ന്നെ ബലാത്സംഗം ചെയ്തുവെന്ന വ്യാജ പരാതി പൊലീസ് ഓഫീസറായ പോൾ മോർഗന് (52)നേരെ ഉന്നയിച്ച് അദ്ദേഹത്തെ കുടുക്കാൻ ശ്രമിച്ച 44കാരി സാമന്ത മുറെ ഇവാൻസ് അവസാനം കുരുക്കിലായി. തുടർന്ന് ഈ സ്ത്രീയെ രണ്ട് കൊല്ലത്തേക്ക് തടവിലിടാനാണ് കോടതി വിധിച്ചിരിക്കുന്നത്. പ്ലെന്റി ഓഫ് ഫിഷ് എന്ന ഡേറ്റിങ് വെബ്‌സൈറ്റിലൂടെ പരിചയപ്പെട്ട ഇരുവരും ഒരു പ്രാവശ്യം സെക്‌സിലേർപ്പെടുകയും ചെയ്തിരുന്നു. പരസ്പര സമ്മതത്തോടെ നടത്തിയ ഈ ലൈംഗിക ബന്ധത്തെ ബലാത്സംഗമായി മാറ്റി മോർഗനെ കുടുക്കാൻ ശ്രമിച്ച സാമന്തയുടെ ശ്രമമാണ് കൊടതി പൊളിച്ചിരിക്കുന്നത്.

ആദ്യ ഡേറ്റിംഗിന് ശേഷം താങ്ക്‌സ് പറഞ്ഞ് സാമന്ത , മോർഗന് അയച്ച മെസേജാണ് സ്ത്രീക്കെതിരെയുള്ള പ്രധാന തെളിവായി മാറിയിരിക്കുന്നത്. പുരുഷന്മാരെ വീഴ്‌ത്തി കാര്യം സാധിച്ച ശേഷം ബലാത്സംഗം എന്ന് പറഞ്ഞ് കരയുന്ന സ്ത്രീകളോട് നമ്മുടെ കോടതികളും ഇങ്ങനെ പെരുമാറുമോ...? എന്ന ചോദ്യമാണ് ഇതിനെ തുടർന്ന് ഉയർന്നിരിക്കുന്നത്. ആദ്യ ലൈംഗിക ബന്ധത്തിന് ശേഷം സാമന്ത വൃത്തികെട്ടചിത്രങ്ങൾ തുടർച്ചയായി അയക്കാൻ തുടങ്ങിയതോടെ ഈ ബന്ധത്തിന് വിരാമം ഇടാൻ മോർഗൻ തീരുമാനിക്കുകയും അത് സാമന്തയ്ക്ക് ഇഷ്ടപ്പെടാത്തതിനാൽ ഈ പൊലീസുകാരന് നേരെ പ്രതികാരം ചെയ്യാൻ സാമന്തയെ പ്രേരിപ്പിക്കുകയുമായിരുന്നുവെന്ന് വിചാരണക്കിടെ സ്വാൻസീ ക്രൗൺ കോടതിക്ക് വ്യക്തമാവുകയായിരുന്നു.

സാമന്തയുടെ പരാതിയെ തുടർന്ന് തന്റെ സഹപ്രവർത്തകരായ പൊലീസുകാരാൽ അറസ്റ്റ് ചെയ്യപ്പെടാനും ലോക്കപ്പിൽ കിടക്കാനും മോർഗന് ദൗർഭാഗ്യമുണ്ടായി. ഈ ആരോപണം അന്വേഷിക്കുന്നതിനിടെ ഇദ്ദേഹത്തെ അഞ്ച് ആഴ്ചത്തേക്ക് സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്യുകയുമുണ്ടായി. തുടർന്ന് ഈ അപമാനത്തിൽ മനംനൊന്ത് മോർഗൻ ഒരു വേള ആത്മഹത്യ ചെയ്യാൻ വരെ ആലോചിച്ചിരുന്നു. എന്നാൽ മൂന്ന് വർഷം മുമ്പ് സാമന്ത അയച്ച വാട്‌സാപ്പ് മെസേജ് തെളിവായി ഹാജരാക്കി രക്ഷപ്പെടുന്ന ബുദ്ധി അപ്പോഴായിരുന്നു മോർഗന് മുന്നിൽ തെളിഞ്ഞത്.

പരസ്പരം സമ്മതത്തോടെയുള്ള ആദ്യ ലൈംഗിക ബന്ധത്തിന് താങ്ക്‌സ് പറഞ്ഞ് സാമന്ത അദ്ദേഹത്തിന് അയച്ച സന്ദേശമായിരുന്നു അത്. തുടർന്ന് ഇത് കോടതിയിൽ നിർണായക തെളിവായി മാറുകയും അദ്ദേഹം രക്ഷപ്പെടുകയുമായിരുന്നു. താങ്കൾ ചെയ്ത് തന്ന സെക്‌സ് മഹത്തരമായിരുന്നുവെന്നായിരുന്നു സാമന്തയുടെ ആ വാട്‌സാപ്പ് സന്ദേശം. എന്നാൽ തുടർന്ന് ഈ ബന്ധം നിർത്താൻ മോർഗൻ ആവശ്യപ്പെട്ടപ്പോൾ സാമന്ത ഭീഷണി നിറഞ്ഞ സന്ദേശങ്ങൾ അയക്കുകയും അവസാനം മോർഗന് നേരെ ബലാത്സംഗ ആരോപണം ഉന്നയിക്കുകയുമായിരുന്നു. അവസാനം ഇത് വ്യാജമാണെന്ന് തെളിഞ്ഞതിനെ തുടർന്ന് സ്വാൻസിയക്കാരിയും രണ്ട് കുട്ടികളുടെ അമ്മയുമായ സാമന്തയെ ജയിലിൽ ഇടാൻ ഇക്കഴിഞ്ഞ വെള്ളിയായഴ്ച ജഡ്ജ് പോൾ തോമസ് ക്യുസി വിധിക്കുകയായിരുന്നു.