നത് കവർച്ച ചെയ്യുകയും തുടർന്ന് റോഡിന് മദ്ധ്യത്തിൽ ഇയാളെ വലിച്ചെറിയുകയും ചെയ്തു , ആ സമയത്തും ഇയാൾക്ക് ജീവനുണ്ടായിരുന്നു എന്നാണ് പിന്നീടുള്ള അന്വേഷണത്തിൽ തെളിഞ്ഞത് . മർദ്ദനം ആരും കണ്ടിരുന്നില്ലെങ്കിലും തൊട്ടടുത്ത് താമസിച്ചിരുന്ന ഗ്ലാഡിസ് ഒലിവർ എന്ന സ്ത്രീ ജെഫ്രിയുടെ കാറിൽ നിന്നും ബെഞ്ചമിനും കൂട്ടുകാരനും ഇറങ്ങി ഓടി പോകുന്നത് കണ്ടുവെന്ന് പൊലീസിന് മൊഴി നൽകി.
ആയിടെയായിരുന്നു ബെഞ്ചമിന്റെ വിവാഹം. ഒരു വയസ്സുള്ള കുട്ടിയും ഉണ്ടായിരുന്നു . സംഭവവുമായി ബന്ധപ്പെടുത്താവുന്ന ഒരു തെളിവോ, വിരലടയാളമോ കണ്ടെത്താനായില്ല , കവർച്ച ചെയ്ത ഒന്നും തന്നെ ഇയാളിൽ നിന്നും പിടികൂടാനും കഴിഞ്ഞിരുന്നില്ല . ഒലിവറിന്റെ സാക്ഷി മാത്രം അടിസ്ഥാനമാക്കിയായിരുന്നു ബെഞ്ചമിൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത് . 1988 ൽ ഇയാൾ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു . പന്ത്രണ്ടു വർഷം ജയിലിൽ കഴിഞ്ഞതിന് ശേഷം അപ്പീൽ നൽകി തുടർന്നുള്ള നിയമപോരാട്ടത്തിന് ശേഷമാണ് ഇയാളുടെ നിരപരാധിത്വം കോടതിക്ക് ബോധ്യമായി ഇയാളെ വിട്ടയക്കാൻ തീരുമാനിച്ചത്.
ഡാളസ് ജസ്റ്റിസ് സെന്ററിന് പുറകിൽ മകനെയും കാത്തു അമ്മ നിന്നിരുന്ന, ചെയ്തിട്ടില്ലാത്ത കുറ്റത്തിന് എന്റെ മകൻ 34 വർഷങ്ങൾ തടവ് ശിക്ഷ അനുഭവിച്ചു എന്ന് മാതാവ് ലൂസിലി പ്രതികരിച്ചു ഇനിയെങ്കിലും ജീവനോടെ മകനെ കാണാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നുവെന്നും മാതാവ് പ്രതികരിച്ചു .