ദുബായ്: അശ്രദ്ധയോടെ വാഹനമോടിക്കുന്നവർക്ക് കടുത്ത ശിക്ഷ നൽകാൻ സുപ്രീം ട്രാഫിക് കൗൺസിൽ ശുപാർശ. നിശ്ചിത സ്പീഡ് ലിമിറ്റിനെക്കാൾ അമ്പതു ശതമാനം കൂടി വേഗത്തിൽ വാഹനമോടിക്കുന്നവരെ ജയിലിലടയ്ക്കാനും സുപ്രീം ട്രാഫിക് കൗൺസിൽ ശുപാർശ ചെയ്യുന്നുണ്ട്.

റോഡ് സുരക്ഷയുടെ ഭാഗമായാണ് വേഗപരിധി ലംഘിക്കുന്നവർക്ക് ജയിൽ ശിക്ഷ നൽകാനുള്ള നടപടികളുമായി ട്രാഫിക് വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്. കൂടി വേഗപരിധിയെക്കാൾ അമ്പതു ശതമാനം കൂടുതൽ വേഗത്തിൽ വാഹനമോടിക്കുന്നവരെ 24 മണിക്കൂർ വരെ ജയിലിലടയ്ക്കാനാണ് സുപ്രീം ട്രാഫിക് കൗൺസിൽ ശുപാർശ ചെയ്തിരിക്കുന്നത്.

അശ്രദ്ധയോടെ വാഹനമോടിക്കുന്നതു മൂലമാണ് 15 ശതമാനത്തോളം അപകടമരണങ്ങൾ സംഭവിക്കുന്നതെന്ന് ഫെഡറൽ ട്രാഫിക് കൗൺസിൽ മേധാവി വ്യക്തമാക്കി. ജയിൽ ശിക്ഷ പോലെയുള്ള കടുത്ത ശിക്ഷകൾ നൽകിയാൽ ഇത്തരത്തിലുള്ള അപകട മരണങ്ങൾ ഒരുപരിധി വരെ കുറയ്ക്കാൻ സാധിക്കുമെന്നും മുഹമ്മദ് സെയ്ഫ് അൽ സഫിൻ ചൂണ്ടിക്കാട്ടി.