- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്ലോഗിലൂടെ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിച്ച സൗദി യുവാവിന് വിധിച്ചത് പത്ത് വർഷത്തെ തടവും 1000 ചൂരൽ അടിയും; 50 അടി കിട്ടിയപ്പോഴെ തളർന്ന റൈഫിനെ കാത്ത് ഇനിയും 950 അടി ബാക്കി; മക്കളുമായി കാനഡയ്ക്ക് കടന്ന ഭാര്യ ജയിൽ മോചനത്തിനായുള്ള പടയോട്ടത്തിൽ
ഇസ്ലാമിനെ അപമാനിക്കുന്ന വിധത്തിൽ തന്റെ ബ്ലോഗിലെഴുതിയെന്ന കുറ്റം ചുമത്തി 2014ൽ ശിക്ഷിക്കപ്പെട്ട സൗദി യുവാവിനെ രക്ഷിക്കുന്നതിനായി ഭാര്യ അരയും തലയും മുറുക്കി രംഗത്തെത്തി. മതനിന്ദാ കുറ്റം ചുമത്തി 1000 ചൂരൽ അടിക്കും പത്ത് വർഷത്തെ തടവിനും ശിക്ഷിക്കപ്പെട്ട റൈഫ് ബദാവിയെ( 33) രക്ഷിക്കുന്നതിനായി ഭാര്യ എൻസാഫ് ഹൈദറാണ് രംഗത്തെത്തിയിരിക്കുന്നത്. ജനക്കൂട്ടം നോക്കി നിൽക്കെ 50 അടി കിട്ടിയപ്പോഴേക്കും റൈഫ് തളർന്ന് വീണതിനാൽ ശിക്ഷ തൽക്കാലം നിർത്തി വച്ചിരുന്നു. എന്നാൽ ബാക്കിയുള്ള 950 അടികൾ ഈ യുവാവിനെ കാത്തിരിക്കുന്നുമുണ്ട്. തടികേടാവുമെന്ന തിരിച്ചറിഞ്ഞ നിമിഷത്തിൽ എൻസാഫ് മക്കളെയുമെടുത്ത് 2013ൽ കാനഡയിലേക്ക് പലായനം ചെയ്യുകയായിരുന്നു. അവിടെ നിന്ന് കൊണ്ട് ഭർത്താവിനെ ജയിലിൽ നിന്നും മോചിപ്പിക്കാനുള്ള കടുത്ത പരിശ്രമമാണ് ഈ യുവതി നടത്തുന്നത്. റൈഫിനെ മോചിപ്പിക്കണമെന്ന അപേക്ഷ എൻസാഫ് പുതിയതായി അധികാരമേറ്റ സൗദി കീരീടാവകാശിയായ രാജകുമാരന് മുന്നിൽ സമർപ്പിച്ചിട്ടുണ്ട്.ഇതിന് പുറമെ സൗദിയുടെ ഉറ്റ സുഹൃത്തായ ബ്രിട്ടന്റെ പ്രധാനമന്ത്ര
ഇസ്ലാമിനെ അപമാനിക്കുന്ന വിധത്തിൽ തന്റെ ബ്ലോഗിലെഴുതിയെന്ന കുറ്റം ചുമത്തി 2014ൽ ശിക്ഷിക്കപ്പെട്ട സൗദി യുവാവിനെ രക്ഷിക്കുന്നതിനായി ഭാര്യ അരയും തലയും മുറുക്കി രംഗത്തെത്തി. മതനിന്ദാ കുറ്റം ചുമത്തി 1000 ചൂരൽ അടിക്കും പത്ത് വർഷത്തെ തടവിനും ശിക്ഷിക്കപ്പെട്ട റൈഫ് ബദാവിയെ( 33) രക്ഷിക്കുന്നതിനായി ഭാര്യ എൻസാഫ് ഹൈദറാണ് രംഗത്തെത്തിയിരിക്കുന്നത്. ജനക്കൂട്ടം നോക്കി നിൽക്കെ 50 അടി കിട്ടിയപ്പോഴേക്കും റൈഫ് തളർന്ന് വീണതിനാൽ ശിക്ഷ തൽക്കാലം നിർത്തി വച്ചിരുന്നു. എന്നാൽ ബാക്കിയുള്ള 950 അടികൾ ഈ യുവാവിനെ കാത്തിരിക്കുന്നുമുണ്ട്. തടികേടാവുമെന്ന തിരിച്ചറിഞ്ഞ നിമിഷത്തിൽ എൻസാഫ് മക്കളെയുമെടുത്ത് 2013ൽ കാനഡയിലേക്ക് പലായനം ചെയ്യുകയായിരുന്നു. അവിടെ നിന്ന് കൊണ്ട് ഭർത്താവിനെ ജയിലിൽ നിന്നും മോചിപ്പിക്കാനുള്ള കടുത്ത പരിശ്രമമാണ് ഈ യുവതി നടത്തുന്നത്.
