- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുരക്ഷിത താവളമാക്കി ജലന്ധർ ബിഷപ്പ് കഴിയുന്നത് തൃശൂരിൽ സഹോദരന്റെ സംരക്ഷണയിൽ; ബുധനാഴ്ച രാവിലെ 10 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം; ചോദ്യം ചെയ്യൽ കേന്ദ്രം രഹസ്യമാക്കി പൊലീസ്; തയ്യാറാക്കിയിരിക്കുന്നത് നൂറിലധികം ചോദ്യങ്ങൾ; ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിന് തടസ്സമല്ലെന്ന് കോട്ടയം എസ്‌പി; അറസ്റ്റ് തീരുമാനിക്കുന്നത് ചോദ്യം ചെയ്യലിന്റെയും തെളിവിന്റെയും അടിസ്ഥാനത്തിലെന്നും ഹരിശങ്കർ
കൊച്ചി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ചോദ്യം ചെയ്യലിന് കളമൊരുങ്ങി. ബുധനാഴ്ച രാവിലെ 10 മണിയോടെ ബിഷപ്പിനെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. രാവിലെ ഏഴ് മണിയോടെ ചോദ്യം ചെയ്യലിന്റെ കേന്ദ്രം തീരുമാനിക്കും. ബിഷപ്പിന്റെ അഭിഭാഷകനുമായി ബന്ധപ്പെട്ടാണ് കാര്യങ്ങൾ പുരോഗമിക്കുന്നത്. ജനരോഷം ഭയന്നാണ് ബിഷപ്പിന്റെ സങ്കേതവും, ചോദ്യം ചെയ്യൽ കേന്ദ്രവും രഹസ്യമാക്കി വയ്ക്കുന്നത്. കേരളത്തിലെത്തിയ ബിഷപ്പ് കഴിയുന്നത് തൃശൂരിൽ സഹോദരന്റെ സംരക്ഷണയിലാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. എന്നാൽ സഹോദരന്റെ വീട്ടിലല്ല ബിഷപ്പ് കഴിയുന്നതെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ചോദ്യം ചെയ്യൽ കേന്ദ്രം പരസ്യമാക്കിയാൽ ബിഷപ്പിനെതിരെ പ്രതിഷേധവും തടസ്സങ്ങളുമുണ്ടാകുമെന്ന ആശങ്കയും നിലനിൽക്കുന്നു. ഈ സാഹചര്യത്തിൽ ചോദ്യം ചെയ്യൽ കേന്ദ്രം പരസ്യമാക്കാൻ പൊലീസ് തയ്യാറല്ല. അതേസമയം, ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിന് തടസ്സമില്ലെന്ന് കോട്ടയം എസ്‌പി ഹരിശങ്കർ വ്യക്തമാക്കി. ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത് അറസ്റ്റിന് തടസ്സമല്ല. ചോദ്യം
കൊച്ചി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ചോദ്യം ചെയ്യലിന് കളമൊരുങ്ങി. ബുധനാഴ്ച രാവിലെ 10 മണിയോടെ ബിഷപ്പിനെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. രാവിലെ ഏഴ് മണിയോടെ ചോദ്യം ചെയ്യലിന്റെ കേന്ദ്രം തീരുമാനിക്കും. ബിഷപ്പിന്റെ അഭിഭാഷകനുമായി ബന്ധപ്പെട്ടാണ് കാര്യങ്ങൾ പുരോഗമിക്കുന്നത്. ജനരോഷം ഭയന്നാണ് ബിഷപ്പിന്റെ സങ്കേതവും, ചോദ്യം ചെയ്യൽ കേന്ദ്രവും രഹസ്യമാക്കി വയ്ക്കുന്നത്.
