- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാർ കൊടുത്ത് പറ്റിച്ചയാളോട് നാട്ടുകാരെ പറ്റിച്ച് എങ്ങനെ സമാധാനത്തോടെ കിടന്നുറങ്ങും എന്ന് വാട്‌സാപ്പ് മെസേജ് ഇട്ടയാൾ അറസ്റ്റിൽ; ഗൾഫ് രാജ്യത്തിന്റെ സുഖത്തിൽ എന്തും വിളിച്ച് പറയുന്നവർ കരുതൽ എടുക്കുക
വായിൽ തോന്നുന്നതൊക്കെ വാട്‌സാപ്പിലൂടെ പങ്ക് വച്ച് സർവരെയും അറിയിക്കുകയെന്നത് ചിലരുടെ ദുശ്ശീലമാണ്. എന്നാൽ കടുത്ത നിയമങ്ങളുള്ള ഗൾഫ് രാജ്യങ്ങളിലാണ് നിങ്ങൾ ജീവിക്കുന്നതെങ്കിൽ ഇതിൽ അൽപം നിയന്ത്രണം പാലിക്കുന്നത് നന്നായിരിക്കും. അല്ലെങ്കിൽ ദുബായിലുള്ള ബ്രിട്ടീഷുകാരനായ എസ്റ്റേറ്റ് ഏജന്റ് യാസീൻ കില്ലിക്ക് എന്ന 29കാരനുണ്ടായ ദുർഗതി നിങ്ങളെയും തേടിയെത്തുമെന്നുറപ്പാണ്. തനിക്ക് മോശം കാർ കൊടുത്ത് വഞ്ചിച്ചയാളെ വിമർശിച്ച് വാട്‌സാപ്പ് സന്ദേശം പങ്ക് വച്ചതിന്റെ പേരിൽ യാസീൻ ദുബായിൽ അറസ്റ്റ് ചെയത് ജയിലിൽ ഇട്ടെന്നാണ് റിപ്പോർട്ട്. ഗൾഫ് രാജ്യത്തിന്റെ സുഖത്തിൽ എന്തും വിളിച്ച് പറയുന്നവർക്കുള്ള മുന്നറിയിപ്പ് കൂടിയാണീ സംഭവം. സെക്കൻഡ് ഹാൻഡ് വോക്‌സ് വാഗൻ ഗോൾഫിനായി തന്റെ പക്കൽ നിന്നും 6000 പൗണ്ട് വിൽപനക്കാരൻ ഈടാക്കിയെന്നും അതിലൂടെ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നുമായിരുന്നു യാസീൻ കില്ലിക്ക് വെളിപ്പെടുത്തിയിരുന്നത്. ഈ വിൽപനക്കാരന് ഇങ്ങനെ ആളുകളെ പറ്റിച്ച് എങ്ങനെ ഉറങ്ങാൻ സാധിക്കുന്നുവെന്നും യാസീൻ ചോദിച്ചിരുന്നു. തന്റെ ഭാര്
വായിൽ തോന്നുന്നതൊക്കെ വാട്‌സാപ്പിലൂടെ പങ്ക് വച്ച് സർവരെയും അറിയിക്കുകയെന്നത് ചിലരുടെ ദുശ്ശീലമാണ്. എന്നാൽ കടുത്ത നിയമങ്ങളുള്ള ഗൾഫ് രാജ്യങ്ങളിലാണ് നിങ്ങൾ ജീവിക്കുന്നതെങ്കിൽ ഇതിൽ അൽപം നിയന്ത്രണം പാലിക്കുന്നത് നന്നായിരിക്കും. അല്ലെങ്കിൽ ദുബായിലുള്ള ബ്രിട്ടീഷുകാരനായ എസ്റ്റേറ്റ് ഏജന്റ് യാസീൻ കില്ലിക്ക് എന്ന 29കാരനുണ്ടായ ദുർഗതി നിങ്ങളെയും തേടിയെത്തുമെന്നുറപ്പാണ്. തനിക്ക് മോശം കാർ കൊടുത്ത് വഞ്ചിച്ചയാളെ വിമർശിച്ച് വാട്‌സാപ്പ് സന്ദേശം പങ്ക് വച്ചതിന്റെ പേരിൽ യാസീൻ ദുബായിൽ അറസ്റ്റ് ചെയത് ജയിലിൽ ഇട്ടെന്നാണ് റിപ്പോർട്ട്. ഗൾഫ് രാജ്യത്തിന്റെ സുഖത്തിൽ എന്തും വിളിച്ച് പറയുന്നവർക്കുള്ള മുന്നറിയിപ്പ് കൂടിയാണീ സംഭവം.
സെക്കൻഡ് ഹാൻഡ് വോക്‌സ് വാഗൻ ഗോൾഫിനായി തന്റെ പക്കൽ നിന്നും 6000 പൗണ്ട് വിൽപനക്കാരൻ ഈടാക്കിയെന്നും അതിലൂടെ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നുമായിരുന്നു യാസീൻ കില്ലിക്ക് വെളിപ്പെടുത്തിയിരുന്നത്. ഈ വിൽപനക്കാരന് ഇങ്ങനെ ആളുകളെ പറ്റിച്ച് എങ്ങനെ ഉറങ്ങാൻ സാധിക്കുന്നുവെന്നും യാസീൻ ചോദിച്ചിരുന്നു. തന്റെ ഭാര്യ റോബിനുമായിട്ടായിരുന്നു യാസീൻ ദുബായിൽ കഴിയുന്നത്.മൂന്നാഴ്ചത്തെ ജയിൽ വാസത്തിന് ശേഷം ഇയാളെ ദുബായിൽ നിന്നും പുറത്താക്കിയിരിക്കുകയാണ്. ജയിലിലെ അവസ്ഥ പരിതാപകരമായിരുന്നുവെന്നാണ് യാസീൻ വെളിപ്പെടുത്തുന്നത്.
ഈ സംഭവത്തെ തുടർന്ന് തങ്ങൾക്ക് ദുബായിിലെ വീടും ജോലികളും നഷ്ടപ്പെട്ടിരുന്നുവെന്നാണ് റോബിൻ വെളിപ്പെടുത്തുന്നത്. സൗത്ത് വെസ്റ്റ് ലണ്ടനിലെ കിങ്സ്റ്റൺ സേ്വേദശികളാണിവർ. തങ്ങളുടെ പണമെല്ലാം നഷ്ടപ്പെട്ടുവെന്നും കടുത്ത ദാരിദ്ര്യത്തിലാണെന്നും അവർ പരിതപിക്കുന്നു. യുകെയിലേക്ക് ക്രിസ്മസിന് വരാൻ ദുബായ് എയർപോർട്ടിലെത്തിയ ദമ്പതികളെ പൊലീസ് പിടികൂടുകയായിരുന്നു. തനിക്ക് വേണ്ട വിധം സഹായമേകാത്ത ബ്രിട്ടീഷ് എംബസിയെ യാസീൻ കടുത്ത ഭാഷയിലാണ് വിമർശിച്ചിരിക്കുന്നത്.