- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ ടി ജലീലിന്റെ രാജി ധാർമികതയുടെ അടിസ്ഥാനത്തിലല്ല; ഗത്യന്തരമില്ലാതെയെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: ബന്ധുനിയമനത്തിൽ കുറ്റക്കാരനാണെന്ന് ലോകായുക്ത കണ്ടെത്തിയ മന്ത്രി കെ.ടി. ജലീലിന്റെ രാജി ധാർമികതയുടെ അടിസ്ഥാനത്തിലല്ലെന്നും ഗത്യന്തരമില്ലാതെയെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. രാജി ഒഴിവാക്കാൻ പരമാവധി ശ്രമിച്ച ശേഷം അർധമനസ്സോടെയാണ് ജലീൽ ഇപ്പോൾ രാജിവെച്ചതെന്ന് മുല്ലപ്പള്ളി പറഞ്ഞു. കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
മന്ത്രി ജലീലിന് മാന്യതയുണ്ടായിരുന്നെങ്കിൽ ലോകായുക്ത വിധി വന്ന ദിവസം രാജിവെയ്ക്കണമായിരുന്നു. എന്നാൽ അതുണ്ടായില്ല. ജലീലിനെ സംരക്ഷിക്കാനാണ് സിപിഎമ്മും നിയമമന്ത്രിയും ശ്രമിച്ചത്. കേരളീയ പൊതുസമൂഹം മന്ത്രി ജലീലിനെ കുറ്റക്കാരനായിട്ടാണ് കണ്ടത്.
കെ.ടി. ജലീലിന്റെ രാജിയിൽ അവസാനിച്ച ബന്ധുനിയമനത്തിൽ ഒപ്പിട്ട മുഖ്യമന്ത്രിക്കും ധാർമികയുണ്ട്. ഒരു മുഖ്യമന്ത്രിക്ക് ഇത്ര അധപതിക്കാൻ സാധിക്കുമോ?. ഭരണം അവസാനിപ്പിക്കാൻ നാളുകൾ എണ്ണപ്പെട്ട മുഖ്യമന്ത്രിയുടെ ഈ വിഷയത്തിലെ ധാർമിക നിലപാട് അറിയാൻ കേരളീയ പൊതുസമൂഹത്തിന് താൽപ്പര്യമുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