- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിൽ 100 ഇന്ത്യക്കാർ നാടുകടത്തൽ കേന്ദ്രങ്ങളിൽ; 133പേർ ജയിലിലും; 26 പേർ നാട്ടിലെത്തുമെന്ന് ഇന്ത്യൻ എംബസി
ഖത്തറിൽ 100 ഇന്ത്യക്കാർ നാടുകടത്തൽ കേന്ദ്രങ്ങളിൽ കഴിയുന്നതായി ഇന്ത്യൻ എംബസി പുറത്തുവിട്ട വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. വിവിധ കേസുകളിൽപ്പെട്ട് 133 ഇന്ത്യക്കാരാണ് ജയിൽ ശിക്ഷ അനുഭവിക്കുന്നത്. അതേസമയം, 26 പേർക്ക് നാട്ടിലേക്ക് പോകാൻ അനുമതി ലഭിച്ചതായും വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. ഇതിൽ 15 പേർക്കാണ് നാട്ടിലേക്കു പോകാനുള്ള എമർജൻസി സർട്ടിഫിക്കറ്റുകൾ നൽകിയിരിക്കുന്നത്. 11 പേർക്ക് വിമാന ടിക്കറ്റ് നൽകിയിട്ടുണ്ട്. ഈ വർഷം ജൂലായ് 29 വരെയുള്ള കണക്കുപ്രകാരം 161 ഇന്ത്യക്കാരാണ് ഖത്തറിൽ മരണപ്പെട്ടത്. എംബസി ലേബർ ആൻഡ് കമ്യൂണിറ്റി വെൽഫെയർ വിഭാഗത്തിൽ ഈ വർഷം 2419 പരാതികളാണ് ലഭിച്ചത്. കഴിഞ്ഞ വർഷമിത് 4132 ആയിരുന്നു. എംബസി ഉദ്യോഗസ്ഥർ സെൻട്രൽ ജയിലിലും നാടുകടത്തൽ കേന്ദ്രത്തിലും സന്ദർശനം നടത്തി ശേഖരിച്ച വിവരങ്ങളാണിത്. ഓപ്പൺ ഹൗസിനു ശേഷം വാർത്താക്കുറിപ്പിലൂടെയാണ് ഇവ പുറത്തുവിട്ടത്.
ഖത്തറിൽ 100 ഇന്ത്യക്കാർ നാടുകടത്തൽ കേന്ദ്രങ്ങളിൽ കഴിയുന്നതായി ഇന്ത്യൻ എംബസി പുറത്തുവിട്ട വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. വിവിധ കേസുകളിൽപ്പെട്ട് 133 ഇന്ത്യക്കാരാണ് ജയിൽ ശിക്ഷ അനുഭവിക്കുന്നത്. അതേസമയം, 26 പേർക്ക് നാട്ടിലേക്ക് പോകാൻ അനുമതി ലഭിച്ചതായും വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. ഇതിൽ 15 പേർക്കാണ് നാട്ടിലേക്കു പോകാനുള്ള എമർജൻസി സർട്ടിഫിക്കറ്റുകൾ നൽകിയിരിക്കുന്നത്. 11 പേർക്ക് വിമാന ടിക്കറ്റ് നൽകിയിട്ടുണ്ട്.
ഈ വർഷം ജൂലായ് 29 വരെയുള്ള കണക്കുപ്രകാരം 161 ഇന്ത്യക്കാരാണ് ഖത്തറിൽ മരണപ്പെട്ടത്. എംബസി ലേബർ ആൻഡ് കമ്യൂണിറ്റി വെൽഫെയർ വിഭാഗത്തിൽ ഈ വർഷം 2419 പരാതികളാണ് ലഭിച്ചത്. കഴിഞ്ഞ വർഷമിത് 4132 ആയിരുന്നു. എംബസി ഉദ്യോഗസ്ഥർ സെൻട്രൽ ജയിലിലും നാടുകടത്തൽ കേന്ദ്രത്തിലും സന്ദർശനം നടത്തി ശേഖരിച്ച വിവരങ്ങളാണിത്. ഓപ്പൺ ഹൗസിനു ശേഷം വാർത്താക്കുറിപ്പിലൂടെയാണ് ഇവ പുറത്തുവിട്ടത്.