കേരളത്തിലെത്തിയ ബിഷപ്പ് കഴിയുന്നത് തൃശൂരിൽ സഹോദരന്റെ സംരക്ഷണയിലാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. എന്നാൽ സഹോദരന്റെ വീട്ടിലല്ല ബിഷപ്പ് കഴിയുന്നതെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ചോദ്യം ചെയ്യൽ കേന്ദ്രം പരസ്യമാക്കിയാൽ ബിഷപ്പിനെതിരെ പ്രതിഷേധവും തടസ്സങ്ങളുമുണ്ടാകുമെന്ന ആശങ്കയും നിലനിൽക്കുന്നു. ഈ സാഹചര്യത്തിൽ ചോദ്യം ചെയ്യൽ കേന്ദ്രം പരസ്യമാക്കാൻ പൊലീസ് തയ്യാറല്ല. അതേസമയം, ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിന് തടസ്സമില്ലെന്ന് കോട്ടയം എസ്‌പി ഹരിശങ്കർ വ്യക്തമാക്കി. ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത് അറസ്റ്റിന് തടസ്സമല്ല. ചോദ്യം ചെയ്യലിന്റെയും, തെളിവിന്റെയും അടിസ്ഥാനത്തിലാണ് അറസ്റ്റ് തീരുമാനിക്കുന്നത്.
ബിഷപ്പ് കേരളത്തിലെത്തിയോ എന്ന ചോദ്യത്തോട് പ്രതികരിക്കാൻ എസ്‌പി തയ്യാറായില്ല. ബിഷപ്പിനോട് നാളെ രാവിലെ 10 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കൊച്ചി റേഞ്ച് ഐജി വിജയ് സാഖറെയുമായി ചർച്ച നടത്തിയതിനെ തുടർന്നാണ് എസ്‌പിയുടെ പ്രതികരണം. 100 ചോദ്യങ്ങളിലേറെയുള്ള ചോദ്യാവലിയാണ് അന്വേഷണ സംഘം തയ്യാറാക്കിയിരിക്കുന്നത്.
അതേസമയം, കന്യാസ്ത്രീ നൽകിയ ലൈംഗിക പീഡന പരാതിയിൽ ഫ്രാങ്കോ മുളയ്ക്കൽ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഈ മാസം 25 ലേക്ക് മാറ്റിവച്ചു. ജസ്റ്റിസ് രാജാ വിജയരാഘവന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. അടിയന്തരമായി ഹർജി പരിഗണിക്കണം എന്ന് ജാമ്യാപേക്ഷയിൽ മുളയ്ക്കൽ ആവശ്യപ്പെട്ടിരുന്നു.
നാളെ പൊലീസ് ചോദ്യം ചെയ്യാനിരിക്കെയാണ് ഫ്രാങ്കോ മുളയ്ക്കൽ ഇന്ന് കോടതിക്ക് മുൻപാകെ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. എന്നാൽ ചോദ്യം ചെയ്യലിനുശേഷം പൊലീസിന് തെളിവുകൾ ഉണ്ടെങ്കിൽ ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നതിൽ തടസമില്ല എന്നും കോടതി വ്യക്തമാക്കി.
കന്യാസ്ത്രീക്ക് തന്നോട് വ്യക്തിവൈരാഗ്യം ഉണ്ടെന്നും അതിനാലാണ് ഇത്തരത്തിൽ ഒരു പരാതി നൽകിയത് എന്നുമാണ് ജാമ്യാപേക്ഷയിൽ ഫ്രാങ്കോ മുളയ്ക്കൽ ഉന്നയിച്ചിരിക്കുന്നത്. കന്യാസ്ത്രീ മഠത്തിലെ സ്ഥിരം ശല്യക്കാരിയായിരുന്നു. അവർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയരുകയും ഇതിന്റെ തെളിവുകൾ സഭയ്ക്ക് ലഭിക്കുകയും ചെയ്തു. ആരോപണങ്ങൾക്കെതിരെ താൻ ഉൾപ്പടെയുള്ള സംഘം അന്വേഷണത്തിന് ഉത്തരവിട്ടു. കന്യാസ്ത്രീയെ ചുമതലകളിൽ നിന്നും നീക്കി. ഇതിനു പിന്നിൽ താനാണ് എന്ന തെറ്റിദ്ധാരണയാണ് വ്യക്തിവൈരാഗ്യം ഉണ്ടാകാൻ കാരണം എന്നും മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു.