- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പരാമർശങ്ങൾ വിവാദമായപ്പോൾ താൻ ഉദ്ദേശിച്ചതിനു വിരുദ്ധമായി ദുർവ്യാഖ്യാനം ചെയ്ത ഭാഗങ്ങൾ കുറിപ്പിൽ നിന്നും ഒഴിവാക്കുന്നു എന്ന രീതിയിൽ ഒരു വിശദീകരണം മാത്രമേ നൽകിയിട്ടുള്ളൂ; നിയമസഭയ്ക്ക് 'ആസാദി കാശ്മീർ' പൊതു സമൂഹത്തിൽ അവമതിപ്പുണ്ടാക്കി; ജലീലിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം; സ്പീക്കർക്ക് നടപടി എടുക്കേണ്ടി വരും; നിയമോപദേശം തേടി ഡൽഹി പൊലീസും
തിരുവനന്തപുരം: 'ആസാദി കാശ്മീർ' പരാമർശം: ജലീലിനെതിരെ നടപടി ആവശ്യപ്പെട്ട് സ്പീക്കർക്ക് മാത്യു കുഴൽനാടൻ കത്ത് നൽകി. അതിനിടെ ജലീലിനെതിരായ പരാതി ഡൽഹി പൊലീസിന്റെ സൈബർ വിഭാഗവും പരിശോധിക്കുന്നുണ്ട്. കേസെടുക്കുന്നതിൽ നിയമോപദേശവും തേടി. ഇതിനിടെയാണ് കേരളാ നിയമസഭയിലും പരാതി എത്തുന്നത്. നിയമസഭാ സമിതിയുടെ ജമ്മു കാശ്മീർ പഠന പര്യടന വേളയിൽ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വിരുദ്ധമായ പ്രസ്താവന സോഷ്യൽ മീഡിയയിലൂടെ നടത്തി പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതിക്കും നിയമസഭയ്ക്കും പൊതുസമൂഹത്തിന് മുന്നിൽ അവമതിപ്പ് ഉണ്ടാക്കിയ ഡോ.കെ.ടി.ജലീലിന് എതിരെ പെരുമാറ്റച്ചട്ട ലംഘനത്തിന് നടപടി ആവശ്യപ്പെട്ട് മാത്യൂ കുഴൽനാടൻ എംഎൽഎ സ്പീക്കർക്ക് കത്ത് നൽകി.
പരാമർശങ്ങൾ വിവാദമായപ്പോൾ താൻ ഉദ്ദേശിച്ചതിനു വിരുദ്ധമായി ദുർവ്യാഖ്യാനം ചെയ്ത ഭാഗങ്ങൾ കുറിപ്പിൽ നിന്നും ഒഴിവാക്കുന്നു എന്ന രീതിയിൽ ഒരു വിശദീകരണം അദ്ദേഹം 13.8.22ന് ഫേസ് ബുക്ക് പോസ്റ്റിലൂടെ നൽകിയിരുന്നു. എന്നാൽ മേല്പറഞ്ഞ വിശദീകരണത്തിലും ജമ്മു കാശ്മീർ സംബന്ധിച്ചു ഭരണഘടനാ വിരുദ്ധമായ പ്രസ്താവന നടത്തിയതിൽ ഖേദം പ്രകടിപ്പിക്കുന്നതിനോ തന്റെ നിലപാട് തിരുത്തുന്നതിനോ അദ്ദേഹം തയ്യാറായിട്ടില്ല എന്നത് ഈ വിഷയത്തിലുള്ള ഗൗരവം വർദ്ധിപ്പിക്കുന്നു. നിയമസഭ അംഗങ്ങളുടെ പെരുമാറ്റച്ചട്ടത്തിലെ ചട്ടം 27, 49 എന്നിവയ്ക്ക് വിരുദ്ധമായി പ്രവർത്തിച്ച ഡോ.കെ.ടി.ജലീൽ എംഎൽഎയ്ക്കെതിരെ നിയമസഭ അംഗങ്ങളുടെ പെരുമാറ്റച്ചട്ട പ്രകാരം നടപടി സ്വീകരിക്കണമെന്ന് പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച സമിതി അംഗം കൂടിയായ മാത്യു കത്തിൽ ആവശ്യപ്പെട്ടു.
'ആസാദി കാശ്മീരും', ഇന്ത്യൻ അധിനിവേശ കാശ്മീരിലുമുള്ള കെടി ജലീലിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് നിയമസഭയ്ക്കും ചട്ടലംഘനമാകുമെന്ന് മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. നിയമസഭ അംഗങ്ങളുടെ പെരുമാറ്റ ചട്ടം പ്രത്യക്ഷത്തിൽ തന്നെ ജലീൽ ലംഘിച്ചിട്ടുണ്ട്. പെരുമാറ്റചട്ടത്തിൽ സൂചിപ്പിച്ചിരിക്കുന്ന 27, 49 എന്നിവയ്ക്ക് വിരുദ്ധമാണ് ജലിലിന്റെ ഇന്ത്യാ വിരുദ്ധ പരാമർശം. അതുകൊണ്ട് സ്പീക്കർക്ക് ജലീലിനെതിരെ നടപടിയെടുക്കാം. അതുകൊണ്ട് സ്പീക്കർ എംബി രാജേഷിന് ഇക്കാര്യത്തിൽ നിലപാട് എടുക്കേണ്ടി വരും.
