തിരുവനന്തപുരം: നന്ദിയോട് ഗ്രാമപ്പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ നടന്ന ജൈവ പച്ചക്കറികളുടെ ഉത്പാദനവും സിസ്സയുടെ വിതരണ ശൃംഖലയും ഗാർഹിക ഉപഭോക്താക്കളും ഒത്തുചേർന്നപ്പോൾ യാഥാർത്ഥ്യമായത് ഒരു നാട്ടുകമ്പോളം. മലയാളികളുടെ പാരമ്പര്യ തനിമ വിളിച്ചോതുന്ന വിഷുക്കണിക്കും വിഷു ആഘോഷങ്ങൾക്കും വിഷ മുക്തമായ പച്ചക്കറി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നന്ദിയോട് ഗ്രാമ പ്പഞ്ചായത്ത് ജൈവ കമ്പോളം സംഘടിപ്പിച്ചത്.

ചക്കയും മാങ്ങയും ചീരയും വാഴപ്പഴങ്ങളും അടക്കം നൂറിലധികം ഉത്പ്പന്നങ്ങളുമായാണ് നന്ദിയോട് ജൈവ കർഷകരെത്തിയത്. ഉത്പ്പന്നങ്ങൾ സിസ്സയും നന്ദിയോട് ഗ്രാമ പ്പഞ്ചായത്തും ഫ്രാറ്റിന്റെ സഹകരണത്തോടെ വീടുകളിലും മരുതുംകുഴി, ചാവല്ലൂർ എന്നിവിടങ്ങളിലും പരിചയപ്പെടുത്തിയ േപ്പാൾ വാങ്ങാനായി കുടുംബാംഗങ്ങളുടെ മത്സരിച്ചുള്ള തിരക്കാണ് അനുഭവപ്പെട്ടത്.

വരാനിരിക്കുന്ന വിഷു സന്ദേശം വിളിച്ചറിയിച്ച് ഒരു നാടൻ വരിക്കച്ചക്കയും ഒരു കുല മാങ്ങയും ഇ ത്തിരി കണിക്കൊന്ന പൂവും സിസ്സയുടേയും ഫ്രാറ്റിന്റെയും ഭാരവാഹികൾക്ക് സമ്മാനിച്ച് കൊണ്ടാണ് ജൈവ ചന്തയുടെ വിപണനം ആരംഭിച്ചത്. സിസ്സ ജനറൽ സെക്രട്ടറി ഡോ. സി. സുരേഷ് കുമാർ, സിസ്സ ഡയറക്ടർ ഡോ. രാജേന്ദ്രൻ, ഫ്രാറ്റിന്റെ ഭാരവാഹികളായ വി. ഗോപാലകൃഷ്ണൻ നായർ, ജി. എൻ ഹരിഹരൻനായർ, ടി. ആർ ഷൈജു, നന്ദിയോട് യുവജന കർഷക സംഘം ഭാരവാഹികളായ ബൈജു, സജ്ഞിത്, കിരൺ
തുടങ്ങിയവർ ചടങ്ങിൽ പങ്കെടു ത്തു.

ആഴ്ചയിൽ ഒരു ദിവസം നന്ദിയോട് കൃഷിഭവൻ അങ്കണത്തിൽ നടന്ന് വരുന്ന ജൈവ ചന്ത ഫ്രാറ്റിന്റെ നേതൃത്വ ത്തിൽ മുടങ്ങാതെ വിപണനം നടത്തുന്നുണ്ട്. വിഷുവിനോടുനുബന്ധിച്ച് പ്രത്യേക വിഷു കിറ്റുകൾ ജൈവ ച ന്തയിലൂടെ വിതരണം ചെയ്യുമെന്ന് കോ- ഓഡിനേറ്റർ അറിയിച്ചു.