- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
മൂന്നുപേരെ കൊലപ്പെടുത്തിയ കേസിൽ 42 വർഷം ജയിലിൽ കഴിഞ്ഞ ആൾ നിരപരാധിയെന്ന് കണ്ടെത്തി
മിസ്സോറി: കൻസാസ് സിറ്റിയിൽ മൂന്നുപേരെ കൊലപ്പെടുത്തിയ കേസിൽ 42 വർഷം ജയിലിൽ കഴിഞ്ഞ ആളെ നിരപരാധിയെന്നു കണ്ടെത്തി വിട്ടയ്ക്കാനുള്ള നടപടികൾ ആരംഭിച്ചു. കെവിൻ സ്ട്രിക്റ്റ്ലാന്റ് എന്ന 61 വയസുകാരനാണ് ഈ ഹതഭാഗ്യൻ.
കെവിന്റെ പേരിലുള്ള കുറ്റം തെളിയിക്കാൻ മതിയായ തെളിവുകളില്ല, സംഭവിച്ചതു വലിയൊരു തെറ്റാണ്. ഇയാളെ ജയിലിലടയ്ക്കാൻ തീരുമാനിച്ച പ്രോസിക്യൂട്ടറുടെ അതേ ഓഫീസ് തന്നെ ആണ് ഇയാളുടെ നിരപരാധിത്വം അംഗീകരിച്ചു ജയിൽ വിമോചിതനാക്കാൻ നടപടികൾ ആരംഭിച്ചത്. മെയ് 10 ചൊവ്വാഴ്ച ജാക്സൺ കൗണ്ടി പ്രോസിക്യൂട്ടർ ജീൻ പീറ്റേഴ്സ് ബേക്കനാണ് വിവരം ഔദ്യോഗികമായി വെളിപ്പെടുത്തിയത്.
1978-ൽ നടന്ന സംഭവത്തിന്റെ ഏക ദൃക്സാക്ഷി സിന്ധ്യ ഡഗ്ളസാണ് കെവിൻ ഈ കേസിൽ പ്രതിയാണെന്ന് തിരിച്ചറിഞ്ഞത്. ഷെറി ബ്ലോക്ക്, ജോൺ വാക്കർ, ലാറി ഇൻഗ്രാം എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവ സ്ഥലത്തുണ്ടായിരുന്ന സന്ധ്യയ്ക്കും കാലിൽ വെടിയേറ്റിരുന്നു. പക്ഷെ ഇവർ മരിച്ചതുപോലെ കിടന്നതുകൊണ്ട് കൂടുതൽ വെടിയേൽക്കാതെ രക്ഷപെടുകയായിരുന്നു.
ആദ്യം ഇവർ വേറെ രണ്ടുപേരെയാണ് പ്രതികളായി ചൂണ്ടിക്കാട്ടിയത്. കെവിനെ നേരിട്ട് അറിയില്ലെങ്കിലും വെടിവയ്ക്കാനുപയോഗിച്ച തോക്ക് പിടിച്ചിരുന്നത് കെവിനാണെന്നാണ് ഇവർ പൊലീസിനെ അറിയിച്ചിരുന്നത്. കെവിനെ കൂടാതെ വിൻസെന്റ് ബെൻ, കിലൻ ആഡ്കിൻസ് എന്നിവരും കേസിൽ പ്രതിചേർക്കപ്പെട്ടിരുന്നു. സംഭവ സമയത്ത് കെവിൻ ഇല്ലായിരുന്നുവെന്ന് ബെൻ പറഞ്ഞുവെങ്കിലും അംഗീകരിക്കപ്പെട്ടില്ല. എന്നാൽ 2009-ൽ കെവിൻ നിരപരാധിയാണെന്ന് ദൃക്സാക്ഷി സിന്ധ്യ തിരുത്തിപ്പറഞ്ഞു. 2015-ൽ ഇവർ മരണപ്പെടുകയും ചെയ്തു. ഇന്നസെന്റ് പ്രൊജക്ടിന്റെ അന്വേഷണത്തിലാണ് കെവിൻ പ്രതിയല്ലെന്നു കണ്ടെത്തി വിട്ടയ്ക്കാൻ തീരുമാനിച്ചത്.