- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂർണനഗ്നനായി സ്പീക്കറുടെ കസേരയിൽ സ്വാമി ഇരുന്നപ്പോൾ സ്ത്രീകൾ അടങ്ങുന്ന സാമാജികർ ആദരവോടെ കാതോർത്തു; അനുഗ്രഹം വാങ്ങാൻ സ്പീക്കറും മുഖ്യമന്ത്രിയും ഗവർണറും എത്തി: ഹരിയാന നിയമസഭയിൽ ഇന്നലെ നടന്നത്
ചണ്ഡീഗഢ്: ഹരിയാന നിയമസഭയിൽ ദിഗംബര സന്ന്യാസിയുടെ പ്രസംഗം. വിചിത്രങ്ങളായ വിശ്വാസങ്ങളെ പുലർത്തുന്നവരാണു ദിഗംബര സന്ന്യാസിമാർ. മോക്ഷപ്രാപ്തിക്കായി നഗ്നതയെ അവർ സ്വീകരിക്കുന്നു. അവരുടെ വിശ്വാസപ്രകാരം സ്ത്രീകൾക്കു മോക്ഷമില്ല. ജന്മജന്മാന്തരങ്ങളിൽക്കൂടി അവർ പുരുഷന്മാരായി ജനിച്ചു നഗ്നത സ്വീകരിച്ചാൽ മാത്രമേ മോക്ഷം ലഭിക്കുമെന്നും ദിഗംബര സന്ന്യാസികൾ വിശ്വസിക്കുന്നു. ലൗകിക സുഖങ്ങളെല്ലാം വെടിഞ്ഞുള്ള ഒരു ജീവിതമാണ് അവർ കൈക്കൊണ്ടിരിക്കുന്നത്. ഈ വിശ്വാസങ്ങൾ പിന്തുടരുന്ന മുനി തരുൺ സാഗർ മഹാരാജാണു ഹരിയാന നിയമസഭയിൽ സാമാജികരെ അഭിസംബോധന ചെയ്തത്. ആദരവോടെയാണു നിയമസഭ അദ്ദേഹത്തിന്റെ പ്രസംഗം വീക്ഷിച്ചത്. പൂർണ നഗ്‌നനായി തന്നെയായിരുന്നു അദ്ദേഹമെത്തിയത്. ആരും ഒരു പ്രശ്നവുമില്ലാതെ എല്ലാം കേട്ടിരുന്നു. മുഖ്യമന്ത്രിയും സ്പീക്കറും മാത്രമല്ല ഗവർണറും സ്വാമിയുടെ പ്രസംഗം കേൾക്കാനെത്തി. എല്ലാവരും അനുഗ്രഹം വാങ്ങി. ബീഫ് നിരോധനവും ഗീത പഠനവുമൊക്കെ നിർബന്ധമാക്കി ഹരിയാനയിലെ ബിജെപി സർക്കാർ ഏറെ വിവാദങ്ങളിൽ ചെന്നുപെട്ടിരുന്നു. ഇതിനു പിന്ന
ചണ്ഡീഗഢ്: ഹരിയാന നിയമസഭയിൽ ദിഗംബര സന്ന്യാസിയുടെ പ്രസംഗം. വിചിത്രങ്ങളായ വിശ്വാസങ്ങളെ പുലർത്തുന്നവരാണു ദിഗംബര സന്ന്യാസിമാർ. മോക്ഷപ്രാപ്തിക്കായി നഗ്നതയെ അവർ സ്വീകരിക്കുന്നു. അവരുടെ വിശ്വാസപ്രകാരം സ്ത്രീകൾക്കു മോക്ഷമില്ല.
ജന്മജന്മാന്തരങ്ങളിൽക്കൂടി അവർ പുരുഷന്മാരായി ജനിച്ചു നഗ്നത സ്വീകരിച്ചാൽ മാത്രമേ മോക്ഷം ലഭിക്കുമെന്നും ദിഗംബര സന്ന്യാസികൾ വിശ്വസിക്കുന്നു. ലൗകിക സുഖങ്ങളെല്ലാം വെടിഞ്ഞുള്ള ഒരു ജീവിതമാണ് അവർ കൈക്കൊണ്ടിരിക്കുന്നത്.
