- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാശ്മീർ വിരുദ്ധ പരാമർശത്തിൽ ജലീലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വീണ്ടും പരാതിയുമായി അഭിഭാഷകൻ; പരാതി നൽകിയത് ഡൽഹി ഡി എസ് പിക്ക
ന്യൂഡൽഹി: കാശ്മീർ വിരുദ്ധ പരാമർശത്തിൽ കെ.ടി.ജലീലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വീണ്ടും പരാതിയുമായി അഭിഭാഷകൻ. സുപ്രീംകോടതി അഭിഭാഷകൻ ജി.എസ്.മണിയാണ് ഡൽഹി ഡിസിപിക്ക് പരാതി നൽകിയത്.
ഡൽഹി തിലക്മാർഗ് സ്റ്റേഷനിൽ നേരത്തെ നൽകിയ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കശ്മീർ യാത്രയെക്കുറിച്ച് വിവരിച്ചുകൊണ്ടുള്ള ജലീലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വിവാദമായതിന് പിന്നാലെയാണ് ജലീലിനെതിരെ ഡൽഹിയിലെ സ്റ്റേഷനിൽ പരാതി നൽകിയത്.
പാക്ക് അധീന കാഷ്മീരിനെ ആസാദി കശ്മീർ എന്നാണ് പോസ്റ്റിൽ വിശേഷിപ്പിച്ചിരുന്നത്. പാക്കിസ്ഥാനും പാക്ക് അനുകൂലികളുമാണ് സാധാരണ ഈ പദപ്രയോഗം നടത്താറുള്ളത്.
Next Story