യാത്രകളിൽ കമ്മറ്റി അംഗങ്ങൾ ഒരു തരത്തിലുമുള്ള വിമർശനവും ഉണ്ടാകില്ലെന്ന് ഉറപ്പിക്കുന്ന തരത്തിൽ അന്തസ്സും ഔചിത്യവും പാലിക്കണമെന്ന് പെരുമാറ്റ ചട്ടത്തിലെ 27 പാരയിൽ പറയുന്നു. ഇന്ത്യൻ ഭരണഘടന മുന്നോട്ട് വയ്ക്കുന്ന അടിസ്ഥാന കടമകൾ അത്യുന്നതമായ നിലയിൽ പാലിക്കണമെന്നും ചട്ടം വിശദീകരിക്കുന്നു. ഈ സാഹചര്യത്തിൽ ജലീലിനെ വെറുതെ വിടാൻ സ്പീക്കർ കഴിയില്ല. കുറഞ്ഞത് ശാസനയെങ്കിലും നൽകേണ്ടി വരും. കഴിഞ്ഞ സമ്മേളന കാലത്ത് കെകെ രമയെ വിധവയെന്ന് വളിച്ചക്ഷേപിച്ച എംഎം മണിയെ സ്പീക്കർ തിരുത്തിയിരുന്നു. ഇതേ സമീപനം ഇവിടേയും സംഭവിക്കും.
സഭയ്ക്കുള്ളിൽ നടക്കുന്ന ചട്ട ലംഘനങ്ങളിൽ സ്പീക്കർക്ക് സ്വമേധയാ നടപടികൾ എടുക്കാം. മറ്റ് സംഭവങ്ങളിൽ നടക്കുന്ന പരാതി പ്രിവിലേജ്, എത്തിക്സ് കമറ്റികൾക്ക് വിടാം. സസ്പൻഷൻ അടക്കമുള്ള നടപടികളും ചട്ട ലംഘനം നടത്തുന്ന അംഗങ്ങൾക്കെതിരെ എടുക്കാൻ സ്പീക്കർക്ക് അധികാരമുണ്ട്. അതുകൊണ്ട് തന്നെ ജലീലിനെതിരായ പരാതി വന്നാൽ അതിന്റെ നടപടിക്രമങ്ങൾ സ്പീക്കർ പാലിക്കേണ്ടതുണ്ട്. അതുണ്ടാകുമെന്നാണ് നിയമസഭയിൽ നിന്നും ലഭിക്കുന്ന സൂചനയും. 11 ഓർഡിനൻസുകൾ പുതുക്കാൻ ഗവർണ്ണർ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് 22ന് നിയമസഭ ചേരുന്നത്. ഈ സമ്മേളനത്തിൽ ജലീലിന്റെ വിഷയവും ചർച്ചയാകും. ജലീലിന്റെ കശ്മീർ പരാമർശത്തിൽ രോഷാകുലനായി ഗവർണർ രംഗത്തു വന്നിരുന്നു. മുൻ മന്ത്രിയും നിയമസഭ സമിതി അധ്യക്ഷനുമായ എ.സി. മൊയ്തീനും ജലീലിനെ തള്ളി പറഞ്ഞിരുന്നു. കാശ്മീർ വിഷയത്തിൽ പാർട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഐക്യത്തിനും അഖണ്ഡതയ്ക്കും പ്രാധാന്യം നൽകുന്നതാണ് പാർട്ടി നിലപാടെന്നും എ.സി. മൊയ്തീൻ പറഞ്ഞിരുന്നു.
പാക്കിസ്ഥാൻ നിയന്ത്രണത്തിലുള്ള കാശ്മീരിനെ പാക് അധീന കാശ്മീർ എന്നാണ് ഔദ്യോഗികമായി വിശേഷിപ്പിക്കാറ്. എന്നാൽ ഇന്നലത്തെ ഫേസ്‌ബുക് പോസ്റ്റിൽ പാക് അധീന കാശ്മീരിനെ ആസാദ് കാശ്മീർ എന്ന് ജലീൽ വിശേഷിപ്പിച്ചതാണ് വിവാദമായത്. മാത്രമല്ല ജമ്മു കാശ്മീർ താഴ്‌വരകളും ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യൻ അധീന ജമ്മുകാശ്മീർ എന്നും പറഞ്ഞിരുന്നു. ജലീലിന്റെ പോസ്റ്റ് വിവാദമായതോടെ കേസെടുക്കണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തുകയും ചെയ്തു. പിന്നീട് ഈ പോസ്റ്റ് ജലീൽ മാറ്റി.
മറുനാടന് മലയാളി ബ്യൂറോ