- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വികലാംഗർക്കുള്ള പാർക്കിങ് ഏരിയയിൽ വാഹനം പാർക്ക് ചെയ്യുന്നവർക്ക് ജയിൽ ശിക്ഷ: നിയമം ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ
കുവൈറ്റ് സിറ്റി: വികലാംഗർക്കായി മാറ്റി വച്ചിരിക്കുന്ന പാർക്കിങ് മേഖലയിൽ മറ്റുള്ളവർ വാഹനം പാർക്ക് ചെയ്താൽ ജയിൽ ശിക്ഷയുൾപ്പെടെയുള്ള ശിക്ഷകൾ നൽകുമെന്ന് ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്. 8/2010 നിയമത്തിലെ അറുപത്തിമൂന്നാം ആർട്ടിക്കിൾ അനുസരിച്ചുള്ള ശിക്ഷ ജനുവരി ഒന്നു മുതൽ നടപ്പാക്കാനാണ് തീരുമാനം. വികലാംഗരുടെ പാർക്കിങ് ഏരിയയിൽ വാഹനം പാർക്ക് ചെയ്യുന്നവർക്ക് ഒരു മാസത്തെ ജയിൽ ശിക്ഷയോ 100 ദിനാർ പിഴയോ അല്ലെങ്കിൽ ഇവ രണ്ടുമോ അനുഭവിക്കേണ്ടി വരും. നിയമം പല തവണ ലംഘിക്കുന്നവരുടെ ഡ്രൈവിങ് ലൈസൻസ് ഒരു മാസത്തേക്ക് റദ്ദാക്കാമെന്നും ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി. വികലാംഗർക്കുള്ള പാർക്കിങ് ഏരിയയിൽ വാഹനം പാർക്ക് ചെയ്യുന്നത് സംബന്ധിച്ച് നേരത്തെ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് മുന്നറിയിപ്പ് നൽകിയിരുന്നതാണ്. നിയമം നടപ്പാക്കുന്നത് ജനുവരി ഒന്നു മുതൽ ആയതിനാൽ വീണ്ടും ഇതു സംബന്ധിച്ച് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ട്രാഫിക് അധികൃതർ.
കുവൈറ്റ് സിറ്റി: വികലാംഗർക്കായി മാറ്റി വച്ചിരിക്കുന്ന പാർക്കിങ് മേഖലയിൽ മറ്റുള്ളവർ വാഹനം പാർക്ക് ചെയ്താൽ ജയിൽ ശിക്ഷയുൾപ്പെടെയുള്ള ശിക്ഷകൾ നൽകുമെന്ന് ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്. 8/2010 നിയമത്തിലെ അറുപത്തിമൂന്നാം ആർട്ടിക്കിൾ അനുസരിച്ചുള്ള ശിക്ഷ ജനുവരി ഒന്നു മുതൽ നടപ്പാക്കാനാണ് തീരുമാനം. വികലാംഗരുടെ പാർക്കിങ് ഏരിയയിൽ വാഹനം പാർക്ക് ചെയ്യുന്നവർക്ക് ഒരു മാസത്തെ ജയിൽ ശിക്ഷയോ 100 ദിനാർ പിഴയോ അല്ലെങ്കിൽ ഇവ രണ്ടുമോ അനുഭവിക്കേണ്ടി വരും. നിയമം പല തവണ ലംഘിക്കുന്നവരുടെ ഡ്രൈവിങ് ലൈസൻസ് ഒരു മാസത്തേക്ക് റദ്ദാക്കാമെന്നും ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി.
വികലാംഗർക്കുള്ള പാർക്കിങ് ഏരിയയിൽ വാഹനം പാർക്ക് ചെയ്യുന്നത് സംബന്ധിച്ച് നേരത്തെ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് മുന്നറിയിപ്പ് നൽകിയിരുന്നതാണ്. നിയമം നടപ്പാക്കുന്നത് ജനുവരി ഒന്നു മുതൽ ആയതിനാൽ വീണ്ടും ഇതു സംബന്ധിച്ച് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ട്രാഫിക് അധികൃതർ.