- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനധികൃത കുടിയേറ്റക്കാരെ ബ്രിട്ടനിലേക്ക് കടത്താൻ ചാർട്ടേഡ് വിമാനങ്ങളും! തിങ്കളാഴ്ച പിടിയിലായ പൈലറ്റിനെയും സഹായിയെയും വിചാരണ ചെയ്ത് വെള്ളിയാഴ്ചതന്നെ ജയിലിലേക്കയച്ച് ഫ്രാൻസ്
ആഫ്രിക്കയിൽനിന്നും സിറിയയിൽനിന്നുമൊക്കെ കടൽമാർഗം അഭയാർഥികളെ ചെറുബോട്ടുകളിൽ കുത്തിനിറച്ച് കടത്തുന്ന രീതി മുമ്പേയുണ്ട്. എന്നാൽ, അനധികൃത കുടിയേറ്റക്കാരെ കടത്താൻ ചാർട്ടേഡ് വിമാനങ്ങളും ഉപയോഗിക്കുന്നുണ്ടെന്ന വസ്തുത അടുത്തദിവസം മാത്രമാണ് വെളിപിപെട്ടത്. തിങ്കളാഴ്ച ഫ്രാൻസിൽ അറസ്റ്റിലായ പൈലറ്റും സഹായിയുമാണ് പുതിയ രീതിയിലുള്ള കുടിയേറ്റത്തിന്റെ രഹസ്യം പുറംലോകത്തിന് വെളിപ്പെടുത്തിയത്. തിങ്കളാഴ്ച അറസ്റ്റിലായ പൈലറ്റ് ഡേവിഡ് ഗ്രീനിനെയും സഹായി എഡ്വേർഡ് ബക്ക്‌ലിയെയും വെള്ളിയാഴ്ച തന്നെ തടവിന് ശിക്ഷിച്ചു. ബളോൺ-സുർ-മെർ അതിവേഗക്കോടതിയിൽ വിചാരണ ചെയ്താണ് രണ്ടരവർഷം തടവിന് ഇരുവരെയും ശിക്ഷിച്ചത്. ചാർട്ടേഡ് വിമാനത്തിൽ അനധികൃത കുടിയേറ്റക്കാരെ കടത്തിയതിന് ശിക്ഷ വിധിക്കുന്നത് ആദ്യമായാണ്. തിങ്കളാഴ്ച കലൈസിന് സമീപമുള്ള മാർക്കിലെ എയർഫീൽഡിൽനിന്ന് പറന്നുയരാൻ ശ്രമിക്കവെയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ഇവർ പറത്താൻ ശ്രമിച്ച സെസ്സ്‌ന വിമാനത്തിൽ നാല് അൽബേനിയക്കാരുണ്ടായിരുന്നു. ബ്രിട്ടനിലേക്ക് കടത്തുന്നതിന് 10,000 യൂറോ വീതമാണ്
ആഫ്രിക്കയിൽനിന്നും സിറിയയിൽനിന്നുമൊക്കെ കടൽമാർഗം അഭയാർഥികളെ ചെറുബോട്ടുകളിൽ കുത്തിനിറച്ച് കടത്തുന്ന രീതി മുമ്പേയുണ്ട്. എന്നാൽ, അനധികൃത കുടിയേറ്റക്കാരെ കടത്താൻ ചാർട്ടേഡ് വിമാനങ്ങളും ഉപയോഗിക്കുന്നുണ്ടെന്ന വസ്തുത അടുത്തദിവസം മാത്രമാണ് വെളിപിപെട്ടത്. തിങ്കളാഴ്ച ഫ്രാൻസിൽ അറസ്റ്റിലായ പൈലറ്റും സഹായിയുമാണ് പുതിയ രീതിയിലുള്ള കുടിയേറ്റത്തിന്റെ രഹസ്യം പുറംലോകത്തിന് വെളിപ്പെടുത്തിയത്.
തിങ്കളാഴ്ച അറസ്റ്റിലായ പൈലറ്റ് ഡേവിഡ് ഗ്രീനിനെയും സഹായി എഡ്വേർഡ് ബക്ക്‌ലിയെയും വെള്ളിയാഴ്ച തന്നെ തടവിന് ശിക്ഷിച്ചു. ബളോൺ-സുർ-മെർ അതിവേഗക്കോടതിയിൽ വിചാരണ ചെയ്താണ് രണ്ടരവർഷം തടവിന് ഇരുവരെയും ശിക്ഷിച്ചത്. ചാർട്ടേഡ് വിമാനത്തിൽ അനധികൃത കുടിയേറ്റക്കാരെ കടത്തിയതിന് ശിക്ഷ വിധിക്കുന്നത് ആദ്യമായാണ്.
തിങ്കളാഴ്ച കലൈസിന് സമീപമുള്ള മാർക്കിലെ എയർഫീൽഡിൽനിന്ന് പറന്നുയരാൻ ശ്രമിക്കവെയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ഇവർ പറത്താൻ ശ്രമിച്ച സെസ്സ്‌ന വിമാനത്തിൽ നാല് അൽബേനിയക്കാരുണ്ടായിരുന്നു. ബ്രിട്ടനിലേക്ക് കടത്തുന്നതിന് 10,000 യൂറോ വീതമാണ് ഇവർ ഈടാക്കിയിരുന്നത്.
മനുഷ്യക്കടത്തിന് അറസ്റ്റിലായ ഇരുവരും വൈമാനികരല്ലെന്നതാണ് മറ്റൊരു വസ്തുത. പൈലറ്റായ ഗ്രീൻ ഒരു ആർക്കിട്ടെക്ടായി ജോലി ചെയ്യുകയാണ്. സഹായിയായ ബക്ക്‌ലി കാർപ്പെന്ററാണ്. ഇരുവരും മനുഷ്യക്കടത്തിന് കുപ്രസിദ്ധിയാർജിച്ച സംഘത്തിന്റെ ഇടനിലക്കാരാണെന്നാണ് പൊലീസ് കരുതുന്നത്.
ഇരുവരെയും തടവിലിട്ട കോടതി, അഞ്ചുവർഷത്തേക്ക് ഫ്രാൻസിൽ കടക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മനുഷ്യക്കടത്തിനുപയോഗിച്ച വിമാനവും പിടിച്ചെടുത്തു. ആർക്കിട്ടെക്ടായി ജോലി ചെയ്യുന്ന ഗ്രീൻ, ഹോബിയെന്ന നിലയ്ക്കാണ് പൈലറ്റായി പ്രവർത്തിച്ചിരുന്നത്. ഏപ്രിലിനുശേഷം അഞ്ചുതവണയെങ്കിലും കലൈസിൽനിന്ന് ബ്രിട്ടനിലേക്ക് ഇവർ ആളെകടത്തിയിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.
ഇരുവർക്കും മൂന്നരവർഷം വീതം തടവും 45000 യൂറോ വീതം പിഴയും ഈടാക്കണമെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. വൻതോതിൽ പണം ഈ രീതിയിൽ സമ്പാദിച്ചിട്ടുണ്ടെന്നും വലിയ തട്ടിപ്പാണ് ഇവർ നടത്തിയിരുന്നതെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ, പണം നൽകി യുകെയിലേക്ക് കടക്കാൻ തയ്യാറായ അൽബേനിയക്കാരാണ് തങ്ങൾക്കൊപ്പമുണ്ടായിരുന്നതെന്ന് പ്രതിഭാഗവും വാദിച്ചു. തുടർന്നാണ് ശിക്ഷ രണ്ടരവർഷമായി ചുരുക്കിയത്.