റൈഫിനെ മോചിപ്പിക്കണമെന്ന അപേക്ഷ എൻസാഫ് പുതിയതായി അധികാരമേറ്റ സൗദി കീരീടാവകാശിയായ രാജകുമാരന് മുന്നിൽ സമർപ്പിച്ചിട്ടുണ്ട്.ഇതിന് പുറമെ സൗദിയുടെ ഉറ്റ സുഹൃത്തായ ബ്രിട്ടന്റെ പ്രധാനമന്ത്രി തെരേസ മേയിലൂടെ സൗദിക്ക് മേൽ സമ്മർദം ചെലുത്തി തന്റെ ഭർത്താവിനെ പ ുറത്തിറക്കുന്നതിനുള്ള ശ്രമവും എൻസാഫ് നടത്തുന്നുണ്ട്. തന്റെ ഭർത്താവിന് ചാട്ടവാറടി നൽകുന്നത് കണ്ട് ആവേശത്തോടെ ആർത്ത് വിളിക്കുന്ന ജനക്കൂട്ടത്തിന്റെ വീഡിയോ ഇവർ ട്വീറ്റ് ചെയ്തിരുന്നു. ഇത് ബീച്ച് പാർട്ടിയുടെ വീഡിയോ അല്ലെന്നും തന്റെ ഭർത്താവിന് ശിക്ഷ നൽകുമ്പോൾ അതിനെ ആവേശത്തോടെ പ്രോത്സാഹിപ്പിക്കുന്ന മുസ്ലീങ്ങളുടെ വീഡിയോ ആണെന്നുമായിരുന്നു എൻസാഫ് ഇതിനൊപ്പം കുറിച്ചിരുന്നത്.
തന്റെ ഭർത്താവിനെ പുറത്തിറക്കുന്നതിനായി അവർ റൈഫ് ബദാവി ഫൗണ്ടേഷൻ സ്ഥാപിച്ചിരുന്നു. ഈ കേസിനെ കുറിച്ച് മറ്റുള്ളവരെ ബോധിപ്പിക്കുന്നതിനായിരുന്നു ഇത്. 2015ലായിരുന്നു റൈഫിന് ചൂരലടി ശിക്ഷ നൽകിയിരുന്നത്. എന്നാൽ ആദ്യത്തെ 50 അടി കിട്ടുമ്പോഴേക്കും ഇയാൾ തളർന്ന് നിലം പതിച്ചതിനാൽ ആരോഗ്യം മുൻനിർത്തി ശിക്ഷ മാറ്റി വയ്ക്കുകയുമായിരുന്നു. എന്നാൽ ബാക്കിയുള്ള 950 അടി എപ്പോൾ വേണമെങ്കിലും നൽകാമെന്ന ഭീഷണി നിലനിൽക്കുന്നുണ്ട്. 50 അടി കിട്ടിയപ്പോഴേക്കും തന്റെ ഭർത്താവ് മരണത്തിന് സമീപമെത്തിയിരുന്നുവെന്നും കാരണം അദ്ദേഹം കടുത്ത രക്തസമ്മർദമുള്ള ആളാണെന്നും എൻസാഫ് പറയുന്നു.
എപ്പോഴാണ് ബാക്കിയുള്ള ശിക്ഷ റൈഫിന് നൽകുകയെന്നതിനെ കുറിച്ചും സർവോപരി തന്റെ ഭർത്താവിന്റെ ഇപ്പോഴത്തെ അവസ്ഥയെന്താണെന്നതിനെ കുറിച്ചും തനിക്ക് യാതൊരു വിവരവും സൗദിയിൽ നിന്നും ലഭിക്കുന്നില്ലെന്നും എൻസാഫ് ആശങ്കപ്പെടുന്നു. പുതിയ കിരീടാവകാശിയായ രാജകുമാരൻ മുഹമ്മദ് ബെൻ സൽമാനോട് തന്റെ ഭർത്താവിന് മാപ്പ് കൊടുക്കാനായി അപേക്ഷിച്ചിട്ടുണ്ടെന്നും യുവതി പറയുന്നു.സൗദിയുമായുള്ള നല്ല ബന്ധം ഉപയോഗിച്ച് റൈഫിനെ മോചിപ്പിക്കാനും കാനഡയിലെ കുടുംബത്തിന്റെ അടുത്തേക്ക് അയക്കാനും സൗദിയോട് ആവശ്യപ്പെടണമെന്ന് തെരേസയോട് അപേക്ഷിച്ചിട്ടുണ്ടെന്നും എൻസാഫ് വെളിപ്പെടുത്തുന്നു.
സൗദിയിലെ വ്യക്തിസ്വാതന്ത്ര്യം വർധിപ്പിക്കുകയെന്ന ലക്ഷ്യമിട്ട് ബദാവി സ്ഥാപിച്ച വെബ്‌സൈറ്റായ ഫ്രീ സൗദി ലിബറൽസിൽ അദ്ദേഹം എഴുതിയ കുറിപ്പുകളാണ് അദ്ദേഹത്തിന് വിനയായിത്തീർന്നത്. ഇതിനെ തുടർന്ന് അദ്ദേഹത്തെ 2008ൽ പൊലീസ് പിടികൂടുകയും ചോദ്യം ചെയ്ത് വിട്ടയക്കുകയും ചെയ്തിരുന്നു. തുടർന്ന് 2012 ജൂലൈയിൽ വീണ്ടും റൈഫിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇലക്ട്രോണിക്‌സ് ചാനലുകളിലൂടെ ഇസ്ലാമിനെ അപമാനിച്ചുവെന്ന കുറ്റമായിരുന്നു ചുമത്തിയത്. 2015ൽ യൂറോപ്യൻ പാർലിമെന്റ് റൈഫിന് ഫ്രീഡം ഓഫ് തോട്ടിനുള്ള സഖ്‌റോവ് പുരസ്‌കാരം നൽകിയിരുന്നു.