- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
സൗത്ത് ഏഷ്യൻ വീടുകളിൽ കവർച്ച നടത്തിയിരുന്ന പ്രതിക്ക് 40 വർഷം തടവ്
ഹൂസ്റ്റൺ: സൗത്ത് ഏഷ്യൻ, ഈസ്റ്റ് ഏഷ്യൻ വീടുകളിൽ മാത്രം കവർച്ച നടത്തിയിരുന്ന പ്രതിക്ക് 40 വർഷം ജയിൽ ശിക്ഷ.
വാൻ ഒലെയ(41)യെ ആയുധം ഉപയോഗിച്ചു കവർച്ച നടത്തിയ കേസ്സിൽ മെയ് 7 വെള്ളിയാഴ്ചയാണ് കോടതി ശിക്ഷ വിധിച്ചതെന്ന് യുനൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റീസ് സ്ഥിരീകരിച്ചു.
മാരകമായ ആയുധങ്ങൾ ഉപയോഗിച്ച് 2014 ഓഗസ്റ്റ് മുതൽ ഡിസംബർ വരെ മിഷിഗൺ, ജോർജിയ, ന്യൂയോർക്ക്, ന്യൂജേഴ്സി, ടെക്സസ് സംസ്ഥാനങ്ങളിലാണ് പ്രതി കവർച്ച നടത്തിയതെന്ന് ജൂറി കണ്ടെത്തിയിരുന്നു.
കവർച്ച നടത്തുന്ന ഒരു ശ്രൃംഖല തന്നെ ഒലെയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്നു. പുതിയ അംഗങ്ങളെ സംഘത്തിൽ ചേർത്ത് ഒലെ നൽകുന്ന നിർദ്ദേശമനുസരിച്ച് വിവിധ സംസ്ഥാനങ്ങളിൽ കവർച്ച നടത്തുന്നതിനുള്ള പരിശീലനവും നൽകിയിരുന്നു.
കവർച്ച നടത്തുന്ന വീടുകളിലെ അംഗങ്ങളെ ആയുധം കാട്ടി ഭീഷിണിപ്പെടുത്തി അവരുടെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളും വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും കവർന്നെടുക്കുകയാണ് ഇവരുടെ പതിവ്. എതിർക്കുന്നവരെ സക്റ്റ് ടേപ് മുഖത്ത് ഒട്ടിച്ചും, വീടിനകത്ത് കെട്ടിയിട്ടുമാണ് കവർച്ച.
വാൻ ഒലയെ ജയിലിലടച്ചതോടെ വലിയൊരു ഭീഷിണി ഒഴിവായതായി ഡിട്രോയ്റ്റ് എഫ്.ബി.ഐ. ഡിട്രോയ്റ്റ് ഫീൽഡ് ഓഫീസ് സ്പെഷൽ ഏജന്റ് ഇൻ ചാർജ് തിമോത്തി വാട്ടേഴ്സ് അറിയിച്ചു.