ഈ വിശ്വാസങ്ങൾ പിന്തുടരുന്ന മുനി തരുൺ സാഗർ മഹാരാജാണു ഹരിയാന നിയമസഭയിൽ സാമാജികരെ അഭിസംബോധന ചെയ്തത്. ആദരവോടെയാണു നിയമസഭ അദ്ദേഹത്തിന്റെ പ്രസംഗം വീക്ഷിച്ചത്. പൂർണ നഗ്‌നനായി തന്നെയായിരുന്നു അദ്ദേഹമെത്തിയത്. ആരും ഒരു പ്രശ്നവുമില്ലാതെ എല്ലാം കേട്ടിരുന്നു.
മുഖ്യമന്ത്രിയും സ്പീക്കറും മാത്രമല്ല ഗവർണറും സ്വാമിയുടെ പ്രസംഗം കേൾക്കാനെത്തി. എല്ലാവരും അനുഗ്രഹം വാങ്ങി. ബീഫ് നിരോധനവും ഗീത പഠനവുമൊക്കെ നിർബന്ധമാക്കി ഹരിയാനയിലെ ബിജെപി സർക്കാർ ഏറെ വിവാദങ്ങളിൽ ചെന്നുപെട്ടിരുന്നു. ഇതിനു പിന്നാലെയാണു ദിഗംബര സന്ന്യാസിയുടെ പ്രസംഗം.
രാജ്യത്തു സ്ത്രീ - പുരുഷ അനുപാതം വർധിപ്പിക്കണമെന്ന സന്ദേശമാണു സ്വാമി ഹരിയാന നിയമസഭയിൽ നൽകിയത്. ''1000 പുരുഷന്മാർക്കു 990 സ്ത്രീകളാണ് ഇപ്പോഴുള്ളത്. ഇതിനർഥം 10 പുരുഷന്മാർ വിവാഹം കഴിക്കാതിരിക്കണമെന്നാണ്. ഇതു വിഷമകരമായ സ്ഥിതിയാണ്. ഇതു വർധിപ്പിക്കാൻ പല കാര്യങ്ങൾ ചെയ്യാം. പെൺമക്കളുള്ള രാഷ്ട്രീയക്കാർക്കു തിരഞ്ഞെടുപ്പിൽ മുൻഗണന നൽകണം. പെൺകുട്ടികളുള്ള വീടുകളിൽനിന്നുള്ളവർക്കു മാത്രമേ പെൺമക്കളെ വിവാഹം ചെയ്തു കൊടുക്കൂ എന്നു മാതാപിതാക്കൾ തീരുമാനിക്കണം.''- അദ്ദേഹം പറഞ്ഞു.
മഹാവീരന്റെയും ഗൗതമ ബുദ്ധന്റെയും കാലം മുതൽ തുടങ്ങിയ സന്ന്യാസിമാരുടെ നഗ്നത്വം ഇന്നും തുടരുന്നുവെന്നതാണ് ദിഗംബര സ്വാമികളുടെ രീതിയിലുടെ തെളിയുന്നത്. ശ്രീ ബുദ്ധൻ മരിക്കുന്നതുവരെ നഗ്നനായി ജീവിച്ചുവെന്നാണ് നഗ്ന ദിഗംബര സന്ന്യാസികൾ വിശ്വസിക്കുന്നത്. ബുദ്ധന്റെ അനുയായികൾ പിന്നീട് കുപ്പായം നിർദ്ദേശിച്ചു കാണുമെന്നാണ് അനുമാനം. 'ശ്വേതംബര' ജൈനന്മാർ വെളുത്ത വസ്ത്രം ധരിക്കുമ്പോൾ ദിഗംബരന്മാർ ചില സമയങ്ങളിൽ മാത്രമേ വസ്ത്രം ധരിക്കുകയുള്ളൂ. പ്രകൃതിയുമായി ഒത്തുചേർന്നുകൊണ്ട് പ്രകൃതിയുടെ പുത്രനായി ജീവിക്കുകയെന്ന തത്വമാണ് നഗ്‌നസന്ന്യാസികൾ അവലംബിച്ചിരിക്കുന്നത്.



