മസ്‌ക്കറ്റ് : കാറിലിരുന്ന പുറത്തേക്ക് മാലിന്യം വലിച്ചെറിയുന്നവർ ജാഗ്രത എടുത്തോളൂ. പിടിവീണാൽ ഇനി മുതൽ പിഴയ്‌ക്കൊപ്പം ജയിൽ ശിക്ഷയും ഉറപ്പാണ്.വാഹനങ്ങളിലിരുന്ന് അശ്രദ്ധമായി എന്ത് വലിച്ചെറിഞ്ഞാലും ശിക്ഷ അനുഭവിക്കേണ്ടി വരും. പത്ത് ദിവസം വരെയാകും ജയിൽ ശിക്ഷ. അല്ലെങ്കിൽ മുന്നൂറ് റിയാൽ വരെ പിഴ നൽകേണ്ടി വരും.

മാലിന്യങ്ങൾ വലിച്ചെറിയുന്ന സ്ഥലം ഇതിന്റെ അളവും അനുസരിച്ചാകണം പിഴയുടെ തോതെന്നും മന്ത്രാലയം പറയുന്നു. രാജ്യത്ത് താമസിക്കുന്നവർ ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കുക. അവരവർ സൃഷ്ടിക്കുന്ന മാലിന്യങ്ങളുടെ ഉത്തരവാദിത്തം അവരവർ തന്നെ ഏറ്റെടുക്കാണമെന്ന നിർദ്ദേശവും ഉയർന്നിട്ടുണ്ട്.

നിയമത്തെക്കുറിച്ചും ശിക്ഷയെക്കുറിച്ചും ബോധവൽക്കരണവും ആവശ്യമാണ്. ഇതിന് പുറമെ നിയമം ശക്തമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്. പുതിയ നിയമം ദൂശീലങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുമെന്നാണ് പരിസ്ഥിതി കാലാവസ്ഥ കാര്യ മന്ത്രാലയത്തിന്റെ ഉദ്യോഗസ്ഥർ പറയുന്നത്.